പണ്ട് കിണര് നിര്മ്മിക്കുമ്പോള് ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില് അതിന്റെ ചുറ്റളവ് കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കിപിടിപ്പിച്ചിരുന്ന വലയമാണിത്. വളരെ ലളിതമായി പറഞ്ഞാല് കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി.
നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.
വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു.
കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം . അങ്ങേ അറ്റം കണ്ടു എന്നാണ് അർത്ഥം.
ഈ ഫോട്ടോയിൽ കാണുന്നത് ബാലൻ ആചാരി എന്ന വ്യക്തി ആണ്. അദ്ദേഹത്തിന്റെ അച്ഛനാച്ഛാച്ഛൻ മാരുടെ കാലം മുതലേ ഇദ്ദേഹത്തിന്റെ തറവാട്ടിൽ നെല്ലിപ്പടി പണിയുന്നുണ്ട്. ഇത് ഈ വർഷത്തെ നാലാമത്തെ നെല്ലിപ്പടി ആണത്രേ. ദൂരെ നിന്നൊക്കെ ഓർഡർ വരും. ഇത് എറണാകുളത്തേക്ക് ഉണ്ടാക്കിയത് ആണ്. മരം പാലക്കാട് പോയി എടുത്തു. ഇപ്പോഴും പണിയെടുക്കുന്ന ഇദ്ദേഹത്തിന് ഇപ്പോ 90 വയസുണ്ട്. പാടത്ത് കൃഷിക്ക് ആവശ്യമായ യന്ത്രവസ്തുക്കൾ എല്ലാം ഉണ്ടാക്കിയിരുന്നു. ഇപ്പോ മെഷീൻ വന്നപ്പോൾ അതൊന്നും ആർക്കും വേണ്ടാതായി. എന്നിരുന്നാലും കുലത്തൊഴിൽ നിർത്താൻ കഴിയില്ലല്ലോ
നെല്ലിപ്പടികൾ ആവശ്യമുള്ളവർക്ക്..
ബാലൻ ആചാരി
S/o രാമൻ ആചാരി
വടക്കൂട്ട് വീട്
കാറളം പി.ഒ
തൃശൂർ ജില്ല
കേരള
Mob 9744088709,
9747464698
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 1KG ട്രിക്കോഡെര്മ 100 KG ആക്കുന്ന വഴി
Share your comments