 
            കൃഷി ചെയ്യാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എത്ര വളം ചെയ്താലും പരിപാലിച്ചാലും വിചാരിച്ചതു പോലെ കൃഷി മെച്ചപ്പെടില്ല എന്ന് കണ്ടാൽ നമുക്കൊരു മടുപ്പു തോന്നും. കൃഷിയുടെ പിന്നാലെ നടന്ന സമയത്തിന്റെ കണക്കെടുപ്പ് നടത്തി നമ്മളും നമ്മൾ അറിയാതെ നമ്മുടെ കൂടെയുള്ളവരും നിരുത്സാഹിപ്പിക്കും. എന്നാൽ കൃഷി നല്ല രീതിയിൽ തഴച്ചു വളർന്നാൽ അതൊരു പ്രോത്സാഹനമാണ്. വീണ്ടും വീണ്ടും കൃഷി ചെയ്യാൻ തോന്നുകയും ചെയ്യും. കൃഷി ചെയ്യുമ്പോൾ വളരെവേഗം ചെടികൾ വേരുപിടിക്കാനായി ജൈവ ഹോർമോൺ ഉപയോഗിച്ചാൽ മതി എന്ന അറിവ് പല കർഷക സുഹൃത്തുക്കളും പറഞ്ഞുതന്നിട്ടുണ്ടാകും. എന്നാൽ എങ്ങനെയാണ് ജൈവ ഹോർമോൺ ഉണ്ടാക്കിയെടുക്കുക എന്നറിയില്ല. അല്ലെങ്കിൽ അതെവിടെ കിട്ടും എന്നും അറിയില്ല. എന്നാൽ ജൈവ ഹോർമോൺ വാങ്ങാനായി അലയേണ്ട അത് നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കി എടുക്കാൻ കഴിയും. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അതെവിടെ കിട്ടും, എന്നതെല്ലാം സംശയങ്ങളാണ്. 
നല്ല ഒരു ചെടി ലഭിക്കാൻ എളുപ്പവും ലാഭകരമായതും കമ്പു മുറിച്ചു നടുക എന്നതാണ്. മാതൃ സസ്യത്തിന്റെ മുഴുവൻ ഗുണങ്ങൾ കിട്ടാനും അതാണ് നല്ലതു. മാത്രമല്ല ഒരു കമ്പു ചെറിയതായി മുറിച്ചാൽ ഒരു പാട് ചെറു തൈകൾ വളർത്തിയെടുക്കുകയും ചെയ്യാം. ഇങ്ങനെ കമ്പു മുറിച്ചു നടുമ്പോൾ അത് പെട്ടന്ന് വേര് പിടിപ്പിച്ചു വളർത്തിയെടുക്കുന്നതിനാണ് ജൈവ ഹോർമോൺ ഉപയോഗിക്കുന്നത്. The easiest and most profitable way to get a good plant is to cut the stems and plant them. It is also good for getting the full benefits of the mother plant. Also, if a stalk is cut short, a lot of small seedlings can be grown. When the stalk is cut and planted in this way, the organic hormone is used to make it grow roots quickly.
പല രൂപത്തിലും പേരുകളിലും ഉള്ള ജൈവ ഹോർമോണുകൾ ലഭ്യമാണ്. എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന റൂട്ട് ഹോർമോൺ ഏതാണെന്നും നോക്കാം.അതിനു വേണ്ട സാധനങ്ങൾ ഏതൊക്കെ എന്നും നോക്കാം.
 
            
(1) തേൻ :-
രണ്ട് ടീസ്‌പൂണ്‍ ശുദ്ധമായ തേൻ ഒരു കപ്പ് വെള്ളത്തില്‍കലക്കി കുപ്പിയിൽ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി അടച്ച് കറുത്ത തുണികൊണ്ട് മൂടി അധികം ചൂടോ പ്രകാശമോ പതിക്കാത്തിടത്ത് രണ്ടാഴ്ച വെച്ചാൽ അത് നല്ലൊരു റൂട്ട് ഹോർമോണായി മാറും. തയാറാക്കിയ ഈ മിശ്രിതത്തില്‍ കിളിർപ്പിക്കുവാനുള്ള കമ്പോ വള്ളിയോ 20 -30 മിനിറ്റ് ഇട്ടു വെക്കാം അതിനുശേഷം മാറ്റി നടാം. (തേൻ നേരിട്ട് കമ്പിൽ പുരട്ടിയും നടും)
(2) കരിക്കിന്‍ വെള്ളം - പച്ചച്ചാണകം :-
ഒരു ഗ്ളാസ് കരിക്കിന്‍ വെള്ളത്തില്‍ അഞ്ച് ടീസ്‌പൂണ്‍ പച്ചചാണകം കലക്കിവെച്ച് തെളിനീർ ഊറ്റിയെടുത്തത് അതിൽ നടാനുള്ള കമ്പോ വള്ളിയോ 20-30 മിനിറ്റ് മുക്കിവെച്ച ശേഷം മാറ്റി നടാം.
(3)മുരിങ്ങ ഇല സത്ത് :-
അമ്പത് ഗ്രാം മുരിങ്ങയില ഇരുന്നൂറ് മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം . പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20-30 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും. (ആപ്പിള്‍ വിനാഗിരി ഉപയോഗിച്ചും സിനിമോൻ സ്റ്റിക് പൗഡർ ( കറുവ പട്ട പൊടി ) ഉപയോഗിച്ചും ഹോർമോൺ ഉണ്ടാക്കാം തൽക്കാലം അതിന്റെ ആവശ്യം വരുന്നില്ല കാരണം മുകളില്‍ വിവരിച്ചവ വളരെ ഗുണമേന്മയും ലളിതവുമാണ് )
കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പില്‍നിന്നും മുഴുവന്‍ ഇലകളും നീക്കംചെയ്യണം. നടാനെടുക്കുന്ന തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. അതിനുശേഷം ഈ കമ്പ് അല്ലെങ്കില്‍ വള്ളി 20-30 മിനിറ്റ് മുക്കിവെച്ച ശേഷം ഒരു കപ്പിൽ നനച്ച് നിറച്ചുവെച്ചിരിക്കുന്ന നടീല്‍ മിശ്രിതത്തില്‍ നടണം ( മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത പോട്ടിങ് മിശ്രിതം ). കമ്പ് നട്ടുവെച്ച കപ്പ് ഒരു ക്ലിയർ പോളിത്തീന്‍ ബാഗ്കൊണ്ട് കവർചെയ്യണം (തെളിഞ്ഞ പ്ലാസ്റ്റിക് കൂട്)
 
            
18 സെന്റീമീറ്റര്‍ ഉയരവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള പോളിത്തീന്‍ സഞ്ചികളാണ് സാധാരണഗതിയില്‍ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയില്‍ 15 മുതല്‍ 20 വരെ സുഷിരങ്ങളിടണം. ഇത് അധികം സൂര്യ പ്രകാശം ഏല്‍ക്കാതെ സിറ്റൗട്ടിലോ റൂമിനുള്ളിൽ ജനലരികിലോ വെക്കണം.
കമ്പു നട്ടു കഴിഞ്ഞാൽ ജോലി തീർന്നില്ല. വേര് പിടിക്കുന്നത് വരെ പരിപാലിക്കണം. അല്ലെങ്കിൽ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണ് മണൽ പോട്ടിങ് മിശ്രിതം ഇവ ചേർത്ത് ചാണകപ്പൊടിയും ഒരേ അനുപാതത്തിൽ കൂട്ടികലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് നന്ന്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ, ചുറ്റുപാടും ആര്‍ദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ. അതുകൊണ്ടു ചെറിയ തണലിൽ വച്ച് വേണം വേര് പിടിപ്പിക്കാൻ. വെള്ളം ചെറുതായി അരിച്ചൊഴിക്കാനുള്ള സംവിധാനങ്ങൾ ചെയ്യുക. . തണ്ടിൻറെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താം. പുതിയ ഇലകള്‍ വിരിഞ്ഞുവന്നാൽ മനസ്സിലാക്കാം വേര് പിടിച്ചു കഴിഞ്ഞു എന്ന്. വേര് ഇറങ്ങിയ തൈ ഇളകാതെ വേണം മാറ്റി നടാൻ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് : മല്ലിവിത്ത് വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാം
#Hormone#Agriculture#Krishi#Krishijagran#FTb#WPFTB
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments