റബർതോട്ടങ്ങളിൽ ആഴ്ചയിലൊരിക്കൽ റബർതോട്ടങ്ങളിൽ ടാപ്പിംഗ് നടത്തുമ്പോൾ ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പിംഗ് നടത്തിയിരുന്ന തോട്ടങ്ങളിൽ ആഴ്ചയിലൊരിക്കൽ എന്നക്രമത്തിൽ ടാപ്പിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് റെയിൻ ഗാർഡിങ്ങും, വെട്ടു പട്ടയിൽ ഉത്തേജകമരുന്ന് പുരട്ടുന്നതും.
ബന്ധപ്പെട്ട വാർത്തകൾ : കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-ചുരുക്ക രൂപത്തിൽ
ടാപ്പിംഗ് നടത്തുമ്പോൾ മാസത്തിലൊരിക്കൽ വെട്ടു പട്ടയിൽ എത്തിഫോൺ എന്ന ഉത്തേജകമരുന്ന് പുരട്ടുന്നത് വളരെ പ്രധാനമാണ്. രണ്ടര ശതമാനം വീര്യമുള്ള എത്തിഫോൺ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ.
Rain gardening and doping are two important things to keep in mind when tapping once a week in gardens where tapping is done on alternate days.
ബന്ധപ്പെട്ട വാർത്തകൾ : പപ്പായ കൃഷി ചെയ്ത് ടാപ്പിംഗ്’ ചെയ്താൽ ലക്ഷങ്ങൾ സമ്പാദിക്കാം
എത്തിഫോൺ പുരട്ടി 72 മണിക്കൂറിനുശേഷം ടാപ്പിംഗ് നടത്താവുന്നതാണ്. ഓരോ നാല് ടാപ്പിംഗ് കഴിയുമ്പോഴും അഞ്ചാമത്തെ ടാപ്പിങ്ങിനു മുൻപായി ഉത്തേജക മരുന്ന് പുരട്ടിയിരിക്കണം.
ലായനി തയ്യാറാക്കുന്ന വിധം
10 ശതമാനം വീര്യമുള്ള വിപണിയിൽ ലഭ്യമാകുന്ന എത്തിഫോണിൽ മൂന്നിരട്ടി വെളിച്ചെണ്ണ ചേർത്ത് പത്ത് മിനിറ്റിലേറെ ഇളക്കിയാൽ രണ്ടര ശതമാനം വീര്യമുള്ള എത്തിഫോൺ ലായിനി നമുക്ക് ലഭ്യമാകും.
ഒരു മരത്തിൻറെ പട്ടയിൽ ഏകദേശം ഒരു മില്ലിലിറ്റർ നേർപ്പിച്ച ലായനിയാണ് സാധാരണ കർഷകർ ഉപയോഗിക്കുന്നത്. ലായനി ഉപയോഗിക്കുന്നതിന് ഉണങ്ങിയ ചകിരി തൊണ്ട് ഒരു സെൻറ്റി മീറ്റർ വീതിയിൽ കയറി അറ്റം ചതച്ചെടുത്ത ബ്രഷ് പോലെയാക്കിയാണ്. ലായനി പുരട്ടേണ്ടത് വെട്ടി ഇറക്കിയ പുതിയ ഇളം പട്ടയിലാണ്.
ബന്ധപ്പെട്ട വാർത്തകൾ : ടാപ്പിങ്ങിനെക്കുറിച്ചറിയാന്‍ റബ്ബർ ബോർഡ് കോള്‍സെന്‍ററില്‍ വിളിക്കാം
Share your comments