1.നെൽകൃഷി ചെയ്യുന്നവർക്ക് തലവേദനയാകുന്ന ഒരു രോഗമാണ് ലക്ഷ്മി രോഗം. ലക്ഷ്മി രോഗം വരുമ്പോൾ അതിൻറെ നെന്മണികൾ അതിൻറെ ഇരട്ടിയോളം വലുപ്പത്തിൽ ഗോളാകൃതിയിൽ കുമളിന്റെ സ്പോറുകൾ ആയി കട്ടിയായി മാറുന്നു. അവ ആദ്യം മഞ്ഞനിറവും, ക്രമേണ ക്രമേണ കറുപ്പ് നിറമോ ആകുന്നു. നെല്ലിൽ കാണപ്പെടുന്ന ലക്ഷ്മി രോഗം നിയന്ത്രിക്കുവാൻ വേണ്ടി രോഗബാധയേറ്റ നെൽച്ചെടികളുടെ വിള അവശിഷ്ടങ്ങൾ ആദ്യമേ തന്നെ നശിപ്പിച്ചു കളയുക.
ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ 1.5 ഗ്രാം കോപ്പർ ഹൈഡ്രോക്സൈഡ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 50% കതിര് വരുമ്പോൾ കളിച്ചു കൊടുത്താൽ മാത്രം മതി ലക്ഷ്മി രോഗത്തെ പ്രതിരോധിക്കാം.രോഗം വരാൻ സാധ്യതയുള്ള പാട ശേഖരങ്ങളിൽ മുൻകരുതലായി നമുക്ക് ടിൽറ്റ് 1 മി. ലി/ ലിറ്റർ തളിക്കാം.
2.പ്രധാനമായും കണ്ടുവരുന്ന കീടങ്ങളാണ് ഓലചുരുട്ടി പുഴുകളും തണ്ടുതുരപ്പനും. വിരിപ്പ് കൃഷി ചെയ്യുന്ന ഇടങ്ങളിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. ഇവയ്ക്കെതിരെ മിത്ര കീടങ്ങളുടെ മുട്ട കാർഡുകൾ ഉപയോഗിക്കാം.
2.പ്രധാനമായും കണ്ടുവരുന്ന കീടങ്ങളാണ് ഓലചുരുട്ടി പുഴുകളും തണ്ടുതുരപ്പനും. വിരിപ്പ് കൃഷി ചെയ്യുന്ന ഇടങ്ങളിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. ഇവയ്ക്കെതിരെ മിത്ര കീടങ്ങളുടെ മുട്ട കാർഡുകൾ ഉപയോഗിക്കാം. നെല്ല് വിതച്ചു 25 ദിവസങ്ങൾക്കുശേഷം ഹെക്ടറിൽ 5 കാർഡ് എന്നതോതിൽ കൃഷിയിടത്തിൽ ഇവ ഉപയോഗിക്കാം.
ഇപ്രകാരം 10 ദിവസം ഇടവിട്ട് നാല് അല്ലെങ്കിൽ അഞ്ചു പ്രാവശ്യം ഇത് ആവർത്തിക്കുക. മുട്ട കാർഡുകൾ വെക്കുമ്പോൾ മഴ നനയാതെ പ്ലാസ്റ്റിക് കപ്പുകളിൽ വയ്ക്കുവാൻ ശ്രദ്ധിക്കണം. മുട്ട കാർഡുകൾ ഉപയോഗിക്കുമ്പോൾ ഓലയിൽ പിൻ ചെയ്തിട്ടാൽ മതി.
Share your comments