അടുക്കളയിൽ മിക്ക വിഭവങ്ങളിലും നമ്മൾ തക്കാളി ചേർക്കാറുണ്ട്. അതിനാൽ എളുപ്പത്തിൽ ലഭ്യമാകുന്നവിധത്തിൽ തക്കാളി ചെടി വളർത്തി വിളവെടുക്കുകയാണെങ്കിൽ വളരെ സൗകര്യമായിരിക്കും. അല്‍പം ചൂടുള്ള കാലാവസ്ഥയും സൂര്യപ്രകാശവും ഇഷ്ട്ടപെടുന്ന ഈ ചെടിയിൽ തണുപ്പുകാലത്ത് താരതമ്യേന കായ്‌കൾ കുറവായിരിക്കും. ഇങ്ങനെയുള്ള ഇനങ്ങൾ വീട്ടിൽ വളർത്തുമ്പോൾ തെരെഞ്ഞെടുക്കരുത്. എന്നാല്‍, ചില ഇനങ്ങള്‍ വീട്ടിനകത്ത് വളര്‍ത്തിയാല്‍ തണുപ്പുകാലത്തും നന്നായി പാകമായ തക്കാളി നല്‍കുന്നവയാണ്. അവയെകുറിച്ചാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി കൃഷിക്ക് കുറച്ച് ടിപ്സ്
വീട്ടിൽ വളർത്തി വിളവെടുക്കാൻ സാധിക്കുന്ന ചില ഇനങ്ങളാണ് ടൈനി ടിം (Tiny Tim), റെഡ് റോബിന്‍ (Red Robin), ടോയ് ബോയ് (Toy Boy), ഫ്‌ളോറിഡ പെറ്റൈറ്റ് (Florida Petite) എന്നിവ. തൂക്കുപാത്രങ്ങളില്‍ വളര്‍ത്താവുന്ന ഇനങ്ങളുമുണ്ട്. യെല്ലോ പിയര്‍ എന്നയിനം തക്കാളി ഇപ്രകാരം തൂക്കിയിട്ട് വളര്‍ത്തി കായകളുണ്ടാകുന്നവയാണ്. ബര്‍പി ബാസ്‌കറ്റ് കിങ്ങ് എന്നത് ചെറിയ ചുവന്ന തക്കാളിപ്പഴങ്ങള്‍ ഉണ്ടാകുന്ന പടര്‍ന്ന് വളരുന്ന തരത്തിലുള്ള ഇനമാണ്. ഇന്‍ഡോര്‍ ആയി വളര്‍ത്താന്‍ ഏററവും യോജിച്ചത് റെഡ് റോബിന്‍ എന്നയിനമാണ്.
എട്ട് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിച്ചാൽ ഈ ഇനങ്ങൾ നന്നായി വളരും. വീട്ടിനകത്ത് 18 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ കൃഷിക്ക് അനുയോജ്യമാണ്. അതുപോലെ വളര്‍ത്തുന്ന പാത്രത്തിലൂടെ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. ഏകദേശം ആറ് മില്ലി മീറ്റര്‍ അഥവാ കാല്‍ ഇഞ്ച് ആഴത്തില്‍ തക്കാളിയുടെ വിത്തുകള്‍ വിതയ്ക്കണം. പാത്രത്തിന് ആറ് ഇഞ്ച് ആഴമുണ്ടായിരിക്കണം. മണ്ണ് ഈര്‍പ്പമുള്ളതായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളിയുടെ തൊലിക്കട്ടി കുറയ്ക്കാൻ ടിപ്പുകൾ
ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ പാത്രത്തില്‍ വിത്തുകള്‍ വിതച്ച് പുതിയ തൈകളുണ്ടാക്കിയാല്‍ സ്ഥിരമായി വിളവ് ലഭിക്കും. അഞ്ചോ പത്തോ ദിവസങ്ങള്‍ക്കുള്ളില്‍ വിത്ത് മുളച്ച് കഴിഞ്ഞാല്‍ പാത്രം നല്ല പ്രകാശമുള്ള ജനലിനരികിലേക്ക് മാറ്റിവെക്കണം. ചൂടുള്ള താപനിലയിലാണ് പൂക്കളുണ്ടാകുന്നത്. 24 മുതല്‍ 29 വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തക്കാളിത്തൈകള്‍ നന്നായി വളരും. തൈകള്‍ക്ക് എട്ട് സെ.മീ നീളമെത്തിയാല്‍ വലിയ പാത്രത്തിലേക്ക് മാറ്റി നടാം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും വളപ്രയോഗം നടത്താം.
വീട്ടിനകത്ത് വളര്‍ത്തുമ്പോഴുള്ള പ്രശ്‌നത്തില്‍ പ്രധാനമായത് പരാഗണം നടത്താനുള്ള പ്രാണികളുടെ അഭാവമാണ്. കൈകള്‍ കൊണ്ട് പരാഗണം നടത്തിയാല്‍ മതി. തൈകള്‍ വളര്‍ത്തുന്ന പാത്രത്തിന്റെ ഓരോ വശവും വെയില്‍ കിട്ടുന്ന രീതിയില്‍ മാറ്റിവെച്ചുകൊടുക്കണം.
Share your comments