പയറുവർഗ്ഗ വിളകൾക്ക് മാത്രം ഉപയോഗിക്കുന്ന ജീവാണുവളം ആണ് റൈസോബിയം. നമ്മുടെ പയറുവർഗ്ഗ സസ്യങ്ങളിലെ വേരുകളിലെ മുഴകളിൽ ആണ് റൈസോബിയം കാണുക. അന്തരീക്ഷത്തിൽനിന്ന് ഇവ നൈട്രജൻ ആഗിരണം ചെയ്തു മുഴകളിൽ സംഭവിക്കുന്നു. അതുകൊണ്ടുതന്നെ വിളവെടുപ്പിനുശേഷം പയറുവർഗ്ഗ സസ്യത്തിന് ആവശ്യങ്ങൾ മണ്ണിൽ വീണ്ടും ചേർക്കുന്നത് തുടർന്നുള്ള വിളയ്ക്ക് ഏറ്റവും ഉപകാരപ്രദമാണ്.
വൻപയർ, നിലക്കടല, ഉഴുന്ന്, ചെറുപയർ എന്നിവയ്ക്ക് ഉപയോഗിക്കുന്ന റൈസോബിയം കൾച്ചർ സോയാബീൻ, പട്ടാണി പയർ എന്നിവയ്ക്ക് ഉപയോഗിക്കില്ല. പയർകൃഷിക്ക് ഇറങ്ങുന്നതിനു മുൻപ് ജീവാണുവളം ആയ റൈസോബിയം കൾച്ചർ പയർ വിത്തിൽ പുരട്ടിയാൽ വളർച്ചയെ ത്വരിതപ്പെടുത്താം. റൈസോബിയം കൾച്ചർ വിത്തിൽ പുരട്ടിയാണ് സാധാരണ ഉപയോഗിക്കുക.എന്നാൽ അല്ലാത്ത രീതിയും നിലവിലുണ്ട്. റൈസോബിയം പല വകഭേദങ്ങൾ ഉണ്ട്. ഓരോ പയറുവർഗ്ഗ സസ്യത്തിനും ഓരോ റൈസോബിയം കൾച്ചർ ഇന്ന് വിപണിയിൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പയർ കൃഷിക്കൊരു ആമുഖം...
റൈസോബിയം കൾച്ചർ ഉപയോഗിക്കുന്ന വിധം
1. നല്ലതുപോലെ തണുത്ത കഞ്ഞി വെള്ളം 500 മില്ലി ലിറ്ററിൽ ഒരു ഹെക്ടർ ലേക്ക് വേണ്ടവിധം കൾച്ചർ ഇട്ട് നന്നായി ഇളക്കി ചേർത്ത് യോജിപ്പിച്ച് വിതച്ചാൽ മതിയാകും.
2. മറ്റൊരു രീതി ശർക്കര അല്ലെങ്കിൽ പഞ്ചസാര 50 ഗ്രാം അര ലിറ്റർ വെള്ളത്തിൽ അലിയിച്ച് 15 മിനിറ്റ് നേരം ചൂടാക്കുക ഇതിലേക്ക് അറബി പശ 200ഗ്രാം ചേർക്കുക. ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക മിശ്രിതം നല്ലപോലെ തണുത്ത ശേഷം ഒരു പാക്കറ്റ് കൾച്ചർ അതായത് ഏകദേശം 300 ഗ്രാം ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു ഹെക്ടർ സ്ഥലത്തിന് വേണ്ട വിത്ത് കൈകൊണ്ട് ഇളക്കി ഇതിന്മേൽ എല്ലാം പുരളത്തക്കവിധം യോജിപ്പിക്കുക. ഇനി വെള്ളം വാർന്നു പോകുവാൻ വിത്ത് വലിയ തണലിൽ നിരത്തി ഇടണം.
ബന്ധപ്പെട്ട വാർത്തകൾ: പയര്‍ പ്രമേഹവും കൊളസ്‌ട്രോളും കുറയ്ക്കാൻ നല്ലത്
Rhizobium is a bacterium used only for pulses. Rhizobium is found on the roots of the plants. They absorb nitrogen from the atmosphere.
ഒരിക്കലും ഉണങ്ങാൻ വേണ്ടി വെയിലത്ത് ഇടരുത്. വിത്തിൽ വെള്ളം വലിയുമ്പോൾ വിതയ്ക്കുകയും വേണം മണ്ണ് പുളിരസം കൂടിയത് ആണെങ്കിൽ കുമ്മായം ചേർത്ത് നിർവീര്യമാക്കാൻ മറക്കരുത്. അതിനുശേഷം മാത്രമേ റൈസോബിയം പുരട്ടിയ വിത്ത് വിതക്കാവൂ.
ബന്ധപ്പെട്ട വാർത്തകൾ: മുളപ്പിച്ച പയർ വർഗങ്ങൾ കഴിക്കൂ, ഗുണമേറെയാണ്
Share your comments