<
  1. Farm Tips

ഫല വൃക്ഷങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഞാറ്റുവേലക്കാലത്ത്‌ നമ്മൾ ഫല വൃക്ഷങ്ങള്‍ നടാറുണ്ട് വിവിധയിനം മാവുകള്‍, പ്ലാവുകള്‍, പേര, റംബുട്ടാന്‍, പപ്പായ, തെങ്ങ് തുടങ്ങിയ ഫല വൃക്ഷങ്ങളാണ് നടുന്നവയില്‍ ഏറെയും. പെട്ടെന്ന് കായ്ഫലം നല്‍കാന്‍ ഇത്തരം തൈകള്‍ നടുന്നതാണ് നല്ലത്. വിശ്വസനീയമായ നഴ്‌സറികളില്‍ നിന്നും വേണം തൈകള്‍ തെരഞ്ഞെടുക്കാന്‍. ഇത്തരം ഫലവൃക്ഷ തൈകള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടീല്‍ രീതിയും ഇവയാണ്

Asha Sadasiv

ഞാറ്റുവേലക്കാലത്ത്‌ നമ്മൾ ഫല വൃക്ഷങ്ങള്‍ നടാറുണ്ട് വിവിധയിനം മാവുകള്‍, പ്ലാവുകള്‍, പേര, റംബുട്ടാന്‍, പപ്പായ, തെങ്ങ് തുടങ്ങിയ ഫല വൃക്ഷങ്ങളാണ് നടുന്നവയില്‍ ഏറെയും. പെട്ടെന്ന് കായ്ഫലം നല്‍കാന്‍ ഇത്തരം തൈകള്‍ നടുന്നതാണ് നല്ലത്. വിശ്വസനീയമായ നഴ്‌സറികളില്‍ നിന്നും വേണം തൈകള്‍ തെരഞ്ഞെടുക്കാന്‍. ഇത്തരം ഫലവൃക്ഷ തൈകള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടീല്‍ രീതിയും ഇവയാണ്.We plant  trees during the njattuvela season. It is best time to plant the seedlings to give quick fruit. Seedlings should be selected from reliable nurseries. These are some of the things to consider while planting trees.

നടുന്നരീതി (how to plant)

മാവ്, പ്ലാവ്, റംബുട്ടാന്‍, തുടങ്ങിയവ ദീര്‍ഘ കാല വൃക്ഷങ്ങള്‍ നടുമ്പോള്‍ അര മീറ്റര്‍ ആഴത്തിലും വീതിയാലും നീളത്തിലും കുഴിയെടുക്കണം. അതിലെ കല്ല്, വേരുകള്‍, മര കുറ്റികള്‍ എന്നിവ എടുത്ത് കളഞ്ഞു വൃത്തിയാക്കുക. അര കിലോ കുമ്മായം കുഴിയെടുക്കാന്‍ പുറത്തേക്കിട്ട മണ്ണുമായി കൂട്ടി കലര്‍ത്തി കുഴിയുടെ പകുതി ഭാഗം മൂടണം. തുടര്‍ന്ന് ഒരു കൊട്ട ഉണങ്ങിയ ചാണകപ്പൊടി, അര കിലോ വീതം എല്ല് പൊടിയും വേപ്പിന്‍പ്പിണ്ണാക്കും മേല്‍മണ്ണും കൂട്ടി കുഴി പൂര്‍ണ്ണമായി മൂടുക. കുഴിയുടെ ഒത്ത നടുവില്‍ ചെറിയ കുഴിയെടുത്ത് തൈ നടാം. വേരുകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ വേണം തൈ കവറില്‍ നിന്നും മാറ്റാന്‍. കവറില്‍ നിന്ന് പൊട്ടിച്ച തൈ മണ്ണോടെ ചെറിയ കുഴിയിലേയ്ക്ക് ഇറക്കിവെച്ച് മണ്ണ് ഇട്ട് കൊടുക്കണം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ താഴെ വരെയേ മണ്ണ് ഇടാവൂ. തുടര്‍ന്ന് ചെറിയ കുഴിയുടെ ചുറ്റും മണ്ണ് അമര്‍ത്തി തൈയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിലാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശക്തമായ മഴയില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ ഒരാഴ്ച്ചത്തേക്ക് തണല്‍ കെടുക്കുന്നത് സഹായിക്കും. ഇതിനായി മരത്തിന്റെ ശിഖിരങ്ങളോ ഓലമടലോ ഉപയോഗിക്കാം. അപ്പോഴേക്കും പുതുവേരുകള്‍ വന്ന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ചെടിക്ക് കഴിയും, തുടര്‍ന്ന് തണല്‍ എടുത്തുമാറ്റം. വേനല്‍ക്കാലത്ത് തൈ നടുമ്പോഴും ഈ രീതി അവലംമ്പിക്കാം. ബെഡ്/ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ നടുമ്പോള്‍ ബെഡ് ചെയ്ത അല്ലെങ്കില്‍ ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തിന്റെ തഴെ വരെ മാത്രമേ മണ്ണ് ഇടാന്‍ പാടുള്ളു. മണ്ണ് കൂടുതല്‍ ഇട്ട് മൂടിയില്‍ ബെഡ് ചെയ്തതിന്റെ ഗുണങ്ങള്‍ കിട്ടുകയില്ലെന്ന് മാത്രമല്ല ചെടി പൂത്ത് കായ്ക്കാന്‍ വളരെ വര്‍ഷങ്ങള്‍ എടുക്കുകയും വലിയ വൃക്ഷമാകുകയും ചെയ്യും.

English Summary: Things to be taken care while planting trees

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds