മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും കൂടുതൽ വിളവിനും മണ്ണിരക്കമ്പോസ്റ്റ്
മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും, കൃഷിയിൽ കൂടുതൽ വിളവിനും ഉത്തമ വളമാണ് മണ്ണിര കമ്പോസ്റ്റ്. ഗാർഹിക അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിക്കാവുന്ന മണ്ണിരക്കമ്പോസ്റ്റ് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന പോഷകഘടകങ്ങളുടെ സമന്വയമിശ്രിതം കൂടിയാണ്.
മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും, കൃഷിയിൽ കൂടുതൽ വിളവിനും ഉത്തമ വളമാണ് മണ്ണിര കമ്പോസ്റ്റ്. ഗാർഹിക അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിക്കാവുന്ന മണ്ണിരക്കമ്പോസ്റ്റ് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന പോഷകഘടകങ്ങളുടെ സമന്വയമിശ്രിതം കൂടിയാണ്. സ്ഥലപരിമിതി ഉള്ളവർക്ക് പ്ലാസ്റ്റിക്, ടെറാകോട്ട, വീഞ്ഞ പെട്ടി തുടങ്ങിയവ ഉപയോഗപ്പെടുത്തി മണ്ണിര കമ്പോസ്റ്റ് നിർമാണം ആരംഭിക്കാം. വീഞ്ഞ പെട്ടി ഉപയോഗിക്കുന്നവർ 45 സെൻറീമീറ്റർ നീളവും 30 മീറ്റർ വീതിയും 40 മീറ്റർ പൊക്കവുമുള്ള പെട്ടി ഇതിനായി ഉപയോഗിക്കുക.
അതിനുശേഷം 5 സെൻറീമീറ്റർ കനത്തിൽ ആദ്യം പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. തുടർന്ന് മൂന്ന് സെൻറീമീറ്റർ കനത്തിൽ ചകിരി നാര് വിരിക്കുക. അടിസ്ഥാന നിര ഇട്ടതിനുശേഷം ഏകദേശം 5 സെൻറീമീറ്റർ വീതിയിലും 3 സെൻറീമീറ്റർ കനത്തിലും പച്ചചാണകം നിക്ഷേപിക്കുക. ഇതിനു മുകളിലായി 200 മണ്ണിരകൾ നിക്ഷേപിക്കുക. നിക്ഷേപിച്ചതിന് ശേഷം പഴകിയ ആഹാരസാധനങ്ങൾ ഇട്ടു നൽകാം. പെട്ടി നിറയുന്ന സമയത്ത് ചണ ചാക്ക് കൊണ്ടു മൂടുക. ഈർപ്പം നിലനിർത്താൻ നന പ്രധാനമാണ്. മണ്ണിര നിക്ഷേപിച്ച് ഏകദേശം 25 ദിവസം കഴിയുമ്പോഴേക്കും മണ്ണിര കമ്പോസ്റ്റ് പാകമാകും.
1.മണ്ണിര പുറന്തള്ളുന്ന അവശിഷ്ടങ്ങൾ അതിൻറെ ആന്തരികാവയവങ്ങളിൽ കുടികൊള്ളുന്ന അസോസ്പൈറില്ലം എന്ന നൈട്രജൻ നിക്ഷേപ ശേഷിയുള്ള ജീവാണുങ്ങളാൽ സമ്പന്നമാണ്.
2. മണ്ണിര കമ്പോസ്റ്റ് നിർമാണം ജൈവ മാലിന്യങ്ങളെ നിർമാർജനം ചെയ്യുന്നതിനു പുറമേ പരിസരമലിനീകരണം കൂടാതെ അവയെ മണ്ണിൻറെ ഫലപുഷ്ടി വർദ്ധിപ്പിക്കാൻ ഉതങ്ങുന്ന വിധത്തിൽ ആകണം.
3. ചകിരി ചോറ് ഉപയോഗിച്ച് നിർമ്മിച്ച മണ്ണിരകമ്പോസ്റ്റ് വിളകൾക്ക് നൽകുമ്പോൾ വെള്ളം പിടിച്ചു വെക്കാനുള്ള മണ്ണിൻറെ ശേഷി വർദ്ധിപ്പിച്ച് വിളകളെ ഒരുപരിധിവരെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നു.
Vermicompost is the best fertilizer to fertilize the soil and increase yields in agriculture.
4. ചകിരിച്ചോറ് മണ്ണിരകമ്പോസ്റ്റ്, നഴ്സറികളിൽ പോട്ടിംഗ് മിശ്രിതത്തിന് പകരം ഉപയോഗിക്കാം.
5. മണ്ണിരക്കമ്പോസ്റ്റിലുള്ള സസ്യമൂലകങ്ങൾ ചെടികളുടെ വളർച്ച വേഗത്തിലാക്കുന്നു.
6. കമ്പോസ്റ്റിന്റെ ഗുണമേന്മ വർധിപ്പിക്കാനായി കമ്പോസ്റ്റ് നിർമ്മാണ പ്രക്രിയയിൽ ട്രൈക്കോഡർമ, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ ശിപാർശ ചെയ്തിരിക്കുന്ന അളവിലും അവസരത്തിലും ചേർക്കാവുന്നതാണ്.
English Summary: Vermicompost to fertilize the soil and increase yields
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments