1. പച്ചക്കറി വിളകളിലെ വേരുകളിൽ ഉണ്ടാകുന്ന കുമിൾ ബാധകളെ ചെറുക്കാൻ സ്യൂഡോമോണസ് ലായനി മണ്ണിൽ ഒഴിച്ചു കൊടുക്കുന്നവരാണ് നമ്മൾ. എന്നാൽ ലായനി ഒഴിക്കുമ്പോൾ വരണ്ടുണങ്ങിയ മണ്ണിലേക്ക് ഒഴിക്കരുത്. ഇങ്ങനെ ഒഴിക്കുന്ന പക്ഷം ഇതിലെ മിത്ര ബാക്ടീരിയകൾ നശിച്ചുപോകുന്നു. മണ്ണ് നനച്ചതിനുശേഷം മാത്രം ലായനി മണ്ണിലേക്ക് ഒഴിക്കുക.
2. ജീവാണുവളങ്ങൾ ചെടിയുടെ ചുറ്റുമുള്ള തടത്തിലാണ് പലരും ഒഴിച്ചു കാണുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി തടത്തിൽ ഒഴിക്കുന്ന ലായിനി തടത്തിലെ മേൽഭാഗത്ത് മാത്രം പടരുകയും ചെടിയുടെ വേര് പടലത്തിൽ കിട്ടാതെ വരികയും ചെയ്യുന്നു. ജീവാണു ലായനികൾ വിളയുടെ ചുവടുഭാഗത്ത് തണ്ടിനോട് ചേർന്ന് ഒഴിക്കണം. അപ്പോൾ മണ്ണിനും തണ്ടിനും ഇടയിലുള്ള ചെറു വിടവിലൂടെ അത് വേരുപടലത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ എത്തുന്നു. ഇത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു.
We are the ones who pour Pseudomonas solution into the soil to fight the fungal infections on the roots of vegetable crops. But do not pour the solution into dry soil.
3. പൊടിരൂപത്തിൽ കിട്ടുന്ന ജീവാണുവളങ്ങൾ ഇലകളിൽ തളിക്കേണ്ടി വരാറുണ്ട് ചിലസമയങ്ങളിൽ. എന്നാൽ പലരും ഇവ കലക്കിയ ലായിനി നേരിട്ടോ അരിച്ചെടുത്തോ തളിക്കുകയാണ് പതിവ്. ഇപ്രകാരം ചെയ്യുമ്പോൾ ജീവാണുവളങ്ങൾ കലർത്തിയ പൊടി ഇലകളിലെ സ്റ്റൊമാറ്റകളിൽ തങ്ങുകയും അവ അടയ്ക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. സ്‌റ്റോമാറ്റ പ്രവർത്തനരഹിതം ആകുന്നതോടെ ചെടി ഇല പൊഴിക്കും. എത്ര നന്നായി അരിച്ചാലും ജീവാണുവളങ്ങളിലെ പൊടി ഇലകളിൽ പതിക്കും എന്നതാണ് യാഥാർത്ഥ്യം. പൊടിയിൽ ആണ് കൂടുതൽ ഗുണം എന്ന തെറ്റിദ്ധാരണ വേണ്ട. ജീവാണു ലായനികൾ കലക്കിയ ശേഷം തെളിയൂറാൻ വയ്ക്കുക. പൊടി പൂർണ്ണമായും താഴ്ന്ന ശേഷം തെളി മാത്രം വേർതിരിച്ച് തളിക്കുക.
4. ചിലർ നീരൂറ്റിക്കുടിക്കുന്ന ഇലപ്പേൻ, മണ്ഡരി തുടങ്ങിയ മൃതശരീരകളായ ആയ കീടങ്ങളെ നിയന്ത്രിക്കാൻ വേണ്ടി വെർട്ടീസീലിയം ഉപയോഗിക്കാറുണ്ട്. ഇത് ഇലകളുടെയും മറ്റു മേൽ ഭാഗത്താണ് തളിച്ച് കാണുന്നത്.
എന്നാൽ ഇത് പൂർണമായും തെറ്റാണ്. ഇലകളുടെ അടിഭാഗത്തും കൊമ്പിലും ഒക്കെ കൂടുതലായി കാണുന്ന കീടങ്ങളുടെ മേൽ പതിക്കുന്ന രീതിയിലാണ് വെർട്ടിസീലിയം തളിക്കേണ്ടത്.
5. ജീവാണുവളങ്ങൾ ആയ ട്രൈക്കോഡർമയും സുഡോമോണസ് ഒരുമിച്ച് ഉപയോഗിക്കുന്നത് തെറ്റാണെന്ന് വാദം ഇപ്പോഴും നിലനിൽക്കുന്നു. കാരണം സ്യൂഡോമോണസ് പുറപ്പെടുവിക്കുന്ന ആന്റിബയോട്ടിക്കുകൾ ട്രൈക്കോഡർമയ്ക്ക് ദോഷകരം ആണെന്നാണ് വിദഗ്ധർ പറയുന്നത്.
Share your comments