വിളവ് ഇരട്ടിയാക്കാൻ തുള്ളിനനയെക്കാൾ മികച്ചത് തളിനനയാണെന്നാണ് കർഷകരുടെ വാദം. മഴത്തുള്ളി വീഴുന്ന പോലെ വെള്ളം കൃഷിയിടത്തിൽ എത്തിക്കുന്ന സമ്പ്രദായം ആണിത്. തുള്ളിനന സംവിധാനത്തിൽ ഏറ്റവും കുറച്ച് വെള്ളം കൊണ്ട് ഏറ്റവും കാര്യക്ഷമമായി വെള്ളമെത്തിക്കുന്ന രീതിയാണ് പിന്തുടരുന്നതെങ്കിലും വിളവിനെ കാര്യത്തിൽ 40 ശതമാനം വർധനവ് ഉണ്ടാകുന്ന സമ്പ്രദായം തളിനന തന്നെയാണ്.
തളിനന സമ്പ്രദായത്തിൽ ചെടിക്ക് വേണ്ട ഇടങ്ങളിൽ വെള്ളം ചീറ്റി എത്തിക്കുന്നു. അല്ലാത്തപക്ഷം നേർത്ത കണികകളായി വെള്ളം എത്തിക്കാം.
തളിനനയുടെ പ്രത്യേകതകൾ
തുള്ളിനന സംവിധാനത്തിന് ഉപയോഗപ്പെടുത്തുന്ന അതേ സംവിധാനങ്ങൾ തന്നെയാണ് ഇതിനും ഉപയോഗപ്പെടുത്തുന്നത്.
എന്നാൽ തുള്ളിനനയെ തളിനനയിൽനിന്ന് വേർപ്പെടുത്തുന്നത് വെള്ളം തളിക്കാൻ ഉപയോഗിക്കുന്ന എമിറ്ററുകളുടെ കാര്യത്തിലാണ്. തളിച്ചു വെള്ളം വീഴിക്കുന്ന തരത്തിലുള്ള പ്രത്യേകതരം എമിറ്ററുകൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നു. ഇതിനെ സ്പ്രിംഗ്ലർ ഇനം എന്നു പറയുന്നു. അന്തരീക്ഷത്തിലേക്ക് മുഴുവൻ വെള്ളം ചീറ്റി എത്തുന്ന രീതിയിലുള്ള സ്പ്രിംഗ്ലർ സംവിധാനം താപനില കുറയ്ക്കുവാൻ പ്രാപ്തമാണ്. ഇത് മികച്ച വിളവിന് കാരണമായിത്തീരുന്നു. സ്പ്രിംഗ്ളറിലൂടെ വെള്ളം ചെടികൾക്ക് ചുറ്റിലും രണ്ടര മീറ്റർ മുതൽ 9 മീറ്റർ വരെ ചുറ്റളവിലും വെള്ളം വീഴ്ത്തുന്നു. ഈ രീതി തുള്ളിനന സംവിധാനത്തേക്കാൾ മികച്ചതാണ്. ചെടികൾക്കിടയിൽ വളരെ അകലം ഉണ്ടെങ്കിൽ തളി നന സംവിധാനത്തിലൂടെ വെള്ളം ഈ ഭാഗങ്ങളിൽ വീഴുമ്പോൾ കളകൾ പെട്ടെന്ന് വളരുന്നു. അതുകൊണ്ടുതന്നെ പ്രത്യേകതരം മൾച്ചിങ് പ്ലാസ്റ്റിക് ഷീറ്റുകൾ കൃഷിയിടത്തിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ടാങ്കിൽ നിന്നുള്ള ജലസേചനം ആണെങ്കിലും, ജലസ്രോതസ്സിൽ നിന്ന് വെള്ളം നേരിട്ട് പമ്പുചെയ്ത് രീതിയാണെങ്കിലും പ്രധാന കുഴലിലൂടെ വെള്ളം ശക്തമായി കൃഷിയിടങ്ങളിൽ വീഴുന്നു. കേരള കാർഷിക സർവകലാശാല രൂപം നൽകിയ 8, 12 മില്ലിമീറ്റർ മാത്രം വാവട്ടമുള്ള നിർമ്മിതി ഉപയോഗിക്കുന്നത് കുറഞ്ഞ സ്ഥലത്ത് മാത്രം വെള്ളമെത്തിക്കുന്ന രീതിക്ക് മികച്ചതാണ്. തുള്ളിനന സംവിധാനം ആണെങ്കിലും തിരിനന സംവിധാനം ആണെങ്കിലും ടിപ്പറുകളുടെ സുക്ഷിരം കരടും ചെളിയും കയറി കാലക്രമത്തിൽ ചീത്തയാവാൻ സാധ്യതയുണ്ട്.
Farmers argue that drip springler method is better than drip irrigation to double the yield. This is a system that delivers water to the farm like raindrops.
അതുകൊണ്ട് തന്നെ പല തരത്തിലുള്ള അരിപ്പകൾ ഇതിൽ വച്ചു പിടിപ്പിക്കുന്നു. പല വലുപ്പത്തിലുള്ള അരിപ്പകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. നിശ്ചിത കാലയളവിൽ ഘടിപ്പിക്കുന്ന അരിപ്പകൾ വൃത്തിയാക്കുവാനും മറക്കരുത്.
Share your comments