കടുത്ത വേനലാണ് വേനൽ ഇനിയും കഠിനമാകുമെന്നു കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുമുണ്ട് . ജലക്ഷാമം കൂടിവരുന്നതും കാർഷിക വിളകളുടെ പ്രത്യേകിച്ച് പച്ചക്കറികളുടെ വിളവിനെ ബാധിക്കും. ലഭ്യമായ ജലം ഉപയോഗിച്ച് ജലം പാഴാക്കാതെ ഫലപ്രദമായ രീതിയൽ എങ്ങനെ കൃഷി ചെയ്യാം എന്നാണ് നാം ചിന്തിക്കേണ്ടത്. അതിനുതകുന്ന ചില രീതികൾ ഇതാ
1 . ജലനഷ്ടം കുറയ്ക്കാൻ പുതയിടലും ( മൾച്ചിങ്ങ് ) ഫെർട്ടിഗേഷൻ തുടങ്ങിയ രീതികൾ പരീക്ഷിക്കാം പുതയിടുന്നതിന് ജൈവാവശിഷ്ടങ്ങളോ, പ്ലാസ്റ്റിക് മൾച്ചിങ്ങോ കയർ ഭൂവസ്ത്രം എന്നിവയെ ഉപയോഗിക്കാം. ഇതു തടത്തിലെ ജലാംശം നഷ്ടപെടുത്താതിരിക്കയും നനയുടെ ഇടവേളകൾ കുറയ്ക്കുകയും ചെയ്യും
3 . വിളകൾക്ക് തുള്ളിനന അല്ലെങ്കിൽ തിരിനന പരീക്ഷിക്കാം ഇത് അധികമുള്ള ജലനഷ്ടം തടയും . മട്ടുപ്പാവ് കൃഷിയിൽ ഇതോടൊപ്പം ജലത്തിന്റെ ഉപയോഗം കുറയ്ക്കാൻ ഗ്രീൻ നെറ്റുകൾ പോലുള്ള നെറ്റുകൾ ഉപയോഗിക്കാം.
4 . പച്ചക്കറികൾ നടുന്നതിനായി പോട്രെയ്‌കളിൽ വിത്തുകൾ മുളപ്പിക്കാം ഇത് അനാവശ്യമായ ജലനഷ്ടം കുറയ്ക്കും. ഇത് പറിച്ചുനടുമ്പോൾ വൈകുന്നേരം തിരഞ്ഞെടുക്കുകയും പറിച്ചു നേട്ടത്തിന് ശേഷം തണൽ കുത്തികൊടുക്കുകയും രണ്ടുനേരം നനയ്ക്കുകയുജ് വേണം
5 .പച്ചക്കറികൾക്ക് മണ്ണിളക്കൽ ചെയുമ്പോൾ വേരുകൾക്ക് ക്ഷതം സംഭവിക്കാതെ സൂക്ഷിക്കുകയും , വളങ്ങൾ നൽകുന്നത് അധികമായി ചെടിയുടെ നാശത്തിനു ഇടവരാതെ സൂക്ഷിക്കുകയും ചെയ്യുക. ഇത് കൂടാതെ കമ്പോസ്റ് , ചകിരിത്തൊണ്ടു, ഉണങ്ങിയ ചാണകം തുടങ്ങി ജലം ആഗിരണം ചെയ്യാൻ കഴിവുള്ള വസ്തുക്കൾ ചെടിയുടെ കടയ്ക്കൽ നിക്ഷേപിക്കുക .
English Summary: things to be done for crops in summer
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments