പാവൽ, പടവലം, മത്തൻ, കുമ്പളം തുടങ്ങി വെള്ളരിവർഗ്ഗ വിളകളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട രോഗങ്ങൾ ആണ് തളിരിലകൾ മുരടിച്ചു പോവുന്നതും മഞ്ഞളിക്കുന്നതും. ഇതുകൂടാതെ ഇലകൾ അഴുകി പോകുന്നതും, ഇലകളിൽ കാണുന്ന പുള്ളിക്കുത്ത് രോഗങ്ങളും. ഈ രോഗങ്ങളുടെ പരിഹാരമാർഗ്ഗങ്ങൾ ആണ് താഴെ നൽകുന്നത്.
ഇല മഞ്ഞളിപ്പ്
വെള്ളരിവർഗ വിളകളിൽ കാണപ്പെടുന്ന ഇല മഞ്ഞളിപ്പ് രോഗം പൊതുവേ അറിയപ്പെടുന്നത് കൊച്ചില രോഗം എന്നാണ്. അതായത് ചെടികളുടെ തളിരിലകൾ മുരടിക്കുകയും, കാലക്രമേണ മഞ്ഞളിച്ച് പൂർണമായും ചെടി നശിക്കുകയും ചെയ്യുന്നു. ഈ രോഗം വന്നാൽ പൂക്കളും കായ്കളും ഉണ്ടാകുകയില്ല.
Stunting and yellowing of the leaves are the major diseases found in cucumber crops such as pumpkin, plantain, pumpkin and squash.
ഇത് കർഷകരെ ഏറെ ബാധിക്കുന്നു. കൂടാതെ ആകൃതി നഷ്ടപ്പെട്ട് വലിപ്പം കുറഞ്ഞ കായ്കൾ ഉണ്ടാകുന്നു. കൊച്ചില രോഗം വരുന്നത് വൈറസ് മൂലമാണ്.
പരിഹാരമാർഗ്ഗങ്ങൾ
എപ്പോഴും രോഗപ്രതിരോധശക്തി ഏറിയതും,അത്യുൽപാദനശേഷിയുള്തുമായ ഇനങ്ങൾ തിരഞ്ഞെടുത്തു കൃഷിചെയ്യുക. ഇതുകൂടാതെ ഇത്തരത്തിൽ ലക്ഷണങ്ങൾ കാണുമ്പോൾ പുകയില കഷായം, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തുടങ്ങിയവ മാറിമാറി ആഴ്ചയിലൊരിക്കൽ എന്ന രീതിയിൽ അടിച്ചു കൊടുക്കണം. ഇതുകൂടാതെ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല സത്ത് 10 ശതമാനം വീര്യത്തിൽ എടുത്ത് തളച്ചു കൊടുത്താലും മതി. കീട നിയന്ത്രണം വൈകുന്നേരങ്ങളിൽ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇലകളിലെ പാടുകളും ഇലകൊഴിച്ചിലും
മഞ്ഞ കാലത്താണ് സാധാരണ ഈ രോഗസാധ്യത കൂടുതൽ കാണപ്പെടുന്നത്. ഇതിനെ നാട്ടിൻപുറങ്ങളിൽ പറയുന്ന പേര് ചൂർണ്ണപൂപ്പ് എന്നാണ്. ഈ രോഗം വന്നാൽ ഇലകളിലും തണ്ടുകളിലും വെളുത്ത തരത്തിലുള്ള പൊട്ടുകൾ പോലെ തോന്നുന്ന പാടുകൾ കാണപ്പെടുകയും, പിന്നീട് ഇല പൂർണ്ണമായി കരിഞ്ഞ് കൊഴിയുകയും ചെയ്യുന്നു. ഇത് കായ്ഫലം കുറയ്ക്കുന്നു.
പ്രതിരോധമാർഗങ്ങൾ
നല്ല ഗന്ധം വമിക്കുന്ന കീടനാശിനികൾ ആയ സൾട്ടാഫ്, സർഫെക്സ് തുടങ്ങിയവയിൽ ഏതെങ്കിലും രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതി.
ഇലകൾ അഴുകൽ
വർഷകാലത്ത് കണ്ടുവരുന്ന പ്രധാനപ്പെട്ട രോഗമാണ് ഇത്.ഇലകളുടെ അടിഭാഗം അഴുകി പോകുന്നത് ഇതിൻറെ ലക്ഷണമാണ്.ഈ രോഗം വന്നാൽ കായ്ഫലം നല്ല രീതിയിൽ കുറയും.
പരിഹാരമാർഗ്ഗം
ആര്യവേപ്പ്, തുളസി, നാറ്റപ്പൂച്ചെടി എന്നിവയുടെ നീര് 10 ശതമാനം വീര്യത്തിൽ എടുത്ത് ഇലകളുടെ രണ്ടു വശത്തും വീഴത്തക്കവിധത്തിൽ തെളിച്ചു കൊടുത്താൽ മതി.
Share your comments