റബർ നല്ല രീതിയിൽ വളരുവാനും, മികച്ച ഉത്പാദനം ലഭ്യമാക്കുവാനും മണ്ണിൽ പോഷകമൂലകങ്ങൾ ലഭ്യമാക്കുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്. മറ്റു വിളകൾക്ക് സമയാസമയങ്ങളിൽ നൽകുന്ന വളപ്രയോഗരീതികൾ ഈ വിളയിലും അവലംബിക്കേണ്ടതുണ്ട്. റബറിൽ മികച്ച വിളവ് ലഭ്യമാക്കുവാൻ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്, മഗ്നീഷ്യം തുടങ്ങിയവ വളപ്രയോഗ രീതികളിലൂടെ ലഭ്യമാക്കണം. ഇതിനുവേണ്ടി റബർ തോട്ടങ്ങളിലെ മണ്ണ് പരിശോധനയ്ക്ക് വിധേയമാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
Providing nutrients in the soil is fundamental for rubber to grow well and produce good yields. Nitrogen, Phosphorus, Potash and Magnesium should be applied through fertilizer application to give better yield in rubber.
മൂലകങ്ങൾ ലഭ്യമാക്കുവാൻ?
10-10-10 അനുപാതത്തിലുള്ള മിശ്രിത വളം ഹെക്ടറിന് 300 കിലോ എന്ന അളവിൽ നൽകണം. ഇതിനുപകരം 15-15-15 എന്ന അനുപാതത്തിലുള്ള കോംപ്ലക്സ് വളം, 200 കിലോ അല്ലെങ്കിൽ 17-17-17 വളം 175 കിലോ എന്ന അളവിൽ ഉപയോഗിച്ചാലും മതിയാകും.
ബന്ധപ്പെട്ട വാർത്തകൾ: റബര്‍ തൈകള്‍ വേനല്‍ ചൂടില്‍ നിന്ന് സംരക്ഷിക്കാം
ഏപ്രിൽ-മെയ് മാസങ്ങളിൽ ഒറ്റത്തവണ എന്ന രീതിയിലും, ഇതേ മാസങ്ങളിലും സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലുമായി രണ്ട് തവണകളായോ വളം ചേർക്കാവുന്നതാണ്. മുകളിൽ പറഞ്ഞ വളപ്രയോഗ രീതിക്കു പകരം 150 കിലോ ഫാക്ടംഫോസ്, 50 കിലോ പൊട്ടാഷ് വളവുമായി കൂട്ടിക്കലർത്തിയോ 115 കിലോ 10-26-26 കോംപ്ലക്സ് വളം 40 കിലോ യൂറിയയുമായി ചേർത്തോ ടാപ്പിംഗ് ഉള്ള ഒരു ഹെക്ടർ സ്ഥലത്തെ മരങ്ങൾക്ക് ഉപയോഗിക്കാം.
എൻ പി കെ വളങ്ങൾക്ക് പുറമേ മെഗ്നീഷ്യം അളവ് കൂട്ടുവാൻ 50 കിലോ മഗ്നീഷ്യം സൾഫേറ്റ് ഒരു ഹെക്ടർ സ്ഥലത്തേക്ക് ചേർക്കാം. ഇത് മഞ്ഞളിപ്പ് രോഗം ഇല്ലാതാക്കും. മൂന്നുവർഷം കൂടി കഴിഞ്ഞു ആവർത്തന കൃഷി ചെയ്യുന്നവർക്ക് തോട്ടത്തിൽ നിർദേശിക്കുന്ന വളപ്രയോഗം ഗുണകരമല്ല.
ബന്ധപ്പെട്ട വാർത്തകൾ: റബര്‍ കര്‍ഷകര്‍ക്ക് തുണയാകുന്ന തേനീച്ച വളര്‍ത്തല്‍
Share your comments