<
  1. Farm Tips

കൃഷി ചെയ്യുമ്പോൾ അറിയേണ്ട പരമ്പരാഗത രീതികൾ

നമ്മളെല്ലാവരും വീട്ടിലെ ആവശ്യത്തിനുവേണ്ടി പയർകൃഷി ചെയ്യുന്നവരാണ്. എന്നാൽ പലപ്പോഴും നല്ല വിളവ് അതിൽ നിന്ന് ലഭ്യമാകറില്ല. അതിന് പല കാരണങ്ങളുണ്ട്.

Priyanka Menon
പയർ കൃഷി
പയർ കൃഷി

നമ്മളെല്ലാവരും വീട്ടിലെ ആവശ്യത്തിനുവേണ്ടി പയർകൃഷി ചെയ്യുന്നവരാണ്. എന്നാൽ പലപ്പോഴും നല്ല വിളവ് അതിൽ നിന്ന് ലഭ്യമാകറില്ല. അതിന് പല കാരണങ്ങളുണ്ട്. ചെടിയുടെ വളർച്ചാ ഘട്ടത്തിൽ കടന്നുവരുന്ന കീടരോഗ സാധ്യതകളും, കൃത്യമായി വളപ്രയോഗങ്ങൾ അനുവർത്തിക്കാത്തതും പ്രധാന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ പയറിൽ നിന്ന് നല്ല വിളവ് ലഭിക്കാൻ ചില പരമ്പരാഗത രീതികളും, നാട്ടറിവുകളും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പയർ കൃഷിയിൽ കൂടുതൽ വിളവിന് അറിയേണ്ട കാര്യങ്ങൾ

1. പയറിൽ പലപ്പോഴും കാണപ്പെടുന്ന മുഞ്ഞ ശല്യം ഇല്ലാതാക്കാൻ അറക്കപ്പൊടി വിതറുന്നത് നല്ലതാണ്.

2. പയറിൽ കൂടുതൽ വിളവ് ലഭിക്കുവാൻ എരുമച്ചാണകം പച്ച വെള്ളത്തിൽ കലക്കി താഴെ ഒഴിച്ചു നൽകിയാൽ മതി.

3. വയറ്റിൽ കാണപ്പെടുന്ന നീരൂറ്റി കുടിക്കുന്ന പ്രാണികളെ ഇല്ലാതാക്കുവാൻ കഞ്ഞി വെള്ളം തളിച്ചു കൊടുക്കണം.

4. പയറിന്റെ തടത്തിൽ പഴയ കഞ്ഞി വെള്ളം നിറച്ചു നിർത്തിയാൽ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യും.

5. പയർ പൂവിൽ ഉണ്ടാകുന്ന പുഴുവിനെ തുരത്താൻ 20 ഗ്രാം കായം 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കളിച്ചാൽ മതി.

6. പയറിലെ ചാഴി നിയന്ത്രണവിധേയമാക്കാൻ കുരുമുളക് 100 ഗ്രാം, വെളുത്തുള്ളി 50 ഗ്രാം ഇവ ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചു കൊടുക്കുക.

7. പയറിൽ 30 ദിവസം കൂടുമ്പോൾ കുമ്മായം ഇട്ടു കൊടുത്താൽ കരിമ്പിൻകേട് ഇല്ലാതാകും.

8. പയറിൽ കാണപ്പെടുന്ന എല്ലാതരം കീടനിയന്ത്രണത്തിന് 150 ഗ്രാം കാന്താരിമുളക് 10 ലിറ്റർ വെള്ളത്തിൽ അരച്ച് കലക്കി തളിച്ചാൽ മതി.

9. പയർ നട്ട് 35 ദിവസം കഴിയുമ്പോൾ ചാരം 100 ചുവടിന് 25 കിലോ എന്ന തോതിൽ ചുവട്ടിൽ വിതറിയാൽ പൂപൊഴിച്ചിൽ നിയന്ത്രിക്കാം.

10. തടം ഒരുക്കുമ്പോൾ സൂര്യന് അഭിമുഖമായി കൃഷി ചെയ്യുന്നതാണ് നല്ലത്.

11. രാവിലെ ചാരം പയറിൻറെ ചുവട്ടിൽ തൂവിയാൽ മുഞ്ഞശല്യം ഇല്ലാതാകും.

12. 150 ഗ്രാം കൂവളത്തില ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തണുത്തശേഷം അതിലേക്ക് 250 മില്ലി ഗോമൂത്രം ചേർത്ത് 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് പയറിൽ തളിച്ചു കൊടുത്താൽ നീരൂറ്റി കുടിക്കുന്ന പ്രാണികളെ എല്ലാം ഇല്ലാതാകും.

13. കാഞ്ഞിര ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ പച്ചവെള്ളവും സോപ്പും ചേർത്ത് നേർപ്പിച്ച് തളിച്ചാൽ ചാഴി ശല്യം അകലും.

Risk of pests entering the growth stage of the plant and inadequate application of fertilizers are important factors. Therefore it is essential to know some traditional methods and folklore to get good yield from pea.

14. പയർ കൃഷിക്ക് എരി പന്തലാണ് മികച്ചത്.

15. കൂടുതൽ കായ പിടുത്തം ഉണ്ടാകുന്നതിന് പയർ പൂ വിടുന്നതിനു മുൻപ് ശിഖരങ്ങളുടെ തലപ്പത്തുള്ള ഒരു ഇല നിലനിർത്തി തൊട്ടുതാഴെയുള്ള രണ്ടെണ്ണം തള്ളിക്കളയണം.

English Summary: Traditional methods to know while cultivating especially for grains cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds