പ്രോസ്പെക്ടസിൽ ജിജ്ഞാസ ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ കടമ. എല്ലാം വെളിപ്പെടുത്തുക എന്നതല്ല. ഫോണിൽ ഫെയ്സ്ബുക്, വാട്ട്സാപ് പോലുള്ള വിവിധതരം സോഷ്യൽ മീഡിയ ഉപയോഗിച്ച് പുതിയ കസ്റ്റമേഴ്സിനെ ഉണ്ടാക്കുകയും ഉള്ള കസ്റ്റമേഴ്സിന് നിങ്ങളുടെ തന്നെ നന്നായി തയ്യാർ ചെയ്ത വീഡിയോയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുകയുമൊക്കെ ചെയ്യാം. ഇന്നത്തെ കാലത്ത് ഫോൺ എന്നത് വിളിക്കുവാൻ മാത്രമുള്ളതല്ല എന്നോർക്കുക. ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ നിങ്ങൾക്ക് പലരീതിയിലും ബിസിനസ് ചെയ്യാം.
ടെലിഫോൺ വിളിയിൽ അല്ലെങ്കിൽ ഓൺലൈൻ മീറ്റിംഗുകളിൽ വിദഗ്ധരാകുവാൻ
1. പറയേണ്ട കാര്യങ്ങൾ തയ്യാറാക്കിയതിന് ശേഷം നിങ്ങൾ തന്നെ അത് നന്നായി സ്വായത്തമാക്കുക.
2. ഉന്മേഷവും ഉത്സാഹവും നിങ്ങളുടെ ശബ്ദത്തിൽ പ്രതിഫലിക്കണം.
3. അവരുടെ പേരോ പദവികളോ തെറ്റാതെ ഉപയോഗിച്ചുകൊണ്ട് അഭിസംബോധന ചെയ്യാം.
4. തുടക്കത്തിൽ തന്നെ ശ്രദ്ധനേടുന്നതിനുള്ള വാചകങ്ങൾ കണ്ടെത്തുക
5. തീരുമാനം എടുക്കുന്നയാളോടമാത്രം പ്രസന്റേഷൻ നടത്തുക. മറ്റുള്ളവരോടും വളരെ മര്യാദയോടെ പെരുമാറുക.
6. ഫോൺ വിളിക്കുന്നതിന് വേണ്ടി ദിവസവും നിശ്ചിതസമയം പാലിക്കുക.
7. ഇയർഫോൺ തുടങ്ങിയവ ഉപയോഗിക്കുക.
8. മറ്റു വിഷയങ്ങളിലേക്ക് കൂടുതൽ കടക്കാതെ വിഷയത്തിൽ ഊന്നിനിൽക്കുക.
9. റിജക്ഷനോ നെഗറ്റീവായ കാര്യങ്ങളോ അനവധിയായിരിക്കും. എന്നാലും നിങ്ങൾ പോസിറ്റീവായിരിക്കണം.
10. കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുകയും ലോഓഫ് ആവറേജിലൂടെ അത് നേടിയെടുക്കുകയും ചെയ്യുക
11. അതിവേഗമോ വളരെ സാവധാനമോ സംസാരിക്കരുത്, നിങ്ങളുടെ ശബ്ദത്തിൽ ഉൽപന്നത്തിന്റേയോ സർവ്വീസിന്റേയോ ഗുണനിലവാരം സ്മരിക്കണം.
12. ശരിയായ സമയം ഉറപ്പാക്കിയതിനുശേഷം മാത്രം പ്രസന്റേഷൻ നടത്തുക
13. ശരിയായ ഫോളോ അപ്പ് നടത്തുക. 5 ഫോളോ അപ്പ് വരെ ചുരുങ്ങിയത് ചെയ്യുക. അഞ്ചാമത്തെ ഫോളോ അപ് മുതലാണ്. ധാരാളം സെയിൽസ് കിട്ടിത്തുടങ്ങുക. അതിനുമുൻപ് നിർത്തിക്കളയരുത്.
14. നേരിട്ട് കാണുമ്പോഴുള്ള രീതിയിൽ നന്നായി ഡ്രസ്സ് ചെയ്ത് നട്ടെല്ല് നിവർത്തിയിരുന്ന് ഊർജ്ജസ്വലതയോടെ മാത്രം ഫോൺ വിളിക്കുവാൻ ആരംഭിക്കുക 15. ശുഭമായ കാര്യങ്ങളിലും ചിന്തകളിലും മാത്രം ശ്രദ്ധിക്കുക. നെഗറ്റീവിനെ പൂർണ്ണമായും അവഗണിക്കുക.
16. മറ്റുള്ളവർ നമ്മെക്കുറിച്ച് പറഞ്ഞ വാക്കുകളല്ല, നമ്മൾ നമ്മളോടുതന്നെ സ്വയം നടത്തുന്ന സംഭാഷണങ്ങളാണ് നമ്മെ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നത്. വിൽപനമേഖലയിൽ പ്രാവീണ്യം നേടി, ഏതൊരു സാധാരണ ക്കാരനും വിജയിക്കുവാനുള്ള കാര്യങ്ങളാണ് ഇതുവരെ വിശദീക രിച്ചത്. പലതവണ വായിച്ചും, നിങ്ങളുടെ വിപണനരീതിയിലാ ക്കിയും പുതിയ ആശയങ്ങൾ കണ്ടെത്തിയും വിൽപനയുടെ അനന്തസാധ്യതകൾ നേടിയെടുക്കുക.
Share your comments