കരിമീൻ കൃഷി ഏറ്റവും ലാഭകരമായ ഒന്നാണ്. ഓരു ജലാശയങ്ങൾ ആയ ചെമ്മീൻ കെട്ടുകൾ, പൊക്കാളി പാടങ്ങൾ, കായൽ എന്നിവ കരിമീൻ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണ്. ശുദ്ധ ജലാശയങ്ങൾ ആണെങ്കിൽ സ്വാഭാവിക കുളങ്ങളാണ് ഏറ്റവും ഉത്തമം.
കരിമീൻ കൃഷി ആരംഭിക്കുന്നതിന് മുൻപ്?
കരിമീൻ കൃഷി ആരംഭിക്കുന്നതിന് മുൻപ് കുളങ്ങൾ ശാസ്ത്രീയമായി ഒരുക്കണം. കുളത്തിന്റെ അടിതട്ടിൽ അടിഞ്ഞുകൂടിയ ചെളി പ്രത്യേകം പമ്പ് ഉപയോഗിച്ച് മാറ്റണം.
കാരണം ചെളിയിൽ അമോണിയ, ഹൈഡ്രജൻ സൾഫൈഡ് എന്നിവയുടെ സാന്നിധ്യം ഉണ്ടാകും. കൂടാതെ കുളങ്ങളിലെ കുള മത്സ്യങ്ങളെയും കുള സസ്യങ്ങളെയും പരിപൂർണമായും മാറ്റുവാൻ ശ്രദ്ധിക്കണം. വെള്ളം വറ്റിച്ച് ഉണക്കുവാൻ കഴിയുന്ന കുളങ്ങൾ ആണെങ്കിൽ അതാണ് ഉത്തമം.
കുള മത്സ്യങ്ങളെ നശിപ്പിക്കാൻ ഒരു കുള നിർമ്മാർജ്ജനി
കുളങ്ങളിലെ കുളമത്സ്യങ്ങളെ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുന്ന കുളനിർമ്മാർജനി ആണ് ടീസീഡ് കേക്ക് പൊടി. ടീസീഡ് കേക്ക് പൊടി ഒരു സെൻറിൽ 200 ഗ്രാം തോതിൽ ഉപയോഗിക്കുന്നതിന് 12 മണിക്കൂർ മുൻപ് വെള്ളത്തിൽ കുതിർത്ത് വെക്കണം.
ഇത്തരത്തിൽ കുതിർക്കാൻ ഇടുമ്പോൾ പത്തിൽ ഒരു ഭാഗം എന്ന കണക്കിൽ കല്ലുപ്പ് കൂടി ഇടണം. 12 മണിക്കൂറിനുശേഷം കുളത്തിലെ വെള്ളത്തിൻറെ ആഴം 10 സെൻറീമീറ്റർ താഴെ ആക്കിയ ശേഷം രാവിലെ 11 മണിയോടെ അടുപ്പിച്ച് ടീസീഡ് പിഴിഞ്ഞെടുത്ത ചാറ് വെള്ളത്തിൽ എല്ലാ ഭാഗത്തും വീഴ്ത്തുക രീതിയിൽ തളിക്കണം.
Carp farming is one of the most profitable. Shrimp ponds, Pokkali fields and backwaters are some of the most suitable places for carp farming. Natural ponds are best if the water is fresh.
വെള്ളത്തിൽ ഇത് കലക്കി അരമണിക്കൂറിനുള്ളിൽ തന്നെ കുളം മത്സ്യങ്ങൾ എല്ലാം ചത്തു തുടങ്ങും. പിന്നീട് അവയെ വല ഉപയോഗിച്ച് കോരി കളഞ്ഞാൽ മതി.
Share your comments