-
-
Farm Tips
ചക്കയിടാന്‍ ഒരു സൂത്രം
പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ്ടാക്കുന്നതാണ്.
പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ്ടാക്കുന്നതാണ്. ഞങ്ങളുടെ പുരയിടത്തില്‍ 10 പ്ലാവുകള്‍ ഉണ്ട്. എല്ലാം തേന്‍ വരിക്ക ചക്ക ഉണ്ടാകുന്ന പ്ലാവുകള്‍ പൂര്‍വ്വികമായി ചക്ക ശേഖരിക്കാന്‍ സഹായിക്കുന്ന ഒരു സൂത്രമുണ്ട്. പ്ലാവില്‍ ചക്കക്കുല പൊട്ടി ചുള വിരിയും. പിന്നീട് 4 മാസത്തെ മൂപ്പാണ്. എല്ലാ കുലകളിലെ ചക്കയ്ക്കും ഏകദേശം മൂപ്പ് പാകമായിരിക്കും. പ്വാവിന്റെ ഏറ്റവും ഉയര്‍ന്ന കൊമ്പുകളിലാണ് കൂടുതല്‍ ചക്ക ഉണ്ടാകുന്നത്. തെങ്ങു കയറ്റ തൊഴിലാളിയെ ഒറ്റത്തവണ പ്ലാവില്‍ കയറ്റണം. എല്ലാ ചക്കക്കുലകളിലും ഉറപ്പുളള ഒരു കയര്‍ കെട്ടി താഴേക്ക് ഇടണം. അമ്പലങ്ങളിലും പളളികളിലും മണിയുടെ നാക്കില്‍ കയര്‍ കെട്ടിയതുപോലെ ഏകദേശം മൂന്നര മാസത്തെ മൂപ്പാണ് ചക്കയ്ക്ക്. ചക്കക്കുല മൂത്ത് പാകമായാല്‍ ചക്കയ്ക്ക് നിറം മാറ്റം കാണാം. പാകമായ ചക്കക്കുലയില്‍ താഴേക്ക് തൂക്കിയിട്ട കയര്‍ ഒറ്റവലി. ഇതാ വരുന്നു ചക്ക കുലയോടെ താഴേക്ക് 500 രൂപ മുടക്കി ഒറ്റത്തവണ പ്ലാവിലെ എല്ലാ ചക്കയും ഉപയോഗപ്പെടുത്താം.
എം. വി. ഡേവിഡ് മറ്റം
ഫോണ്‍ : 9947625753
English Summary: trick to gather jackfruit
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
பங்களிப்பு செய்யுங்கள் (Contribute Now)
Share your comments