നാടൻ വിനാഗിരി കിട്ടുമോ ? എങ്കിൽ വാങ്ങിച്ചോളൂ. നാമറിയാതെ പോകുന്ന നിരവധി ഗുണങ്ങൾ ഉണ്ട് വിനാഗിരിക്ക്. ഭക്ഷണത്തിന് രുചി കൂട്ടാനും അച്ചാറുകൾ ദീർഘനാൾ കേടുകൂടാതിരിക്കാനുമാണ് സാധാരണയായി നാമിത് ഉപയോഗിക്കുന്നത്. എന്നാൽ അത് മാത്രമല്ല, വേറെയും നിരവധി ഗുണങ്ങൾ ഉണ്ട് . അടുക്കളയിൽ നിന്ന് തന്നെ തുടങ്ങാം. അച്ചാറിൽ ചേർക്കാൻ വേണ്ടി മാത്രമാണ് നാമത് സൂക്ഷിച്ചു വയ്ക്കുന്നത്.
മീൻ വാങ്ങുമ്പോൾ ചിലപ്പോൾ അവ ഒരല്പം കേടായ അവസ്ഥയിലാണെങ്കിൽ ഒരല്പം വിനാഗിരി ഒഴിച്ച് മീൻ കഷണങ്ങൾ ഇളക്കി പൊത്തി വച്ചാൽ മതി. കുറച്ചു കഴിഞ്ഞു കറിവയ്ക്കാം. മീൻ കഷ്ണം മുറുകി നനന്നായിരിക്കും, പോരാത്തതിന് കറിക്കു നല്ല രുചിയും ഉണ്ടണ്ടാകും. മീനിന്റെ മണം ചട്ടിയിൽ നിന്നും കത്തിയിൽ നിന്നും മാറാനും വിനാഗിരി ഫലപ്രദമാണ്.
പച്ചക്കറികളിലെ കീടനാശിനിയുടെ ആധിക്യം ഇല്ലാതാക്കും നമ്മുടെ വിനാഗിരി. ഒരു ലിറ്റർ വെള്ളത്തില്‍ ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് പച്ചകറികളും ഫ്രൂട്ട്സും കഴുകിയാൽ മതി.
ഒരു തുണിയിൽ അല്പം വിനാഗിരി എടുത്ത് പഴയ ഫർണിച്ചറുകൾ ഒന്ന് തുടച്ചു നോക്കൂ. നിമിഷ നേരം കൊണ്ട് തന്നെ വൃത്തിയായി കിട്ടും. ലെതർ ചെരിപ്പും ഷൂവും വൃത്തിയാക്കാനും കഴിയും
ഒരു സ്പ്രേ കുപ്പിയിൽ വെള്ളവും വിനാഗിരിയും മിക്സ് ചെയ്ത് കണ്ണാടിയിൽ സ്പ്രേ ചെയ്ത ശേഷം ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചാൽ ജനലുകളുടെയും, കണ്ണാടിയുടെയും തിളക്കം കൂട്ടാം.
ഫ്രിഡ്ജ് വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം
വിനാഗിരി, കല്ലുപ്പ്, ഡിഷ് വാഷ് ലിക്വിഡ്, അല്‍പ്പം വെള്ളം, എന്നിവ മിക്സ് ചെയ്ത് കരിപിടിച്ച വെങ്കല പാത്രങ്ങളിൽ തേച്ചാൽ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വെട്ടിത്തിളങ്ങുന്ന പാത്രങ്ങൾ സ്വന്തമാക്കാം. ഈ മിശ്രിതം സൂക്ഷിച്ചു വയ്ക്കുക. ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്
വിനാഗിരിയും നാരങ്ങാ നീരും അല്പം സോപ്പ് ലായനിയും മിക്സ് ചെയ്തു ആ ലിക്വിഡിൽ ഒരു തുണി മുക്കി ടൈൽ തറ എന്നിവിയുടെ അരികുകളുടെ പുരട്ടുക. തറയിൽ പരക്കെ തളിക്കരുത്. തെന്നി വീഴാൻ സാധ്യതയുണ്ട്. അരികുകളിൽ പുരട്ടിയാൽ പല്ലി, പാറ്റ, ഉറുമ്പു മുതലായവയുടെ ശല്യം ഒഴിവാക്കാം. Mix vinegar, lemon juice and a little soap solution, dip a cloth in the liquid and apply on the edges of the tile floor. Do not spray evenly on the floor. There is a risk of slipping. Applying it on the edges will prevent the infestation of lizards, moths and ants.
ഓറഞ്ചിന്റെ തൊലി വിനാഗിരിയിൽ ഇട്ട് ഒരാഴ്ചയ്ക്ക് ശേഷം ഇരട്ടി വെള്ളം ചേർത്ത് തറ വൃത്തിയാക്കാൻ ഉപയോഗിക്കാം. അങ്ങനെ പെട്ടന്ന് നമുക്ക് സ്വന്തമായി ഒരു ഫ്ലോർ ലോഷൻ തയാറാക്കാം. കുറച്ചു വിനാഗിരി ചൂടാക്കി അതിലേക്ക് ഡിഷ് വാഷ് ചേർത്ത് സ്പോഞ്ച് കൊണ്ട് ടൈലുകൾ തുടച്ചാല്‍ അതിലെ കറയും അഴുക്കും മാറിക്കിട്ടും
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തേങ്ങാ വെള്ളത്തിൽ നിന്നും വിനാഗിരി
#Vinegar#Coconut#Farm#Krishi
Share your comments