പോട്ടിങ് മിശ്രിതം തയ്യാറാക്കുവാൻ ഉപയോഗപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ് താഴെ നൽകുന്നത്.
കൊക്കോ പീറ്റ്
പോട്ടിങ് മിശ്രിതം തയ്യാറാക്കുവാൻ കയർ ഫാക്ടറിയിലെ ഉപോൽപ്പന്നമായ കൊക്കോ പീറ്റ് ഉപയോഗപ്പെടുത്തുന്നു. ഇതിൽ നേർത്ത ചകിരിനാരുകളും ചകിരിച്ചോറും അടങ്ങിയതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും, മികച്ച വിളവിനും അറിയേണ്ട ചില കാര്യങ്ങൾ
ചകിരിതൊണ്ട് സംസ്കരിച്ച് നീണ്ട നാരുകൾ വേർപെടുത്തിയതിനു ശേഷമുള്ള ഉൽപ്പന്നം ആണ് ഇത്. കൊക്കോ പീറ്റ് ധാരാളമായി വെള്ളം സംഭരിച്ച് വയ്ക്കാൻ ശേഷിയുള്ള ഒന്നാണ്. മണ്ണില്ലാത്ത കൃഷി ചെയ്യുവാനും മണ്ണിൽ ചേർക്കേണ്ട മിശ്രിതം തയ്യാറാക്കുവാനും അതുകൊണ്ടുതന്നെ ഇത് ഉപയോഗപ്പെടുത്തുന്നു. മണ്ണിന് പകരമായി കൊക്കോ പീറ്റ് മാത്രമായി ഉപയോഗിക്കാൻ സാധിക്കില്ല. ഇവയിൽ വളർത്തുന്ന ചെടികൾക്ക് പോഷണം ധാരാളമായി നൽകേണ്ടിവരും. വിപണിയിൽ ലഭ്യമാക്കി ലഭ്യമാകുന്ന കൊക്കോ പീറ്റിൽ വെള്ളം ചേർത്ത് അതിൻറെ അളവിൽ കൾ അഞ്ചോ ആറോ ഇരട്ടി പോട്ടിങ് മിശ്രിതം ഉണ്ടാക്കാവുന്നതാണ്.
മരപ്പൊടി
മരപ്പൊടി മണ്ണിനെ ഇളക്കി നീർവാർച്ച കൂട്ടുന്നു. അതുകൊണ്ട് മരപ്പൊടി പൊട്ടിങ്ങ് മിശ്രിതത്തിൽ ഉപയോഗിക്കുന്നുണ്ട്. മര വസ്തുക്കളുടെ വിഘടനം സംഭവിക്കുമ്പോൾ നൈട്രജൻ പുറത്തുവരികയും അത് ചെടികൾക്ക് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വിത്തുതടങ്ങളിലും, പോട്ടിങ് മിശ്രിതത്തിലും സൂര്യതാപീകരണം നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ
വെർമി കുലേറ്റ്
ഇതു പോട്ടിംഗ് മിശ്രിതമായി ഉപയോഗിക്കാം. വേരുപിടിപ്പിക്കാനും വേരിൻറെ വളർച്ചയ്ക്കും ഇത് സഹായകമാണ്. വായു, ജലം, ധാതുലവണങ്ങൾ എന്നിവ പിടിച്ചു വെക്കാനും അവ ചെടിക്ക് ആവശ്യമായ രീതിയിൽ ലഭ്യമാക്കാനും ഈ മിശ്രിതത്തിന് സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സസ്യവളർച്ച വേഗത്തിലാക്കുന്ന പ്ലാൻറ് ഗ്രോത്ത് പ്രോമോട്ടിങ് റൈസോ ബാക്ടീരിയ കൾച്ചറും (PGPR ), വാം വളക്കൂട്ടും
പെർലൈറ്റ്
പച്ചക്കറി വിളകളുടെ തൈകൾ മുളപ്പിക്കുന്ന ട്രേകളിൽ ഇത് ഉപയോഗിക്കുന്നു. മണ്ണിൻറെ വ്യാപനം, നീർവാർച്ച, വായുസഞ്ചാരം തുടങ്ങിയവ വർദ്ധിപ്പിക്കാൻ പെർലൈറ്റ് കൊണ്ട് സാധിക്കും. ജലത്തെ പിടിച്ചുനിർത്താനുള്ള ശേഷി ഇവയ്ക്ക് കുറവാണ്. അതുകൊണ്ട് ചകിരിചോറ് ഒപ്പം ചേർത്ത് ഉപയോഗിക്കാം. ഇവയ്ക്ക് വളരെ ഭാരം കുറവും, പി എച്ച് നിർവീര്യം ഉള്ളതുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജൈവകൃഷിയിലും മികച്ച രാസവളം; പൊട്ടാഷിനെ കുറിച്ച് കൂടുതൽ അറിവുകൾ
Share your comments