മലയാളികളുടെ അടുക്കളകളിലെ പ്രധാന പച്ചക്കറികളിൽ ഒന്നാണ് വെണ്ടയ്ക്ക. രുചിയേറിയതും ആരോഗ്യസംരക്ഷണത്തിന് നല്ലതുമായ അനേകം ഗുണങ്ങൾ വെണ്ടയ്ക്കക്കുണ്ട്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പച്ചക്കറിയാണിത്.
ശരിയായ രീതിയിൽ പരിപാലിച്ചാൽ വെണ്ട നല്ല വിളവ് നൽകും. വളരെ എളുപ്പത്തിൽ വീട്ടുവളപ്പിൽ തന്നെ നമുക്ക് വെണ്ട കൃഷി ചെയ്യാം. ഫെബ്രുവരി-മാർച്ച്, ജൂൺ-ജൂലൈ, ഒക്ടോബർ-നവംബർ എന്നി മാസങ്ങളാണ് വെണ്ട നടാൻ ഏറ്റവും നല്ലത്.
പ്രത്യേകം തയ്യാറാക്കിയ മണ്ണിലോ ഗ്രോബാഗിലോ വെണ്ട നടാം.
മണ്ണിൽ നടുമ്പോൾ, വരികൾക്കിടയിൽ 60cm റും, ഓരോ വരിയിലും, ചെടികൾക്കിടയിൽ 45cm റും അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വളം നൽകേണ്ട വിധം
അടിവളമായും ജൈവവളമോ കമ്പോസ്റ്റോ ഉപയോഗിക്കാം.
ഒരു സെന്റിനു 48kg എന്ന രീതിയിലാണ് അടിവളം നൽകേണ്ടത്. വിത്ത് പാകുന്ന സമയത്ത് എൻ പി കെ നൽകുന്നതും നല്ലതാണ്. ഒരു സെന്റിന് 220gm നൈട്രജൻ 140gm ഫോസ്‌ഫറസ് 250gm പൊട്ടാസ്യം എന്ന രീതിയിൽ ചേർക്കാം. പാകി ഒരു മാസത്തിനു ശേഷം ഒരു സെറ്റിൽ 220gm നൈട്രജൻ ഒരിക്കൽ കൂടി നൽകുന്നത് വളർച്ചയെ ത്വരിതപ്പെടുത്തും
അടിവളമായി ജൈവവളമോ കമ്പോസ്റ്റോ ഉപയോഗിക്കാം. ഒരു സെന്റിന് 48kg എന്ന രീതിയിലാണ് അടിവളം നൽകേണ്ടത്. വിത്ത് പാകുന്ന സമയത്ത് NPK വളം നൽകുന്നതും നല്ലതാണ്. ഒരു സെന്റിന് 220gm നൈട്രജൻ 140gm ഫോസ്‌ഫറസ് 250gm പൊട്ടാസ്യം, എന്ന രീതിയിൽ ചേർത്താവുന്നതാണ്.
ഇളം പച്ച കായകളുള്ള കിരൺ, സൽകീർത്തി, എന്നിവയും, ചുവന്ന കായ്‌കളുള്ള അരുണയും നല്ല വിളവ് നൽകുന്ന ഇനങ്ങളാണ്. അർക്ക അനാമിക, അർക്ക അഭയ്, സുസ്ഥിര, അഞ്ജിത, മഞ്ജിമ, എന്നിവ മൊസൈക്ക് രോഗത്തെ ചെറുക്കാൻ കഴിവുള്ളവയാണ്.
ഇളം പച്ച കായകളുള്ള കിരൺ, സൽകീർത്തി, എന്നിവയും, ചുവന്ന കായ്‌കളുള്ള അരുണയും നല്ല വിളവ് നൽകുന്ന ഇനങ്ങളാണ്.
അർക്ക അനാമിക, അർക്ക അഭയ്, സുസ്ഥിര, അഞ്ജിത, മഞ്ജിമ, എന്നിവ മൊസൈക്ക് രോഗത്തെ ചെറുക്കാൻ കഴിവുള്ളവയാണ്.
രോഗങ്ങളെ തുരത്താൻ ചെയ്യേണ്ടത്
ഇലകളുടെ ഞരമ്പുകൾ തെളിയുകയും മഞ്ഞിക്കുകയും ചെയ്യുന്നത് കാണാം. ഇതാണ് മൊസൈക്ക് രോഗം. വെള്ളീച്ചകളും ഇലച്ചെടികളും ഈ രോഗത്തിൻറെ വാഹകരാണ്.
2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുകയോ രോഗപ്രതിരോധശക്തിയുള്ള ഇനങ്ങളായ അർക്ക അനാമിക, സുസ്ഥിര, എന്നി ഇനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക. സ്ഥിരമായി കളകൾ നീക്കം ചെയ്യുന്നതും രോഗം വരുന്നത് ഒരു പരിധി വരെ തടയും.
Share your comments