കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വർഷം മുഴുവൻ ആദായകരമായി കൃഷി ചെയ്യാവുന്ന വിളയാണ് പയർ. വീട്ടുവളപ്പിലും ഗ്രോബാഗ്/ ചട്ടികളിലും എളുപ്പത്തിൽ പയർ കൃഷി ചെയ്യാവുന്നതാണ്. എന്നാൽ പയർ കൃഷിയിൽ ധാരാളമായി കീടങ്ങൾ വരാറുണ്ട്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് ചിത്രകീടം, പയർ പേൻ, തണ്ടീച്ച തുടങ്ങിയവ.
ചിത്രകീടം
പലപ്പോഴും പയറിൻറെ ഇലകളിൽ ചിത്രം വരച്ചത് പോലെ പാടുകൾ നാം കാണുന്നു. ഇത് ചിത്രകീടം ആക്രമണത്തിന്റെ ഫലമാണ്. ചിത്രകീടം ഇലകളെ നശിപ്പിക്കുകയും, ക്രമേണ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. ഇത് ഇല്ലാതാക്കുവാൻ വേപ്പെണ്ണ കലർന്ന എമൽഷൻ തളിച്ചു കൊടുത്താൽ മതി. ആഴ്ചയിലൊരിക്കൽ എന്ന ക്രമത്തിൽ വൈകുന്നേര സമയങ്ങളിൽ ഇത് ഉപയോഗിക്കാം.
പയർ പേൻ
പയർ പേൻ ആക്രമണം കൃഷിയിൽ വിളവു കുറയ്ക്കുവാൻ പ്രധാന കാരണമായി ഭവിക്കാറുണ്ട്. ഇളം തണ്ട്, ഇലയുടെ അടിഭാഗം, പൂവ്, ഞെട്ട് കായ്കൾ എന്നീ ഭാഗങ്ങളിൽ പയർ പേനുകൾ വരികയും നീരുറ്റി കുടിക്കുകയും ചെയ്യുന്നു. കറുപ്പ് നിറത്തിൽ കാണപ്പെടുന്ന ഈ നീരൂറ്റിക്കുടിക്കുന്ന പ്രാണി പൂർണമായും കൃഷിയെ നശിപ്പിച്ചു കളയുന്നു. ഇതിനെ പ്രതിരോധിക്കുവാൻ നാറ്റപ്പൂച്ചെടി മിശ്രിതം പത്തിരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കുന്നതാണ് നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: മുളകിലെ നീരൂറ്റി കുടിക്കുന്ന പ്രാണികളെ പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗങ്ങൾ
തണ്ടീച്ച
ഇലകളിലും തണ്ടുകളിലും മുറിവുണ്ടാക്കി മുട്ടകൾ ഇടുന്ന പ്രാണികളാണ് ഇവ. ഇതിൻറെ മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ തണ്ട് തുരന്ന് തിന്നുന്നതിനാൽ ചെടി പൂർണ്ണമായും നശിക്കുന്നു. ചെറുപ്രായത്തിലുള്ള ചെടികളിൽ ആണ് ഇതിൻറെ ആക്രമണം രൂക്ഷമായി കാണാറുള്ളത്. ഇതിനെ ജൈവകീട നിയന്ത്രണങ്ങൾ ഉപയോഗപ്പെടുത്തി നശിപ്പിക്കുക എന്നത് സാധ്യമല്ല. അതുകൊണ്ടുതന്നെ ചെടികൾ പിഴുത് നശിപ്പിച്ച ശേഷം പുതിയവ നട്ടുപിടിപ്പിക്കുക തന്നെയാണ് നല്ലത്.
Beans are a profitable crop throughout the year, adapted to the climate of Kerala.
ബന്ധപ്പെട്ട വാർത്തകൾ: പടവലം കൃഷിയിൽ എല്ലാവിധ നീരൂറ്റി കുടിക്കുന്ന പ്രാണികളെയും ഇല്ലാതാക്കാൻ ഈ മൂന്നു കാര്യങ്ങൾ ചെയ്തുനോക്കൂ
പയറിൽ കാണപ്പെടുന്ന മറ്റു രോഗങ്ങളും നിയന്ത്രണ വിധികളും
കീടങ്ങളുടെ ആക്രമണം കൂടാതെ വൈറസ് മൂലവും ബാക്ടീരിയ മൂലവും നിരവധി രോഗങ്ങൾ ഈ കൃഷിയിൽ കാണപ്പെടുന്നു. ഇതിൽ പ്രധാനമാണ് മൊസേക്ക്. ഈ രോഗം വരുമ്പോൾ ഇലകളുടെ പച്ച നിറം മാറി മഞ്ഞനിറം ഉണ്ടാക്കുന്നു. കൂടാതെ കായ്കൾ വികൃതമാകുന്നു. ഇതിനെ പ്രതിരോധിക്കാൻ വേപ്പെണ്ണ എമൾഷൻ തളിക്കുക. ഇതുകൂടാതെ ചെടി പൂർണമായി നശിപ്പിക്കുന്ന മറ്റൊരു രോഗമാണ് തണ്ടുചീയൽ. ഇത് നിയന്ത്രിക്കാൻ ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയ്യാറാക്കി തളിച്ച് മണ്ണ് കുതിക്കുകയും ചെടി മുഴുവൻ നനയത്തതക്ക വിധം തളിക്കുകയും വേണം.
ബന്ധപ്പെട്ട വാർത്തകൾ: കായീച്ച ശല്യവും, ഇലത്തീനി പുഴുക്കളേയും പ്രതിരോധിക്കാൻ പപ്പായ ഇല സത്തും വെളുത്തുള്ളി -മുളക് സത്തും
Share your comments