നമ്മളെല്ലാവരും ചെറിയ രീതിയിലെങ്കിലും അടുക്കളത്തോട്ടം തയ്യാറാക്കുന്നവരാണ്. എന്നാൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ കണ്ടുവരുന്ന കീടങ്ങൾ നമുക്ക് ലഭ്യമാകുന്ന വിളവിനെ സാരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ കീടനിയന്ത്രണത്തിനും, ചെടികളുടെ രോഗപ്രതിരോധശേഷി ഉയർത്തുവാനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ജൈവ കീടനിയന്ത്രണ ഉപാധികളെ കുറിച്ചാണ് താഴെ പറയുന്നത്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് കഞ്ഞിവെള്ളവും, മണ്ണെണ്ണ എമൽഷനും, മരച്ചാരവുമൊക്കെ..
മണ്ണെണ്ണ എമൽഷൻ
അനേകം നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമൽഷൻ. 5 ലിറ്റർ മണ്ണെണ്ണ എമൽഷൻ തയ്യാറാക്കുന്നതിന് 5 ഗ്രാം ബാർസോപ്പ്,90 മില്ലി മണ്ണെണ്ണയും മതിയാകും.
40 മില്ലി തിളച്ച വെള്ളത്തിൽ 5 ഗ്രാം സോപ്പ് പൊടിയാക്കി ലയിപ്പിക്കുക ഇത് തണുപ്പിച്ച് 90 മില്ലി മണ്ണെണ്ണയിലേക്ക് ഒഴിക്കുക. എണ്ണ നല്ലവണ്ണം ലയിക്കുന്നതുവരെ ഇളക്കി 2 ലിറ്റർ വെള്ളം ചേർത്ത് ചെടികളിൽ തളിച്ചു കൊടുക്കാവുന്നതാണ്.
കഞ്ഞിവെള്ളം
പച്ചക്കറിതോട്ടങ്ങളിൽ കടന്നുവരുന്ന ചെറിയ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ ഇല്ലാതാക്കുവാൻ ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ അവലംബിക്കുന്ന മാർഗ്ഗമാണ് കഞ്ഞിവെള്ളം കൊണ്ടുള്ള ഉപയോഗം. കഞ്ഞിവെള്ളം ചെടികളിൽ തളിക്കുമ്പോൾ ഇത് പാടപോലെ ഇലകളിൽ ഉണങ്ങുകയും, കീടങ്ങളെ പൂർണ്ണമായി അടർത്തി കളയുകയും ചെയ്യുന്നു. ചലനശേഷിയില്ലാത്ത ഏഫിഡുകളും ഇതിനോടൊപ്പം വീണുപോകുന്നു. ഒരു ഗ്ലാസ് കഞ്ഞിവെള്ളം എടുത്തു ഒരു ഒരു ഗ്ലാസ് വെള്ളവും ചേർത്ത് ചെടികളിൽ വൈകുന്നേര സമയങ്ങളിൽ തളിച്ചു കൊടുക്കുന്നതാണ് പ്രായോഗികമായ രീതി.
മരച്ചാരം
കീടനിയന്ത്രണ ഉപാധി എന്നതിലുപരി വിളകൾക്ക് ധാതു പോഷകങ്ങൾ കൂടി ലഭ്യമാകുന്ന മാർഗമാണ് മരച്ചാരം. മരച്ചാരം തൂകുമ്പോൾ ഇലകൾ കൂടുതൽ കുതിർന്നിരിക്കാതിരിക്കാനും തീരെ ഉണങ്ങിയിരിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഉണങ്ങി ഇരിക്കുമ്പോൾ ഇലയിൽ ചാരം പറ്റിപിടിക്കാതെ ഇരിക്കുകയും നനഞ്ഞിരിക്കുമ്പോൾ ജലകണികയിൽ ലയിച്ചു ഇലകൾ കേടു വരുത്താനും സാധ്യതയുണ്ട്. മരച്ചാരം സംഭരണ സമയത്തും കീടനിയന്ത്രണത്തിന് വേണ്ടി ഉപയോഗിക്കാം. ബ്രൂകിഡ് വർഗ്ഗത്തിലെ വണ്ടുകളുടെ ആക്രമണത്തിനെതിരെ വൻപയർ സംഭരണത്തിൽ ഇത് ഉപയോഗിക്കാറുണ്ട്.
We are all kitchen gardeners, at least in a small way. But the pests found in our kitchen garden significantly affect the yield we get.
സോപ്പുലായനി
ഇലപ്പേനുകൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് സോപ്പുലായനി. 30 ഗ്രാം സോപ്പ് 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സോപ്പിലായിനി നമുക്ക് തയ്യാറാക്കാം. ഇലകൾ നനഞ്ഞു ഇരിക്കുമ്പോൾ മാത്രമാണ് സോപ്പുലായനി ഫലപ്രദം ആകുകയുള്ളൂ. വൈകുന്നേര സമയങ്ങളിൽ ഇലകളിൽ തളിച്ച് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കീടങ്ങൾക്കെതിരെ സോപ്പ് ലായനി നേരിട്ട് പ്രയോഗിക്കണം.
Share your comments