വളരെയധികം ഔഷദ ഗുണങ്ങളുള്ള കറിവേപ്പില പല കാര്യങ്ങളിൽ ഉപയോഗിക്കുന്നു. മുടിക്കും, ചർമ്മത്തിനും, ആരോഗ്യത്തിനും ഒക്കെ ഇത് ഉപയോഗിക്കാവുന്നതാണ്. കറിവേപ്പില ഇട്ട് കാച്ചിയെടുക്കുന്ന എണ്ണ മുടി വളർത്തുന്നതിന് വളരെ നല്ലതാണ്. കറിവേപ്പില, കരുവേപ്പില, കരിപ്പാത്ത്, കരിയപ്പാട്ട്, കരിബേവ്, മിത്തോ ലിമാഡോ, മിത്ത നിം, വേപ്പില തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ ഇലകൾ കറികളിൽ സുഗന്ധം പരത്താൻ ഉപയോഗിക്കുന്നു. നമ്മുടെ തോട്ടത്തിൽ വളരെ എളുപ്പത്തിൽ ചെടി വളർത്താം
എന്നാൽ ഇത് എങ്ങനെ വളർത്തി എടുക്കാം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
നിങ്ങൾക്ക് ജൈവ രീതികളിൽ തന്നെ ഇത് വളർത്തി എടുക്കാവുന്നതാണ്. ഇതിനായി നിങ്ങൾക്ക് പുളിപ്പിച്ച അരിവെള്ളം, നിലക്കടല പിണ്ണാക്ക്, വെളുത്തുള്ളി, വേപ്പിൻ പിണ്ണാക്ക്, ഇഷ്ടികപ്പൊടി എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളുടെ ആവശ്യം മാത്രമേ വേണ്ടുള്ളു. എന്നാൽ കറിവേപ്പില വളർത്തുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ഓർക്കണം, ഈ പോസ്റ്റ് അതേക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്..
അമ്മ ചെടിയുടെ വേരുകളിൽ നിന്ന് തൈകൾ എടുക്കരുത്, സമീപത്തുള്ള ആയിരക്കണക്കിന് ചെറിയ ചെടികൾ നിങ്ങൾക്ക് കാണാൻ കഴിയും. ഉപശാഖകളിൽ നിന്നാണ് ഇവ വളരുന്നത്, അത് കൊണ്ട് തന്നെ ഈ തൈകൾക്ക് പ്രധാന വേരില്ല. ഈ ചെടികൾ 1 മീറ്റർ വരെ വളരും, വളർത്താൻ വെണ്ടി എടുക്കുമ്പോൾ നാം അവയുടെ വിത്തിൽ നിന്ന് തൈകൾ ശേഖരിക്കണം. നിങ്ങൾക്ക് ചെടികളിൽ നിന്ന് വിത്തുകൾ ശേഖരിച്ച് പേപ്പർ കപ്പുകളിലോ മറ്റേതെങ്കിലും മാധ്യമത്തിലോ വളർത്തി എടുക്കാം. കറിവേപ്പില തൈകൾ വിൽക്കുന്ന ചില നഴ്സറികൾക്ക് ഒരു തൈയ്ക്ക് 20-30 രൂപ വിലവരും. 2 തൈകൾ വാങ്ങുന്നതാണ് നല്ലത്, കാരണം ഒന്ന് മോശമായി പോയാലും മറ്റൊന്ന് പിടിക്കും.
ആരോഗ്യമുള്ള കറിവേപ്പില ചെടികൾ ലഭിക്കുന്നതിന് അനുയോജ്യമായ വസ്തുവാണ് പുളിപ്പിച്ച അരിവെള്ളം. നമുക്ക് അരിവെള്ളം വളമായും കീടനാശിനിയായും ഉപയോഗിക്കാം. ഓരോ ആഴ്ചയും നിങ്ങൾക്ക് 1 ലിറ്റർ പുളിപ്പിച്ച അരി വെള്ളം ചെടികൾക്ക് ഒഴിക്കാവുന്നതാണ്. മികച്ച ഫലത്തിനായി നമുക്ക് 250 ഗ്രാം നിലക്കടല പിണ്ണാക്ക് അരി വെള്ളത്തിൽ ചേർക്കാം. ഇത് ചെടികളിൽ പ്രതിമാസം പ്രയോഗിക്കാം, അങ്ങനെ ഇത് സ്വാഭാവികമായും, ആരോഗ്യകരമായും വളരാൻ സാധിക്കും. വെളുത്തുള്ളി ചതച്ച് പുളിപ്പിച്ച അരിവെള്ളം ചെടികളിലെ കീടങ്ങളെ നിയന്ത്രിക്കാനുള്ള നല്ലൊരു പരിഹാരമാണ്.
20 ഗ്രാം വെളുത്തുള്ളി + അരി വെള്ളം എല്ലാ മാസവും ചെടികളിൽ നിന്നുള്ള എല്ലാ ആക്രമണങ്ങളെയും അകറ്റി നിർത്തും. പൊടിച്ച രൂപത്തിൽ ചുവന്ന ഇഷ്ടിക മറ്റൊരു ലളിതമായ രീതിയാണ്, ഇത് ഒരു ചെടിക്ക് 50 - 100 ഗ്രാം പ്രയോഗിക്കുക. ഇത് ചെടിയിൽ നിന്ന് 1-2 അടി അകലത്തിൽ പ്രയോഗിക്കണം എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ : ഫിഷ് അമിനോ ആസിഡ് വളം എങ്ങനെ തയ്യാറാക്കാം; രീതികൾ
Share your comments