കൃഷിയിടത്തിൽ ശല്യക്കാരായ മാറുന്ന ഒന്നാണ് ആഫ്രിക്കൻ ഒച്ചുകൾ. അക്കാറ്റിന ഫുളിക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജയന്റ് ആഫ്രിക്കൻ ഒച്ചുകൾ ലോകത്തുതന്നെ ഏറ്റവും അപകടകാരികളായ കീടങ്ങളിൽ ഉൾപ്പെടുന്നു. ഏതു കാലാവസ്ഥയിലും ഇവ ജീവിക്കും എന്നതാണ് ആഫ്രിക്കൻ ഒച്ചുകളുടെ പ്രത്യേകത.
1847ൽ കിഴക്കനാഫ്രിക്കൻ മേഖലയിലാണ് ഇവ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തുന്നത് ബംഗാളിലാണ്. പഴം,പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങി അഞ്ഞൂറിലധികം വിളകളെ ഇവ നശിപ്പിക്കുന്നു. പേപ്പർ, തടി, മണ്ണ്, ചെറിയ കല്ല് തുടങ്ങിയവ ഉൾപ്പെടെ എന്തും ഇവ ഭക്ഷിക്കുന്നു. രാത്രികാലങ്ങളിലാണ് ഇവ പ്രധാനമായും സഞ്ചരിക്കുന്നത്.
പകൽസമയങ്ങളിൽ മരത്തിലോ, കോൺക്രീറ്റ് വിടവിലോ, മണ്ണിനടിയിലോ ഇവ മറിഞ്ഞിരിക്കുന്നു. രാത്രി സമയത്ത് ഈർപ്പമുള്ള സ്ഥലത്തേക്ക് കൂട്ടമായി ഇറങ്ങി വരികയും ചെയ്യുന്നു. കാൽസ്യം ധാരാളമടങ്ങിയ എന്തും ഇവ നന്നായി ഭക്ഷിക്കുന്നു. പകൽ സമയങ്ങളിൽ ഇവ വീണ്ടും മാളത്തിൽ ഒളിക്കും.
African snails are one of the most annoying on the farm. The giant African snail, scientifically known as Acatina fulica, is one of the most dangerous pests in the world. The uniqueness of African snails is that they can survive in any climate.
പ്രതിരോധമാർഗങ്ങൾ
ആഫ്രിക്കൻ ഒച്ചുകളുടെ പുറന്തോടിൽ മരുന്ന് തളിക്കുന്നതാണ് ആദ്യത്തെ പ്രതിരോധമാർഗം. ഇത് കൂടാതെ കെണി ഉപയോഗിച്ചും ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രണവിധേയമാക്കാം. ഒച്ചിന്റെ ഇഷ്ട ആഹാരം കെണിയായി ഒരുക്കുന്നതാണ് നല്ലത്. വാടിയ കപ്പതണ്ട്, കാബേജ് ഇല, വാഴയില, വാഴ തണ്ട് തുടങ്ങിയവയാണ് സാധാരണയായി കർഷകർ കെണിയായി ഉപയോഗിക്കുന്നത്. രാത്രി സമയത്ത് ഈർപ്പമുള്ള സ്ഥലങ്ങളിൽ നനഞ്ഞ ചാക്കിൽ ഇഷ്ട ആഹാരം കെണിവെച്ച് ഇവയെ കൂട്ടത്തോടെ നശിപ്പിക്കാം. നനഞ്ഞ ചാക്കിൽ ഇവ കയറുമ്പോൾ രാത്രി തന്നെ ഉപ്പിലിട്ട വെള്ളത്തിലിട്ട് ഇവയെ കൊല്ലുക.
അല്ലെങ്കിൽ നല്ല കനൽ ഉള്ള തീയിൽ ഇടുക. പുകയില കഷായം ഇവയുടെ ശരീരത്തിൽ തളിക്കുന്നതും ഫലവത്താണ്. മെറ്റാൽഡിഹൈഡ് തുടങ്ങിയ രാസകീടനാശിനികൾ ഉപയോഗിക്കുന്നതും നല്ലതാണ്. പക്ഷേ കൃഷി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വേണം.
Share your comments