എല്ലാവരും പച്ചക്കറി കൃഷിയിൽ കീടനിയന്ത്രണത്തിന് ഫലപ്രദമായി ഉപയോഗിക്കുന്ന പ്രതിരോധ മാർഗമാണ് ഫിറമോൺ കെണി. പലരും കായീച്ചകളെ നിയന്ത്രിക്കുന്നതിനുവേണ്ടി പെൺപൂക്കൾ വിരിഞ്ഞു തുടങ്ങുമ്പോൾ തന്നെ കൃഷിയിടത്തിലെ നടുവിലായി ഫിറമോൺ കെണി വിഷദ്രാവകം നിറയാതെ വയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി പെൺ ഈച്ചകൾ മാത്രമാണ് വീഴുന്നത്. വിഷദ്രാവകം നിറച്ചില്ലെങ്കിൽ പഴയ രീതിയിലുള്ള കെണികളിൽ നിന്ന് അവ രക്ഷപ്പെടാനും സാധ്യതയുണ്ട്. കായീച്ച ബാധിച്ച വിളകൾ കൃഷിയിടത്തിലെ പലഭാഗത്തായി ചിതറിക്കിടക്കുന്നത് മൂലം മണ്ണിൽ അവയുടെ പുഴുക്കളുടെ സാന്നിധ്യം വർദ്ധിക്കുന്നു.
ഫിറമോൺ കെണി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫിറമോൺ കെണികൾ പന്തലിലെ രണ്ട് എതിർ മൂലകളിൽ സ്ഥാപിച്ചാൽ പുറത്തുനിന്ന് വരുന്നതും ഉള്ളിൽ ഉള്ളതുമായ കായീച്ചകളെ നശിപ്പിക്കാൻ ആകും. ഫിറമോണിനൊപ്പം ഒപ്പം തുളസി ചാറോ, കള്ളിന്റെ മട്ട്, യീസ്റ്റ് കലർത്തിയ പൈനാപ്പിൾ ചാർ എന്നിവയും ഉപയോഗിച്ചാൽ ആൺ കായീച്ചകളും ഈ കെണിയിൽ അകപ്പെടും. ഇല തുള്ളിയുടെ ആകൃതിയിലുള്ള പുതിയ മോഡൽ കെണികളിൽ നിന്ന് ഈച്ചകൾ രക്ഷപ്പെടാൻ സാധ്യത കുറവാണ്. കായീച്ചകൾ വരുന്നതിന് 10 ദിവസം മുമ്പെങ്കിലും ഫിറമോൺ കെണി വെക്കണം. കായീച്ച ബാധിച്ച വിളകൾ ഒരിടത്ത് കൂട്ടിയശേഷം അതിലേക്ക് മെറ്റോറൈസിയം ലായിനി, ഇപിഎൻ (എൻഡമോ പാതോജെനിക് നെമറ്റോഡ് ) എന്ന മിത്ര നിമാവിരകളെയോ ഉപയോഗിക്കണം. കൂടുതൽ ഫലപ്രദമായ ഇ പി എൻ പൊടി രൂപത്തിലും ചത്ത പുഴകളിൽ സന്നിവേശിപ്പിച്ച രൂപത്തിലും ഇപ്പോൾ ലഭ്യമാകുന്നുണ്ട്. നനവുള്ള മണ്ണിൽ മാത്രമേ മെറ്റൊറൈസിയം പ്രയോഗിക്കാവൂ.
Pheromone trap is an effective pest control method used by all in vegetable cultivation. Many pheromone traps are placed in the center of the field to prevent the larvae from infesting as soon as the female flowers begin to bloom to control the weeds.
ചിതൽ ഉൾപ്പെടെ മണ്ണിലെ മറ്റു ഉപദ്രവകാരികളായ പുഴുക്കളെയും ഇതുവഴി നിയന്ത്രിക്കാം. ഇതുകൂടാതെ സന്ധ്യയ്ക്ക് ആറു മുതൽ രാത്രി എട്ടര വരെയുള്ള സമയങ്ങളിൽ വിളക്കുകൾ പ്രവർത്തിപ്പിക്കുക. അല്ലെങ്കിൽ രാത്രി എട്ടരയ്ക്ക് ശേഷം കൂടുതൽ പ്രവർത്തനനിരതം ആകുന്ന മിത്രകീടങ്ങൾ മറ്റും ശത്രുകീടങ്ങൾക്ക് ഒപ്പം പിടിയിലകപ്പെട്ടു നശിച്ചുപോകും.
Share your comments