<
  1. Farm Tips

മുറ്റത്തും മട്ടുപ്പാവിലും മികച്ച വിളവ് ലഭ്യമാക്കാൻ സഹായിക്കുന്ന രണ്ട് വളക്കൂട്ടുകൾ

ചെടികൾ നല്ല രീതിയിൽ വിളവ് തരുവാൻ സാധാരണ കർഷകർ ഉപയോഗിക്കുന്ന രണ്ട് പ്രധാന ജൈവവളങ്ങളാണ് കാലിവളവും കോഴിവളവും.

Priyanka Menon
കോഴിവളം
കോഴിവളം

ചെടികൾ നല്ല രീതിയിൽ വിളവ് തരുവാൻ സാധാരണ കർഷകർ ഉപയോഗിക്കുന്ന രണ്ട് പ്രധാന ജൈവവളങ്ങളാണ് കാലിവളവും കോഴിവളവും. ഇവ ഓരോന്നും കൃഷിയിടത്തിൽ പ്രയോഗിക്കുമ്പോൾ ചെടികൾക്ക് ലഭ്യമാകുന്ന മൂലകങ്ങളുടെ അളവും, കൃഷിയിടത്തിൽ എങ്ങനെ പ്രയോഗിക്കാം എന്നും താഴെ നൽകുന്നു.

Cattle manure and poultry manure are the two main organic fertilizers used by ordinary farmers to give good yield to the plants.

കാലിവളം

സാധാരണയായി കാലിവളം എന്ന് വിവക്ഷിക്കുന്നത് വളർത്തുമൃഗങ്ങളുടെ ചാണകവും മൂത്രവും അവയുടെ തീറ്റപ്പുല്ലിന്റെയും വൈക്കോലിന്റെയും അവശിഷ്ടങ്ങളും എല്ലാം ചേർന്ന മിശ്രിതമാണ്. നന്നായി അഴുകിയ കാലിവളത്തിൽ 0.5 ശതമാനം നൈട്രജനും,0.2 ശതമാനം ഫോസ്ഫറസും,0.5 ശതമാനം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. കാലി മൂത്രത്തിൽ1.35 ശതമാനം പൊട്ടാസ്യവും, ഒരു ശതമാനം നൈട്രജനും അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മയേറിയ കാലിവളം ഇങ്ങനെ തയ്യാറാക്കൂ, വിളവ് ഇരട്ടിയാക്കാം​

കാലി മൂത്രത്തിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ സാധാരണയായി യൂറിയയുടെ രൂപത്തിലാണ്. ഇത് പെട്ടെന്ന് ബാഷ്പീകരികയും വാർന്നു പോകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കാലിവളം നേരിട്ട് വെയിലത്തുണക്കരുത്. തണലത്ത് ഉണക്കി ഉപയോഗിക്കുന്നതാണ് നല്ലത്.

കോഴിവളം

മറ്റേതൊരു ജൈവവളത്തെക്കാളും നൈട്രജനും ഫോസ്ഫറസും കോഴിവളത്തിൽ അടങ്ങിയിരിക്കുന്നു. ഇത് മികച്ച വിളവ് ലഭ്യമാക്കുവാൻ കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കോഴിവളം എങ്ങനെ സംസ്ക്കരിക്കാം

കോഴിവളത്തിൽ ശരാശരി പോഷക അളവ് 3.03 ശതമാനം നൈട്രജനും,2.63 ശതമാനം ഫോസ്ഫറസും,1.4 പൊട്ടാസ്യവും ആണ്. പക്ഷികളുടെ വിസർജ്ജ്യങ്ങൾ അതിവേഗം ഫെർമെൻറ് ചെയ്യപ്പെടും. തുറന്നു കിടക്കുമ്പോൾ 50% നൈട്രജൻ എങ്കിലും നഷ്ടമാകും. കോഴിവളം ഉപയോഗിക്കുമ്പോൾ ആവശ്യത്തിന് ജലാംശം മണ്ണിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് വളരെ അത്യന്താപേക്ഷിതമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ജൈവവളങ്ങളിൽ മികച്ചത് കോഴിവളം

English Summary: Two fertilizers that help in getting good yield in the yard and terrace

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds