1. News

ചകിരി നാരിൽ നിർമ്മിതമായ റൂട്ട് ട്രൈയിനറുകളിൽ ഉദ്പാദിപ്പിച്ച തൈകളുടെ വിതരണം പരിസ്ഥിതി ദിനത്തിൽ നടത്താൻ വനംവകുപ്പ്

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 കേരള വനം വകുപ്പ് സമുചിതമായി ആചരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ കാലത്തും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും ജനങ്ങളുടെ സഹകരണത്തോടുകൂടി സംസ്ഥാനത്തിന്റെ വൃക്ഷാവരണം വർദ്ധിപ്പിക്കാനും വനം വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

Arun T
ചകിരി നാരിൽ നിർമ്മിതമായ റൂട്ട് ട്രൈയിനറുകളിൽ ഉദ്പാദിപ്പിച്ച  തൈകളും
ചകിരി നാരിൽ നിർമ്മിതമായ റൂട്ട് ട്രൈയിനറുകളിൽ ഉദ്പാദിപ്പിച്ച തൈകളും

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 കേരള വനം വകുപ്പ് സമുചിതമായി ആചരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ കാലത്തും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും ജനങ്ങളുടെ സഹകരണത്തോടുകൂടി സംസ്ഥാനത്തിന്റെ വൃക്ഷാവരണം വർദ്ധിപ്പിക്കാനും വനം വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

ഫല വൃക്ഷങ്ങളുടേയും (fruit trees), തണൽ വൃക്ഷങ്ങളുടേയും, പൂമരങ്ങളുടേയും, ഔഷധ വൃക്ഷങ്ങളുടേയും നല്ലയിനം തൈകൾ സംസ്ഥാനത്തെ വിവിധ നഴ്സറികളിലായി വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം ഉദ്പാദിപ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി ദിനമായി ആചരിക്കുന്ന ജൂൺ 5 മുതലും വനമഹോത്സവമായി ആചരിക്കുന്ന ജൂലൈ 1 മുതൽ 7 വരെയുമുള്ള കാലയളവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സാമുദായിക രാഷ്ട്രീയ യുവജന സംഘടനകളുടെയും ഇതര വകുപ്പുകളുടെയും സഹായത്തോടെ സംസ്ഥാനത്തിന്റെ വൃക്ഷാവരണം വർദ്ധിപ്പിക്കാൻ ഉദ്ദേശം അരകോടി തൈകളാണ് വനം വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ചകിരി നാരിൽ (coir fibre) നിർമ്മിതമായ റൂട്ട് ട്രൈയിനറുകളിൽ ഉദ്പാദിപ്പിച്ച തൈകൾ ( Seedlings developed in coir-fibre Porttrays)

പരമ്പരാഗത പ്ലാസ്റ്റിക് കുട തൈകൾക്ക് പകരം പരിസ്ഥിതി സൗഹൃദമായ ചകിരി നാരിൽ നിർമ്മിതമായ റൂട്ട് ട്രൈയിനറുകളിൽ ഉദ്പാദിപ്പിച്ച 4 ലക്ഷത്തോളം തൈകളും ഇതിൽ ഉൾപ്പെടും. കേരളത്തിന്റെ വനമേഖലയ്ക്ക് പുറത്ത് മറ്റൊരു ഹരിതമേലാപ്പ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള ബൃഹത്തായ വൃക്ഷവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 2021 ജൂൺ 5 ശനിയാഴ്ച രാവിലെ 10 മണിക്ക് ചേവായൂർ സർക്കാർ ത്വക്ക് രോഗ ആശുപത്രിയുടെ കോമ്പൗണ്ടിൽ വെച്ച് നടത്തുകയാണ്.

സർക്കാർ തൃക്ക് രോഗ ആശുപത്രിയുടെ വികസന ആവശ്യത്തിന് വേണ്ടി മുറിച്ചുമാറ്റപ്പെട്ട മരങ്ങൾക്ക് പകരം മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദമായ ചകിരിനാരിൽ നിർമ്മിച്ച റൂട്ട് ട്രൈയിനറുകളിൽ ഉദ്പാദിപ്പിച്ച തൈകളുടെ വിതരണ ഉദ്ഘാടനവും അന്നേ ദിവസം ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ നിർവ്വഹിക്കുന്നു.

പ്രസ്തുത ചടങ്ങിൽ ആരാധ്യയായ കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീമതി ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്നു. കോവിഡ് 19 നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തുന്ന പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികളും, സാമൂഹ്യ-പരിസ്ഥിതിരംഗങ്ങളിലെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു.

English Summary: seedlings developed in coir porttrays to be distributed tomorrow

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds