കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ട്രൈക്കോഡർമ യുടെ വ്യത്യസ്ത കൂട്ടാണ് ട്രൈക്കോഡർമ - ചകിരിച്ചോർ കേക്ക്. സാധാരണ ലഭ്യമായ കൂട്ടിന് അപേക്ഷിച്ച് ഇത് 12 മാസം വരെ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാം. തെങ്ങിൻറെ കൂമ്പുചീയലിനെതിരെ ഫലപ്രദമായി ഇത് ഉപയോഗിക്കാവുന്നതാണ്.
ഇതുകൂടാതെ കൊക്കോ കൃഷിയിൽ ഉണ്ടാകുന്ന നിരവധി കുമിൾ രോഗങ്ങൾ പരിഹരിക്കാനും ഇത് ഉത്തമമാണ്. തെങ്ങിലെ രോഗങ്ങളെ ഇല്ലാതാക്കുവാൻ മഴയ്ക്ക് മുൻപ് നാമ്പ് ഓലയ്ക്ക് ഇരുവശവും ഓരോ കേക്ക് വീതം വച്ചു കൊടുത്താൽ മതി. ട്രൈക്കോഡർമ വളരാൻ ഈർപ്പം അത്യന്താപേക്ഷിതമാണ്.
Trichoderma - Chakirichor Cake is a variant of Trichoderma developed by the Central Crop Research Institute. It can be stored intact for up to 12 months compared to the standard kit available. It can be used effectively against coconut rot.
ഇതിൻറെ നിർമ്മാണത്തെക്കുറിച്ച് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം പരിശീലനം നൽകുന്നുണ്ട്. കുറഞ്ഞ ചെലവിൽ വളരെ ഫലപ്രദമായി കൂമ്പുചീയൽ നിയന്ത്രിക്കാൻ സഹായിക്കുന്ന ട്രൈക്കോഡർമ കേക്കുകൾ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭ്യമാണ്.
ട്രൈക്കോഡർമ ഹർസിയാനം എന്ന മിത്ര കുമിൾ ചകിരിച്ചോറിൽ വളർത്തിയെടുത്താണ് ട്രൈക്കോഡർമ കേക്ക് തയ്യാറാക്കുന്നത്. ഇത് ഉപയോഗിക്കുമ്പോൾ രാസകീട /കുമിൾ നാശിനികൾ, കളനാശിനികൾ എന്നിവയോടൊപ്പം ചേർത്ത് ഉപയോഗിക്കരുത്. ചാരം കലർത്തിയും ഉപയോഗിക്കരുത്.
ട്രൈക്കോഡർമ വളർത്തൽ-അറിയേണ്ടതെല്ലാം
വേപ്പിൻപിണ്ണാക്ക് ഉപയോഗപ്പെടുത്തിയാണ് ട്രൈക്കോഡർമ വളർത്തുന്നത്. നന്നായി പൊടിഞ്ഞതും, അല്പം ഈർപ്പമുള്ളതും ആയ വേപ്പിൻപിണ്ണാക്കിൽ ട്രൈക്കോഡർമ നന്നായി വളരുന്നു. പൊടിഞ്ഞ വേപ്പിൻപിണ്ണാക്ക് ആവശ്യത്തിന് വെള്ളം തളിച്ച് ഈർപ്പമുള്ള ആക്കുക. 100 കിലോ വേപ്പിൻ പിണ്ണാക്ക് ടാൽക് മാധ്യമത്തിൽ വളർത്തിയ ട്രൈക്കോഡർമ ചേർത്ത് ഒരു അടി ഉയരമുള്ള കൂനകൂട്ടി നനച്ച് കൊണ്ട് രണ്ടു ദിവസത്തേക്ക് മൂടി വയ്ക്കുക. അതിനുശേഷം രണ്ടു ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ ഒരാഴ്ചത്തേക്ക് വെള്ളം തളിക്കണം അപ്പോഴേക്കും വേപ്പിൻപിണ്ണാക്കിൽ ട്രൈക്കോഡർമ നന്നായി വളരുന്നു. ഒരാഴ്ച കഴിഞ്ഞ് ചാക്ക് തുറന്നു നോക്കിയാൽ പച്ചനിറത്തിൽ ട്രൈക്കോഡർമ വളർന്നതായി കാണാം. ഇവ നേരിട്ട് തെങ്ങിൻ തടത്തിൽ ഉപയോഗിക്കാവുന്നതാണ്. തഞ്ചാവൂർ വാട്ടത്തിന് എതിരെ തെങ്ങിനെ പ്രതിവർഷം അഞ്ച് കിലോ വേപ്പിൻ പിണ്ണാക്ക് ട്രൈക്കോഡർമ സഹിതം ഉപയോഗിക്കുന്നത് നല്ലതാണ്. തെങ്ങിൻറെ രോഗപ്രതിരോധശേഷി വളർത്തുവാൻ ഒരു കിലോ ട്രൈക്കോഡർമ 100 കിലോ വേപ്പിൻ പിണ്ണാക്ക് എന്ന തോതിൽ കലർത്തി മിശ്രിതം തയ്യാറാക്കി തടത്തിൽ ചേർത്താൽ മതി.
ട്രൈക്കോഡർമ കുഴമ്പുരൂപത്തിലാക്കി ചെന്നീരൊലിപ്പ് ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത് ഈ രോഗത്തെ പ്രതിരോധിക്കാൻ നല്ലതാണ്. രണ്ട് ആഴ്ചത്തേക്ക് രണ്ട് ദിവസത്തിൽ ഒരിക്കൽ വീതം ട്രൈക്കോഡർമ കുഴമ്പു പുരട്ടിയ ഭാഗത്ത് ഈർപ്പം നിലനിർത്താൻ വെള്ളം തളിച്ചു കൊടുക്കാം. ഈർപ്പം ഇല്ലെങ്കിൽ ട്രൈക്കോഡർമ വരണ്ട് ഉണങ്ങും.
Share your comments