നമ്മൾ നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ നിർബന്ധമായി ഉൾപ്പെടുത്തേണ്ട ഒരു വിളയാണ് കറിവേപ്പ്. നമുക്കു വേണ്ട കറിവേപ്പില നമ്മുടെ നാട്ടിൽ തന്നെ ഉല്പാദിപ്പിക്കാൻ കഴിയണം.
കറിവേപ്പില അൽപ്പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കിൽ നന്നായി വളർത്താൻ കഴിയുന്ന വിളയാണ്. വേരിൽ നിന്നു മുളച്ചു വരുന്ന തൈകൾ വേർപെടുത്തി വേരുപിടിക്കണം ആദ്യം. പിന്നെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നടണം. ഒന്നര അടി സമചതുരത്തിലും താഴ്‌ചയിലും ഉണങ്ങിയ കാലിവളമിട്ട് മൂടിയ തടത്തിൽ നടാം.
ചെടി നന്നായി വളർന്നു തുടങ്ങുന്നതുവരെ ഇലകൾ പറിക്കാതെ സൂക്ഷിക്കണം. വിളവെടുക്കുന്നതിലും നല്ല ശ്രദ്ധവേണം. സാധാരണയായി ഇലകൾ ആവശ്യമുള്ളത്രയും പറിച്ചെടുക്കുന്നതാണ് കാണുന്നത്. എന്നാൽ ഓരോന്നായി ശ്രദ്ധ വേണം. ഇലകൾ ആവശ്യാനുസരണം ഓരോന്നായി പറിച്ചെടുക്കുന്നതിന് പകരം തലപ്പുകളായി ഒടിച്ചെടുക്കുന്നതാണ് നല്ലത്.
കറിവേപ്പിലെ പ്രധാന പ്രശ്നം ഇലമുരടിപ്പാണ്. മണ്ഡരികൾ, മുഞ്ഞ തുടങ്ങിയവയുടെ ആക്രമണമാണ് പ്രധാനകാരണം. പുതിയതും പഴയതുമായ ഇലകളുടെ പുറത്ത് ഇളം പച്ചനിറത്തിൽ അനേകം ചെറിയ പൊട്ടുകളോ പുതുതായി നാമ്പെടുക്കുന്ന പുതിയ ഇലകളിൽ ചുരുളുകളും കാണുന്നുണ്ടെങ്കിൽ മണ്ഡരിയാണെന്ന് ഓർമ്മിക്കാം. ഇതിനൊരു പ്രതിവിധിയുണ്ട്.
ഇലയുടെ അടിവശത്ത് നന്നായി വെള്ളം സ്‌പ്രേ ചെയ്ത് മണ്ഡരികളെ കഴുകി കളയണം.
Share your comments