<
  1. Farm Tips

കുറഞ്ഞ സ്ഥലത്തിൽ നിന്ന് കൂടുതൽ ഉൽപ്പാദനം നേടാൻ ഈ കൃഷി ചെയ്യാം

കാര്‍ഷിക വിളകള്‍ക്കൊപ്പം ജന്തു - ജീവി - മൃഗ പരിപാലനം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ചിലവിൽ എന്നാൽ പരമാവധി ആദായം ഉറപ്പാക്കുന്ന മികച്ച കൃഷി രീതിയാണ് സംയോജിത കൃഷി രീതി. ഒരു കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ മറ്റൊരുകൃഷിയ്ക്ക് പ്രയോജനപ്പെടുത്തുന്നതാണ് ഉൽപ്പാദനച്ചെലവ് കുറയാൻ കാരണം.

Meera Sandeep
This Farming method can be done to get more production from less space
This Farming method can be done to get more production from less space

കാര്‍ഷിക വിളകള്‍ക്കൊപ്പം ജന്തു - ജീവി - മൃഗ പരിപാലനം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ചിലവിൽ എന്നാൽ  പരമാവധി ആദായം ഉറപ്പാക്കുന്ന മികച്ച കൃഷി രീതിയാണ് സംയോജിത കൃഷി രീതി.  ഒരു കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ മറ്റൊരു കൃഷിയ്ക്ക് പ്രയോജനപ്പെടുത്തുന്നതാണ് ഉൽപ്പാദനച്ചെലവ് കുറയാൻ കാരണം. പരസ്പര സഹായകമായ ഇത്തരം കാർഷികവിളകളെ ഫലപ്രദമായി വളർത്തി എടുക്കുന്നതിനെയാണ്   സംയോജിതകൃഷി എന്നു പറയുന്നത്.

പഴവർഗങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, നെൽക്കൃഷി,  തെങ്ങ്,  കുരുമുളക് കവുങ്ങ്,  തുടങ്ങി ഒട്ടുമിക്ക ഇടവിളകളും കൃഷിസ്ഥലത്തിനനുസരിച്ച് നട്ടു പരിപാലിക്കുക,  ഒപ്പം പശു, ആട്, കോഴി, താറാവ്, മുയൽ, മൽസ്യം വളർത്തൽ, എരുമ, തേനീച്ചവളർത്തൽ എന്നിവയിൽ സാധ്യമായ മൃഗസംരക്ഷണ പ്രവർത്തനങ്ങളുമാകാം. കൂൺകൃഷിയും ലാഭകരം തന്നെ. സൗകര്യപ്രദമായ രീതിയിൽ ഇവയെ സംയോജിപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വേനൽ ചൂടിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കൂ

പ്രദേശികമായ ജൈവവിഭവങ്ങൾ വഴി മണ്ണ് വളക്കൂറുള്ളതും ജൈവസമ്പന്നവുമാകുന്നു. ഒന്ന് ഒന്നിന് വളവും ആശ്രയവുമാകുന്നതാണ് ഈ കൃഷിരീതികൾ.  ഈർപ്പസംരക്ഷണം സാധ്യമാകുന്നു.  വായുസഞ്ചാരമേറുന്ന മണ്ണിൽ ജീവാണുക്കളുടെ പ്രവർത്തനം വർധിക്കുന്നു. സൂക്ഷ്മജീവികൾ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച‌് ചെടികൾക്കാവശ്യമായ മൂലകങ്ങൾ പ്രദാനം ചെയ്യുന്നു. കൃഷിയിടത്തിലെ വേലിവിളകളിൽനിന്നും തോട്ടത്തിലെ മറ്റ് ജൈവാവശിഷ്ടങ്ങളിൽനിന്നും പക്ഷിമൃഗാദികളുടെ വിസർജ്യവും ജൈവവളലഭ്യത വർദ്ധിപ്പിക്കും.  മണ്ണിരക്കമ്പോസ്റ്റ്‌, കമ്പോസ്റ്റ്‌കുഴികൾ, ബയോഗ്യാസ് പ്ലാന്റുകൾ  എന്നിവയും ജൈവളലഭ്യത വർദ്ധിപ്പിക്കും.

വർദ്ധിച്ചുവരുന്ന താപനിലയെ നിയന്ത്രിക്കാൻ കൃഷിയിടങ്ങളിലെ ജൈവകാർബൺ സഹായകമാകും. സംയോജിത കൃഷിരീതിയിൽ വിളപരിക്രമവും  പയർവർഗവിളകളുമാകാം. ജീവാണുവളങ്ങളും വളർച്ചാത്വരകങ്ങളും കൃഷിയിടങ്ങളിൽ ഉപയോഗിക്കണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ മൂലകങ്ങൾ മണ്ണിൽ ചേർത്തുകൊടുക്കണം. രാസവസ്തുക്കൾ അളവറ്റരീതിയിൽ മണ്ണിൽ പ്രയോഗിച്ചുകൂടാ. വേനലിൽ ജലസേചനം എല്ലാ വിളകൾക്കും അത്യാവശ്യംതന്നെ. ജലദൗർലഭ്യത പരിഹരിക്കാൻ കണികജലസേചനം പോലുള്ള ശാസ്ത്രീയരീതികളാകാം.

ബന്ധപ്പെട്ട വാർത്തകൾ: മണ്ണിൻറെ ഫലപുഷ്ടി വർദ്ധിപ്പിക്കാം, ആദ്യഘട്ടം പുതയിടൽ തന്നെ

ആത്യന്തികമായി മണ്ണിന് പുതുജീവൻ നൽകി ഉൽപ്പാദനക്ഷമത ഉയർത്തുകയാണ് ലക്ഷ്യം. അങ്ങനെയാകുമ്പോൾ 10 സെന്റ് സ്ഥലത്തെ നെൽക്കൃഷിയിൽനിന്നു ചുരുങ്ങിയത് 300 കി.ഗ്രാം നെല്ല്, പച്ചക്കറിയാണെങ്കിൽ 600 മുതൽ 800 കി.ഗ്രാം നാളീകേരം തെങ്ങ് ഒന്നിൽനിന്നു 100 തേങ്ങ, വാഴയൊന്നിന് ശരാശരി 15 കി.ഗ്രാം എന്ന നിലയിൽ ഉൽപ്പാദനം സാധ്യമാക്കാനും ഒപ്പം മൃഗസംരക്ഷണ മേഖലയിലെ വരുമാനവുമാകുമ്പോൾ കൃഷി നല്ല ലാഭകരമാക്കാനും കഴിയും.  പ്രളയാനന്തരകേരളത്തിന് സംയോജിതകൃഷി ഗുണകരംതന്നെ.

പക്ഷേ, ഒട്ടേറെ പ്രവർത്തനങ്ങളും അധ്വാനവുമുണ്ടെങ്കിലേ വിജയിക്കാൻ കഴിയൂ.

English Summary: This Farming method can be done to get more production from less space

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds