സസ്യങ്ങൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ഹോമോ തെറാപ്പി ഗുണകരമാണ്. എങ്ങനെ മണ്ണ് ഫലഭൂയിഷ്ടമാക്കാം, ചെറിയ കൃഷിയിടത്തിൽ നിന്ന് എങ്ങനെ പരമാവധി വിളവ് ഉണ്ടാക്കാം, അന്തരീക്ഷം എങ്ങനെ പോഷകസമൃദ്ധമാക്കാം എന്നൊക്കെ വേദങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ഇതെല്ലാം ഹോമോ തെറാപ്പിയുടെ ഭാഗമാണ്.
മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലും സർവ ജീവജാലങ്ങളിലും ഉള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി നിർവീര്യമാക്കേണ്ടിരിക്കുന്നു. മണ്ണിനെ സമ്പുഷ്ടമാക്കാൻ ഉള്ള ഏകവഴി വേദങ്ങളിൽ പരാമർശമുള്ള അഗ്നിഹോത്രവും, ത്രയംബക ഹോമവുമാണ്.
ത്രയംബക ഹോമം അറിയേണ്ടതെല്ലാം
അഗ്നിഹോത്രം ചെയ്യുന്നതു പോലെ തന്നെ അർദ്ധ പിരമിഡ് ആകൃതിയിലുള്ള ചെമ്പുപാത്രത്തിൽ ഉണങ്ങിയ ചാണക വരളി ഇട്ട് അഗ്നി ജ്വലിപ്പിക്കുക.
ത്രയംബക ശ്ലോകം ചൊല്ലി കൊണ്ട് ഒരു തുള്ളി ശുദ്ധമായ പശുവിൻ നെയ്യ് അഗ്നിയിലേക്ക് അർപ്പിക്കുക. ശ്ലോകം ആവർത്തിച്ചു കൊണ്ടിരിക്കുക. ഓരോ പ്രാവശ്യവും ശ്ലോകം ചൊല്ലി കഴിയുമ്പോൾ ഓരോ തുള്ളി നെയ്യ് ചെമ്പ് സ്പൂൺ ഉപയോഗിച്ച് അർപ്പിക്കുക. ത്രയംബക ഹോമം ചെയ്യുന്നത് അഗ്നിഹോത്രം ചെയ്യുന്ന പാത്രത്തിൽ ആയിരിക്കരുത്. വേറെ പാത്രം ഉപയോഗിക്കണം. ഏതു സമയത്തും, എത്ര സമയം വേണമെങ്കിലും ത്രയംബക ഹോമം ചെയ്യാം. നാലു മണിക്കൂറെങ്കിലും ഒരു ദിവസത്തിൽ ത്രയംബക ഹോമം ചെയ്യണം.
Trimbaka Homa to protect crops. It is only for agriculture.
ത്രയംബക ഹോമം കൃഷിക്ക് വേണ്ടി മാത്രമാണ്. ത്രയംബകഹോമചാരവും അഗ്നിഹോത്രചാരവും ഒരുമിച്ച് വെക്കരുത്. പ്രത്യേക പാത്രങ്ങളിൽ ഇവ സൂക്ഷിക്കുക.
അഗ്നിഹോത്ര ചാരം മനുഷ്യർക്കും മൃഗങ്ങൾക്കും ചെടികൾക്കും ഔഷധമായി ഉപയോഗിക്കുവാൻ സാധിക്കും. എന്നാൽ ത്രയംബക ഹോമചാരം കമ്പോസ്റ്റിൽ നേരിട്ടോ ചെടിയുടെ ചുവട്ടിൽ വളമായോ ഉപയോഗിക്കാം. പൗർണമി ദിവസത്തിലും അമാവാസി ദിവസത്തിൽ തുടർച്ചയായി 24 മണിക്കൂർ ത്രയംബക ഹോമം ചെയ്യുന്നത് വിളകൾക്ക് വളരെ നല്ലതാണെന്ന് പൗരാണിക ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു.
Share your comments