<
  1. Farm Tips

മൈക്രോ ഗ്രീൻ കൃഷി രീതി ആരംഭിക്കൂ, മേശപ്പുറത്തുണ്ടാക്കാം ഒരു കൊച്ചു കൃഷിത്തോട്ടം...

കോവിഡ് കാലത്ത് ഏറെ പ്രചാരം ലഭിച്ച രീതിയാണ് മൈക്രോ ഗ്രീൻസ്. വിത്ത് മുളച്ചു ഏതാനും ദിവസം മാത്രം പ്രായമായ ചെടികൾ ആണ് മൈക്രോഗ്രീൻസ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. വിത്തു മുളച്ച് 10 ദിവസം പ്രായം എത്തുമ്പോഴാണ് ഇവ കറികൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നത്.

Priyanka Menon
മൈക്രോ ഗ്രീൻ കൃഷി
മൈക്രോ ഗ്രീൻ കൃഷി

കോവിഡ് കാലത്ത് ഏറെ പ്രചാരം ലഭിച്ച രീതിയാണ് മൈക്രോ ഗ്രീൻസ്. വിത്ത് മുളച്ചു ഏതാനും ദിവസം മാത്രം പ്രായമായ ചെടികൾ ആണ് മൈക്രോഗ്രീൻസ് വിഭാഗത്തിൽ ഉൾപ്പെടുന്നത്. വിത്തു മുളച്ച് 10 ദിവസം പ്രായം എത്തുമ്പോഴാണ് ഇവ കറികൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നത്. മണ്ണും വളവും ഒന്നുമില്ലാതെ ഇത്തിരി സ്ഥലത്ത് കൃഷി ഒരുക്കാൻ കഴിയുന്ന ഒരു രീതിയാണ് ഇത്. സ്ഥലപരിമിതി നേരിടുന്നവർക്ക് മൈക്രോ ഗ്രീൻസ് മികച്ചതാണ്.

മൈക്രോഗ്രീൻ കൃഷി എങ്ങനെ ആരംഭിക്കാം

കോട്ടൻ തുണി, ടിഷ്യു പേപ്പർ, ചകിരിച്ചോറ് എന്നീ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയും അല്ലാതെയും മൈക്രോഗ്രീൻസ് വളർത്തി എടുക്കാവുന്നതാണ്. അരിപ്പ പോലെ ദ്വാരങ്ങളുള്ള പാത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.

വിത്ത് തലേ ദിവസം രാത്രി വെള്ളത്തിലിട്ട് വയ്ക്കുകയും പിറ്റേദിവസം രാവിലെ വെള്ളം വാർത്തുകളയുകയും ചെയ്യുക. വൈകുന്നേരം ആകുമ്പോഴേക്കും ഇതിൽ മുള പൊട്ടും. ഇത് അരിപ്പ പോലുള്ള പാത്രത്തിൽ നിരത്തിയാൽ വേര് ഇറങ്ങുന്നതാണ്. ഇതിനു താഴെ മറ്റൊരു പാത്രം വയ്ക്കുക, വെള്ളത്തിൻറെ ആവശ്യത്തിനുവേണ്ടി. വെള്ളം ദിവസവും മാറ്റാവുന്നതാണ്. തുണികൊണ്ട് മൂടി ഇടണം. മൂന്നാം ദിവസം മൂടിയിരിക്കുന്ന തുണിയും മാറ്റണം. മുള നീണ്ട ഈ വിത്തുകൾ വേരോടെ കറികൾക്ക് വേണ്ടി പ്രയോജനപ്പെടുത്താവുന്നതാണ്. മൂന്ന് പാളിയായി ടിഷ്യൂപേപ്പർ വിരിച്ച ശേഷം ദിവസത്തിൽ ഒരു തവണ തുള്ളിനന നൽകി വളർത്താവുന്നതാണ് മറ്റൊരു രീതി. നനഞ്ഞ തുണി വിരിച്ച് അതിൽ വിത്തുകൾ നിരത്തുക. വേരോടെ പിഴുത് എടുക്കുന്ന ഈ വിത്തുകൾ മ കറികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുപോലെ വ്യത്യസ്ത ഇനങ്ങൾ ഒരുമിച്ച് കൃഷി ചെയ്യുന്നതും നല്ലതാണ്. വൻപയർ, ചെറുപയർ, ഗ്രീൻപീസ് തുടങ്ങിയവ ഇങ്ങനെ ഉല്പാദിപ്പിക്കാവുന്ന താണ്. ചിലർ ജനൽ പടിയിൽ ഇതു വയ്ക്കുന്നത് കാണാം. ഇതിൻറെ ആവശ്യമില്ല. മേശപ്പുറത്തോ തുറസ്സായ ഷെൽഫിലോ മൈക്രോഗ്രീൻ പാത്രങ്ങൾ വയ്ക്കാം.

Micro greens were the most popular method during the Kovid period. Microgreens are plants that are only a few days old when the seeds germinate. These are used for curries when the seeds germinate at the age of 10 days. 

It is a method of cultivation that can be done in this area without any soil or manure. Micro greens are great for those with limited space.

മൂന്നുനാലു ദിവസം കൂടുമ്പോഴേക്കും ജനൽ പടിയിലേക്ക് മാറ്റി അൽപസമയം സൂര്യപ്രകാശം പതിപ്പിക്കാൻ അനുവദിച്ചാൽ മാത്രം മതി. ഇങ്ങനെ മൈക്രോഗ്രീൻ കൃഷിരീതിയിലൂടെ ഒരാഴ്ചയിൽ രണ്ടു ദിവസത്തേക്കുള്ള കറി ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

English Summary: Start a micro green farming method, you can create a small garden on the table

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds