കേരളത്തിലുടനീളമുള്ള ജൈവ കർഷകർ ഉപയോഗിക്കുന്ന വളക്കൂട്ട് ആണ് പഞ്ചഗവ്യം. കൂടുതൽ കായ്ഫലത്തിനും, കീടബാധ നിയന്ത്രണത്തിനും, ചെടികളുടെ രോഗപ്രതിരോധശേഷി ഉയർത്തുവാനും പഞ്ചഗവ്യം ഉപയോഗപ്രദമാണ്. മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാൻ ഹേതുവാകുന്ന ഒട്ടേറെ മൂലകങ്ങളുടെയും സൂക്ഷ്മ മൂലകങ്ങളുടെയും കലവറ കൂടിയാണ് പഞ്ചഗവ്യം. ജൈവവളങ്ങളിൽ വെച്ച് ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഏറ്റവും മികച്ചത് തന്നെയാണ് ഈ വളക്കൂട്ട്.
ആയുർവേദത്തിൽ പഞ്ചഗവ്യം ഒരു ഔഷധമായി കണക്കാക്കുന്നു. മണ്ണ് പുനരുജ്ജീവനത്തിനും, ഉൽപ്പന്നങ്ങളുടെ വിളവ്, സൂക്ഷിപ്പു കാലം, ഗുണമേന്മ എന്നിവ കൂട്ടാനും ഉപയോഗിക്കുന്ന പഞ്ചഗവ്യത്തിൽ ധാരാളമായി നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കാണപ്പെടുന്നു. കൂടാതെ അസറ്റോബാക്ടർ, ഫോസ്ബോ ബാക്ടീരിയ എന്നിവയും അടങ്ങിയിരിക്കുന്നു. തേങ്ങ, നെല്ല്, വാഴ തുടങ്ങിയവയ്ക്ക് പഞ്ചഗവ്യം പത്തുമടങ്ങ് വെള്ളം ചേർത്ത് നേർപ്പിച്ചു ഉപയോഗിക്കുന്നതാണ് ഉത്തമം.
Panchagavyam is a fertilizer used by organic farmers all over Kerala. Panchagavyam is useful for further fruiting, pest control and boosting plant immunity. Panchagavyam is also a storehouse of many elements and trace elements that make the soil fertile.
ഉപയോഗക്രമം
നേർപ്പിച്ച പഞ്ചഗവ്യം നെല്ല് ഏക്കറിന് 30 ലിറ്റർ എന്ന രീതിയിലും തെങ്ങ് ഒന്നിന് ഒരു ലിറ്റർ എന്ന രീതിയിലും വാഴ ഒന്നിന് 100 മില്ലി ലിറ്റർ എന്ന രീതിയിലും ഉപയോഗിക്കാം. പച്ചക്കറികൾക്ക് എടുക്കുന്ന അളവിന്റെ 20 മടങ്ങ് വെള്ളം ചേർത്ത് ചെടികൾക്ക് താഴെ ഒഴിച്ചു കൊടുക്കുകയോ, തളിച്ചു കൊടുക്കുകയോ ചെയ്യാം. പഞ്ചഗവ്യം മൂന്നുമാസം വരെ സൂക്ഷിക്കാം.
പഞ്ചഗവ്യം എങ്ങനെ തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങൾ
1. ചാണകം - 500ഗ്രാം
2. ഗോമൂത്രം -200 മില്ലി
3. തൈര്-100 മില്ലി
4 പാൽ -100 മില്ലി
5 നെയ്യ്-100 മില്ലി
ഉണ്ടാക്കുന്ന വിധം
ഒരു മൺപാത്രത്തിൽ ചാണകം, നെയ്യ് ഇവ ചേർത്ത് നന്നായി ഇളക്കുക. വായ്ഭാഗം കോട്ടൺ തുണി കൊണ്ട് കെട്ടിവയ്ക്കുക. 24 മണിക്കൂറിനുശേഷം ഇതിലേക്ക് 200 മില്ലി ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും കെട്ടിവയ്ക്കുക. ദിവസം രണ്ടു പ്രാവശ്യം രണ്ടു മിനിറ്റ് ഇളക്കുക.
പതിനാറാം ദിവസം ഇതിലേക്ക് 100 മില്ലി പാൽ, 100 മില്ലി തൈര് ചേർത്ത് നന്നായി ഇളക്കി അഞ്ചു ദിവസം കൂടി കെട്ടിവയ്ക്കുക. ഇരുപത്തൊന്നാം ദിവസം ഇളക്കി ഉപയോഗിക്കാം.
Share your comments