<
  1. Farm Tips

ചെടികൾ വേഗത്തിൽ വളരാൻ മണ്ണിര കമ്പോസ്റ്റിൽ ഉള്ള സസ്യ മൂലകങ്ങൾ സഹായകമാണ്

മണ്ണിൻറെ ഉപരിതലത്തിൽ ജൈവാംശം മാത്രം ആഹാരം കഴിക്കുന്ന ഇനത്തിൽപ്പെട്ട മണ്ണിരകളെ കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്നു. മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം ആഫ്രിക്കൻ മണ്ണിര അഥവാ യൂഡ്രില്ലസ് യൂജീനിയേ എന്ന ശാസ്ത്രീയ നാമമുള്ള മണ്ണിരകൾ ആണ്. മണ്ണിലൂടെ ആമാശയത്തിൽ വെച്ച് ജൈവവസ്തുക്കൾ നന്നായി പൊടിക്കപ്പെടുകയും എൻസൈമുകൾ പോഷകമൂല്യങ്ങളെ ചെടികൾക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന രൂപത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. കമ്പോസ്റ്റ് നിർമാണത്തിനു സഹായിക്കുന്ന സൂക്ഷ്മാണുക്കളുടെ വർധനയ്ക്ക് ഈ പ്രക്രിയ ഉപകരിക്കും.

Priyanka Menon
കമ്പോസ്റ്റ്

മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ പഴയ സിമൻറ് ടാങ്കുകളോ, ടെറക്കോട്ടയിൽ നിർമ്മിച്ച ഓവൽ ആകൃതിയിലുള്ള വലിയ കൂടങ്ങളോ ഉപയോഗിക്കാം. കൃഷിയിടങ്ങളിൽ ചതുരാകൃതിയിൽ കുഴിയെടുത്ത് അതിൽ മണ്ണിരകമ്പോസ്റ്റ് ഉണ്ടാക്കാവുന്നതാണ്. കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് മുൻപായി മണ്ണിരകളെ പ്രജനനം നടത്തേണ്ടതാണ്. കൃത്രിമമായി മണ്ണിരകളുടെ പ്രജനനം നടത്താനായി 1:1 എന്ന തോതിൽ ജൈവാവശിഷ്ടങ്ങളും, ചാണകവും കലർത്തി മണ്ണിരകളെ അതിൽ നിക്ഷേപിച്ചാൽ മതിയാകും.

The most suitable for making vermicompost are vermicomposts with the scientific name African vermin or Eudrilus eugenie.

ഗാർഹിക ആവശ്യങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് മണ്ണുകൊണ്ട് നിർമ്മിച്ച റെഡിമെയ്ഡ് പ്ലാൻറുകൾ ഇപ്പോൾ ലഭ്യമാണ്. പച്ചക്കറികളിൽ മണ്ണിരകമ്പോസ്റ്റ് ആവശ്യത്തിനുമാത്രം ഉപയോഗിക്കുക. ഇതുകൂടാതെ എല്ലുപൊടി, കോഴിവളം, മത്സ്യ വളം, ചാരം എന്നിവയും ജൈവവളമായി ഉപയോഗിക്കാവുന്നതാണ്. പ്രത്യേക ജൈവവള കൂട്ടായ പഞ്ചഗവ്യം, ജൈവ സ്ലറി എന്നിവയും പച്ചക്കറികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്ന ബേസിൻറെ അടിഭാഗത്ത് ലിച്ചേറ്റ് ശേഖരിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം.

2.ബേസിനിലെ മണ്ണിരകളെ ഉറുമ്പ്, എലി പക്ഷികൾ മുതലായവയിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകണം.

3. ബേസിൻ എപ്പോഴും വല കൊണ്ട് മൂടി ഇരിക്കണം

3. ബേസിൻ എപ്പോഴും വല കൊണ്ട് മൂടി ഇരിക്കണം.

4.ബേസിന്റെ കാല് വെള്ളം നിറച്ച് ചെറിയ പാത്രങ്ങളിൽ ഇറക്കിവെക്കുകയും ചെയ്യണം.

5.ബേസിനിൽ സൂര്യപ്രകാശം കടക്കാത്ത ശ്രദ്ധിക്കണം.

English Summary: The most suitable for making vermicompost African vermin or Eudrilus eugenie.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds