നമ്മൾ ആഹാരങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് നല്ല രുചിയും മണവും നൽകുന്ന കറിവേപപ്പിലയ്ക്ക് അതല്ലാതെ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. എന്നാൽ നമ്മൾ പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കറിവേപ്പിലയുടെ ഇലകൾ കൊഴിയുക എന്നത്. പലപ്പോഴും എത്ര നന്നായി വളർത്തിയാലും കറിവേപ്പില നന്നായി വളരില്ല. എന്നാൽ അതിന് പരിഹാരം നമ്മുടെ വീട്ടിൽ തന്നെ ഉണ്ട്, എങ്ങനെ നല്ല രീതിയിൽ കറിവേപ്പില വളർത്താം എന്ന് നോക്കാം.
കഞ്ഞിവെള്ളം
കഞ്ഞിവെള്ളം ഏറ്റവും നല്ല വളമാണ്. നമ്മുടെ വീടുകളിൽ എല്ലാ ടുവാസവും ഉണ്ടാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. കറിവേപ്പിലയിലെ ഇലകളിലെ കീടങ്ങളും പുഴുക്കളുമെല്ലാം നശിച്ചു പോകാൻ നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. നല്ല പുളിച്ച കഞ്ഞിവെള്ളം കറിവേപ്പിലയുടെ ഇലകളില്‍ തളിച്ചു കൊടുക്കുന്നതും മണ്ണിൽ ഒഴിയ്ക്കുന്നതുമെല്ലാം കറിവേപ്പില നല്ലപോലെ തഴച്ചു വളരാന്‍ സഹായിക്കും
മീൻ വേസ്റ്റ്.
മത്തി, അയല പോലുളള മീനുകളുടെ വേസ്റ്റുകള്‍ നല്ലൊരു വളമാണ്. ഇത് ചെടികൾക്ക് ഒഴിച്ച് കൊടുക്കുന്നത് ഇവ നന്നായി വളരാൻ സഹായിക്കും.
മുട്ടത്തൊണ്ട്
മുട്ടത്തൊണ്ട് കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ്. മുട്ടത്തൊണ്ട് പൊടിച്ച് ഇതിന്റെ ചോട്ടിൽ നിന്നും മാറി മണ്ണില്‍ കുഴിച്ചു ഇടുക.
കറിവേപ്പിലയുടെ ഗുണവശങ്ങൾ
-
കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ ‘എ’ ധാരാളം അടഞ്ഞിരിക്കുന്നു കറിവേപ്പിലയിൽ.
-
കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും, കൂടാതെ തലമുടി കൊഴിച്ചില്‍ തടയുന്നതിനായി കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കുക.
-
കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ അലര്‍ജി സംബന്ധമായ രോഗങ്ങൾ ശമിക്കും.
-
ചര്‍മരോഗങ്ങള്‍ ഇല്ലാതാക്കാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടുക.
-
ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരില്‍ കലക്കികഴിച്ചാൽ മതി.
-
ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും വിറ്റാമിന്‍ ‘എ’ കൂടുതല്‍ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
-
പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി കാലില്‍ തേച്ച് പിടിപ്പിക്കുന്നത് വഴി ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും.
-
കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനു ശേഷം കുളിക്കുക. ഇതുവഴി പേന്‍, ഈര്, താരന്‍ എന്നിവ ഇല്ലാതാകും.
-
ഉദരരോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക
ബന്ധപ്പെട്ട വാർത്തകൾ
കറിവേപ്പില കഴിക്കാം.. ആയുസ്സ് കൂടും
കറിവേപ്പില ചായ ഉണ്ടാക്കുന്ന വിധവും അത് കുടിക്കുന്നതുകൊണ്ടുമുള്ള ഗുണങ്ങൾ
Share your comments