വേനൽ കടുത്തു തുടങ്ങി. ഇടയ്ക്കിടെയുള്ള മഴ ഒരു ആശ്വാസമാകുമെങ്കിലും വരും മാസങ്ങൾ കഠിനമായ താപനിലയാൽ അസഹനീയമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഈ സമയങ്ങളിൽ വീടിനകത്ത് ഇരിക്കുക എന്നത് തികച്ചും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: മാർച്ചിൽ പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ
അതിനാൽ തന്നെ മിക്ക ആളുകളും തങ്ങളുടെ വീടിന്റെ മുറികൾ തണുപ്പിക്കാൻ എസിയുടെയും കൂളറിന്റെയും സഹായം സ്വീകരിക്കുന്നു. ഇത് പരിസ്ഥിതിക്ക് ദോഷം വരുത്തുക മാത്രമല്ല, വൈദ്യുതി ഉപഭോഗം വർധിപ്പിക്കുകയും ചെയ്യുന്നു.
വേനൽക്കാലത്ത് വൈദ്യുതി ചാർജ് കൂടുന്നതിലെ ഒരു ഘടകം ഫാൻ, എസി പോലുള്ള വൈദ്യുത ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കൂടിയാണ്. എന്നാൽ, ചൂടിൽ നിന്നും ഒരു ശാശ്വത പരിഹാരവും ഒപ്പം പരിസ്ഥിതിക്ക് ഗുണകരവുമായി ചിലത് നമുക്ക് ചെയ്യാൻ സാധിക്കും. അതായത്, വീടിനെയും മുറികളെയും തണുപ്പിക്കാനായി ബാൽക്കണിയിൽ ചെടികൾ നട്ടുവളർത്തുക എന്നതാണ് ഇതിനുള്ള മികച്ച പോംവഴി.
ബന്ധപ്പെട്ട വാർത്തകൾ: ചെടികളിൽ നിറയെ പൂ വിരിയാൻ കാപ്പിപ്പൊടി മിശ്രിതം
തണലിൽ വളരുന്നതും എന്നാൽ വേരുകൾ ആഴത്തിൽ പോകാത്തതുമായ ചെടികള്‍ ബാൽക്കണിയിലേക്ക് തെരഞ്ഞെടുക്കണം. കൂടാതെ, വാസ്തു ശാസ്ത്രം നോക്കുന്നവരാണെങ്കിൽ, ഇതിന് അനുസരിച്ചുള്ള ചെടികൾ കൃത്യമായ ദിശയിൽ വച്ചുപിടിപ്പിക്കുക.
വേനൽച്ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ വീട്ടിനകത്തും, നിങ്ങളുടെ കിടപ്പുമുറിയിലും മറ്റും നട്ടുവളർത്തേണ്ട ചെടികൾ ഏതൊക്കെയെന്നാണ് ചുവടെ പരിചയപ്പെടുത്തുന്നത്.
-
കറ്റാർ വാഴ (Aloe Vera)
ധാരാളം ഔഷധ ഗുണങ്ങൾ കറ്റാർവാഴയിൽ കാണപ്പെടുന്നു. ഇതുകൂടാതെ, ഇത് ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അതേ സമയം, വീടുകൾ തണുപ്പിക്കാൻ ഈ ബാൽക്കണിയിൽ വളർത്തുന്നത് നല്ലതാണ്.
-
സ്‌നേക് പ്ലാന്റ് (Snake Plant)
പാമ്പ് ചെടി വീട്ടിൽ വെച്ചുകൊണ്ട് താപനില തണുപ്പിക്കുന്നു. ഇതോടൊപ്പം, വീടിനുള്ളിലെ ഓക്സിജന്റെ അളവ് മികച്ചതായി തുടരുന്നു.
-
അരേക പാം (Areca palm)
പ്രകൃതിദത്തമായി ഈർപ്പം നിലനിർത്തുന്ന സസ്യമാണ് അരേക പാം. എസി ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗം കൂടിയാണ് വീട്ടിനുള്ളിൽ ഈ ചെടി നട്ടുവളർത്തുക എന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ആരാമങ്ങൾക്ക് അഴകേകുന്ന പുഷ്പ സുന്ദരി ബിഗോണിയ
-
ബേബി റബ്ബർ പ്ലാന്റ് (Baby rubber plant)
വീടിനകത്ത് എവിടെ വച്ചാലും തണുപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്ന ചെടിയാണ് ബേബി റബ്ബർ പ്ലാന്റ്. മുറിക്കുള്ളിൽ പോസിറ്റീവ് അന്തരീക്ഷം നിലനിർത്തുന്നതിന് ബേബി റബ്ബർ പ്ലാന്റ് നല്ലതാണ്.
-
ഡൈഫെൻബാച്ചിയ (Dieffenbachia)
വളരെ സാധാരണമായ ഒരു വീട്ടുചെടിയാണ് ഡൈഫെൻബാച്ചിയ. ഈ ചെടി കൂടുതൽ അളവിൽ ഓക്സിജൻ പുറത്തുവിടാൻ സഹായിക്കുന്നു. അതിനാൽ തന്നെ ഇതിലൂടെ അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുകയും വീടിന്റെ താപനില തണുപ്പായി തുടരുകയും ചെയ്യുന്നു.
ഇതുകൂടാതെ, മണി പ്ലാന്റുകൾ വീടിനകത്ത് വക്കാവുന്നതാണ്. ലക്കി ബാംബൂ (Lucky Bamboo), ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡനുകളിലെ പ്രധാനിയായ പോത്തോസ് (Pothos) തുടങ്ങിയവയും വീടിനകത്ത് പരിപാലിച്ചാൽ വേനലിനെ ചെറുക്കാൻ ഇവ ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അകത്തളങ്ങളില്‍ കൂടെക്കൂട്ടാം ഈ കുഞ്ഞന്‍ ചെടികളെ
Share your comments