നഗരപ്രദേശങ്ങളിലും കൃഷഭുമി ലഭ്യമല്ലാത്ത സ്ഥലങ്ങളിലുംവീടിനു മുകളിലെ ടെറസിൽ ചെയ്തുവന്നിരുന്ന ഒന്നാണ് മട്ടുപ്പാവ് പച്ചക്കറി കൃഷി എന്നാൽ ഇന്ന് പലരും വീട്ടാവശ്യത്തിനുള്ള കുറച്ച പച്ചക്കറിക്ക് വേണ്ടിയും വീടിലെ ചൂട് കുറയ്ക്കാൻ വേണ്ടിയും മട്ടുപ്പാവ് കൃഷി ചെയ്തുവരുന്നു. മട്ടുപ്പാവ് കൃഷിക്ക് കുറച്ചു വലിപ്പമുള്ള ഏതു പാത്രവും ഉപയോഗിക്കാം ചെടിച്ചട്ടികളോ ഗ്രോബാഗുകളോ പഴയ ചാക്കുകളോ കേടായ ബക്കറ്റുകളോ ഉപയോഗിക്കാം ഇപ്പോൾ കൂടുതൽ പേരും ഗ്രോബാഗുകളാണ് ഉപയോഗിക്കാറ് 10 രൂപ മുതൽ 200 രൂപവരെയുള്ള ഗ്രോബാഗുകൾ ലഭ്യമാണ്.
അവശ്യ മൂലകങ്ങളും വളങ്ങളും അടങ്ങിയ പോട്ടിങ് മിശ്രിതം ആണ് മട്ടുപ്പാവ് കൃഷിയിൽ ഉപയോഗിക്കാറുള്ളത്. പോട്ടിംഗ് മിശ്രിതം തയ്യാറാക്കുന്നതിന് ചാണകം/കമ്പോസ്റ്റ്, മണല്, മേല്മണ്ണ് എന്നിവ തുല്യ അളനില് ചേര്ക്കുക. ടൈക്കോഡെര്മ കൊണ്ട് സമ്പുഷ്ടമാക്കിയ ചാണകം രോഗപ്രതിരോധത്തിനും നല്ല വളര്ച്ചക്കും സഹായിക്കും.
പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിക്കുമ്പോൾ അരിക് ചുരുട്ടി ഏകദേശം ഒരു ഗ്രോബാഗിന്റെ വലുപ്പത്തിലാക്കുക. ബക്കറ്റുകളാണ് ഉപയോഗിക്കുന്നതെങ്കില് അടിഭാഗത്ത് അധിക വെള്ളം വാറ്ന്ന് പോകുന്നതിനുള്ള സുക്ഷിരങ്ങള് ഉണ്ടാകണം.ചെടിച്ചട്ടി/ബക്കറ്റുകളാണങ്കില് അടിഭാഗത്ത് ഇഷ്ടിക കഷണം /ഓടിന് കഷണം ഉപയോഗിച്ച് 1.5 ഇഞ്ച് കനത്തില് അടുക്കുക. ഗ്രോബാഗില്/ചാക്കില് ഓടിന് കഷണങ്ങള് ആവശ്യമില്ല.ഗ്രോബാഗ്/ചാക്ക്/ചെടിച്ചട്ടിയുടെ മുക്കാല്ഭാഗം വരെ പോട്ടിംഗ് മിശ്രിതം നിറക്കുക.
ഗ്രോബാഗിന്റെ മുകള് വശം ചുരുട്ടി പോട്ടിംഗ് മിശ്രിതത്തിന്റെ രണ്ട് ഇഞ്ച് ഉയരത്തിലെത്തിച്ച് വേണ് കൃഷി തുടങ്ങാൻ ടെറസ്സിന്റെ മുകളിൽ നേരിയയു ചട്ടികൾ വയ്ക്കരുത് രണ്ടോ മൂന്നോ ഇഷ്ടികകൾ അടുക്കി വച്ച് അതിനു മുകളിൽവേണം ഇവ വയ്ക്കേണ്ടത് .ബാഗുരള് തമ്മില് ചുരുങ്ങിയത് 60 സെ. മീ അകലം വേണം. ചെടികള് മറിയാതിരിക്കാന് ചെറിയ കമ്പുകള് നാട്ടി വാഴനാരോ ചാക്കുനൂലോ കൊണ്ട് കെട്ടാം. രണ്ട്സ്പൂണ് കുമ്മായം ബാഗിനോട് ചേര്ത്ത് ഉള്‍വശത്ത് ഇട്ടുകൊടുക്കുക. ഇത് മാസത്തിലൊരിക്കല് ആവര്ത്തിക്കണംഉണങ്ങിയ ഇലകള് കൊണ്ട് ചെടിയുടെ ചുവട്ടില് പുതയിടുന്നത് നല്ലതാണ്. ടെറസിൽ ചൂട് കൂടുതൽ ആയതിനാൽ രണ്ടു നേരവും നനച്ചു കൊടുക്കണം ആവശ്യമെങ്കിൽ പന്തലും ഇട്ടുകൊടുക്കാം
Share your comments