ഉറുമ്പ്, കൃഷി കര്‍ഷകരുടെ മിത്രങ്ങള്‍ എന്നതു പോലെ ശത്രുക്കളുമാണ് ഉറുമ്പുകള്‍. മിക്കപ്പോഴും പച്ചക്കറികളും പഴവര്‍ഗങ്ങളും കായ്പിടിച്ചു തുടങ്ങുമ്പോള്‍ തന്നെ ഉറുമ്പുകള്‍ ആക്രമണം തുടങ്ങും. കഷ്ടപ്പെട്ട് വളര്‍ത്തിയ കായ്കനികള്‍ നശിച്ചു പോകാന്‍ ഇതു കാരണമാകും. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ശല്യക്കാരായി എത്തുന്ന ഉറുമ്പുകളെ തുരത്താനുള്ള പത്ത് മാര്‍ഗങ്ങള്‍ ഇതാ.
1. തേനീച്ചപ്പെട്ടി സ്ഥാപിച്ചിരിക്കുന്ന കാലിന്‍ മേല്‍ ഗ്രീസ് പുരട്ടിയാല്‍ ഉറുമ്പ് ശല്യം ഉണ്ടാകില്ല.
2. കൃഷിയിടങ്ങളില്‍ ഉറുമ്പു ശല്യം കൂടുതലായി കണ്ടാല്‍ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം. പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം ലഭിക്കും.
3. ഉറുമ്പുകളുള്ള തെങ്ങിന്റെയും വാഴയുടെയും ചുവട്ടിലും ഉറുമ്പിന്‍ കൂട്ടിലും ഉപ്പു വിതറണം.
4. ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.
5. അപ്പക്കാരം അല്ലെങ്കില് ബോറിക് ആസിഡ്, പഞ്ചസാര പൊടിച്ചതുമായി കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നുകയും കോളനിയില്‍ എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കുകയും ചെയ്യും. ഇതോടെ ഉറുമ്പുകള്‍ കൂട്ടത്തോടെ നശിക്കും.
6. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്ക ചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ മിക്‌സ് ചെയ്ത് ഉറുമ്പുകള്‍ ഉള്ള സ്ഥലങ്ങളില്‍ കൊണ്ട് വക്കുക.
7. വൈറ്റ് വിനെഗര്‍ ഉറുമ്പിനെ കൊല്ലാന്‍ പറ്റിയ സാധനമാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്‌പ്രേ ചെയ്യുക. സോപ്പുവെള്ളം സ്‌പ്രേയ് ചെയ്താലും ഇവ പോകുകയും ചെയ്യും.
8. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില് കലക്കി സ്‌പ്രേ ചെയ്താലും ഗുണം ലഭിക്കും. മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്.
9. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും.
10. കര്‍പ്പൂരം എണ്ണയില്‍ പൊടിച്ച് ചേര്‍ത്ത് ഒരു തുണിയില്‍ എടുത്ത് ഉറുമ്പ് വരുന്ന ഭാഗത്ത് തുടച്ചിടുക
ഉറുമ്പുകളെ തുരത്താൻ പത്ത് പൊടിക്കൈകള്‍
റുമ്പ്, കൃഷി കര്‍ഷകരുടെ മിത്രങ്ങള്‍ എന്നതു പോലെ ശത്രുക്കളുമാണ് ഉറുമ്പുകള്‍. മിക്കപ്പോഴും പച്ചക്കറികളും പഴവര്‍ഗങ്ങളും കായ്പിടിച്ചു തുടങ്ങുമ്പോള്‍ തന്നെ ഉറുമ്പുകള്‍ ആക്രമണം തുടങ്ങും.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments