<
  1. Farm Tips

ഇഞ്ചിയും മഞ്ഞളും നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇഞ്ചിയും മഞ്ഞളും നടുന്നതിന് ഏറ്റവും അനുയോജ്യമായ കാലയളവ് ഏപ്രിൽ മാസം തന്നെയാണ്. ഏപ്രിൽ ഒന്നു മുതൽ 15 വരെ നമുക്ക് ഇഞ്ചിയും മഞ്ഞളും നടാവുന്നതാണ്.

Priyanka Menon
ഇഞ്ചിയും മഞ്ഞളും നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഇഞ്ചിയും മഞ്ഞളും നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇഞ്ചിയും മഞ്ഞളും നടുന്നതിന് ഏറ്റവും അനുയോജ്യമായ കാലയളവ് ഏപ്രിൽ മാസം തന്നെയാണ്. ഏപ്രിൽ ഒന്നു മുതൽ 15 വരെ നമുക്ക് ഇഞ്ചിയും മഞ്ഞളും നടാവുന്നതാണ്.

നടീൽ രീതി

ഒരു മീറ്റർ വീതിയിൽ സൗകര്യപ്രദമായ രീതിയിൽ ചെരുവിന് കുറുകെ വാരങ്ങൾ എടുത്തു ഇഞ്ചി, മഞ്ഞൾ നടാം. തടങ്ങൾ തമ്മിൽ ഇടയകലം 40 സെൻറീമീറ്റർ പാലിക്കണം.

40 സെൻറീമീറ്റർ ഇടയകലത്തിൽ അടിവളമായി ഏക്കറിന് 100 കിലോ റോക്ക് ഫോസ്ഫേറ്റ്, 17 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കാം. വാരങ്ങൾക്ക് 25 സെൻറീമീറ്റർ ഉയരം ഉണ്ടാകണം. തടങ്ങൾ നിരപ്പാക്കി 25 സെൻറീമീറ്റർ അകലത്തിൽ ചെറു കുഴികളെടുത്ത് ഒരു മുകളം വിത്ത് ഇഞ്ചിയുടെയും വിത്തു മഞ്ഞളിന്റെയും ഓരോ കഷണം ഓരോ കുഴിയിലും നടുക. ഒരു കഷണത്തിന് 15 ഗ്രാം തൂക്കം എന്നാണ് കണക്ക്. 

നടുമ്പോൾ ട്രൈക്കോഡർമ സുഡോമോണസ് കൾച്ചറുകൾ ചേർക്കുന്നത് മികച്ചതാണ്. നട്ടശേഷം കുഴികളിൽ ചാണകപ്പൊടി നിറക്കുക. അതിനുശേഷം മുക്കാൽ ഇഞ്ച് കനത്തിൽ മണ്ണ് നിർത്തുക. തുടർന്ന് പച്ചിലകൊണ്ട് പുത ഇടണം. തടത്തിൽ ചൂട് ഏൽക്കാതിരിക്കാനും മണ്ണൊലിപ്പ് തടയാനും മണ്ണിലെ ജൈവാംശം കൂട്ടാനും ഇതുപകരിക്കും. മഞ്ഞളിൽ മികച്ച ഇനങ്ങൾ സുഗുണ,പ്രഭ,പ്രതിഭ, ശോഭ, സോണ, വർണ്ണ തുടങ്ങിയവയാണ്. ഇഞ്ചി /മഞ്ഞൾ എന്നിവയിൽ കാണപ്പെടുന്ന കുമിൾ ബാക്ടീരിയ രോഗങ്ങളെ പ്രതിരോധിക്കാൻ മൈകോറൈസ, പിജിപിആർ2 എന്നിവ ഉപയോഗിക്കാവുന്നതാണ്.

മൈകോ റൈസ

ഇഞ്ചിക്കും മഞ്ഞളിനും മാത്രമല്ല എല്ലാവിധത്തിലുള്ള പച്ചക്കറികൾ, കരനെല്ല്, കുരുമുളക് എന്നിവയിൽ കാണുന്ന രോഗങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുവാൻ മൈക്കോറൈസ ഉപയോഗിക്കാം. 90% വിളകളിലും ഇവ വേരുമായി കൂടിച്ചേർന്നാണ് ഉപയോഗിക്കുന്നത്. ചെടികളിൽ നിന്ന് ആഹാരം സ്വീകരിച്ച് വേരുകൾക്ക് നൈട്രജൻ, പൊട്ടാസ്യം, സൂക്ഷ്മ മൂലകങ്ങൾ, വെള്ളം എന്നിവ എത്തിച്ചു നൽകും. ജൈവ സൂക്ഷ്മാണുക്കളെ രോഗനിയന്ത്രണത്തിന് ഉപയോഗിക്കുമ്പോൾ മണ്ണിൽ ഈർപ്പം ഉണ്ടാകണം. മണ്ണിൽ ജൈവാംശം കൂടുതലുള്ളതും നല്ലതാണ്.

April is the best time to plant ginger and turmeric. From April 1 to 15 we can plant ginger and turmeric.

സ്പ്രേ ചെയ്യുമ്പോഴും ചുവട്ടിൽ ഒഴിക്കുമ്പോഴും 15 ദിവസം ഇടവിട്ട് രണ്ടുമൂന്നു തവണ ചെയ്താൽ ഫലം ഉറപ്പാണ്. വിപണിയിൽ നിന്നും വാങ്ങുമ്പോൾ ഇതിൻറെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി കൃത്യമായി നോക്കിയിരിക്കണം. പഴക്കമുള്ള കൾച്ചറുകൾ ഉപയോഗിച്ചിട്ട് കാര്യമില്ല. കാരണം അതിൽ ജീവനുള്ള മിത്ര കുമിളകളും ബാക്ടീരിയയും ഉണ്ടാകില്ല. ഇതുകൂടാതെ ഒരു കിലോ വിത്തിൽ സ്യൂഡോമോണസ് കൾച്ചർ 10ഗ്രാം എന്ന കണക്കിന് പുരട്ടാവുന്നതാണ്.

English Summary: These things should be taken into consideration when planting ginger and turmeric

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds