പച്ചക്കറികൾ വച്ച് പിടിപ്പിക്കാൻ തയ്യാറാകാത്തവരായി ആരും കാണില്ല. മുളകോ, വെണ്ടയോ അല്ലെങ്കിൽ തക്കാളിയോ ഒക്കെയായി നല്ലൊരു അടുക്കളത്തോട്ടം. എന്നാൽ ഈ അടുക്കളത്തോട്ടം പരിപാലിക്കുന്ന മിക്കവരും പറയുന്ന പരാതിയാണ് പച്ചക്കറി തൈകളിലെ ചുവടു ചീയലും വാട്ടവും. ഇങ്ങനെ തൈകൾ വാടിപ്പോയതിനു ശേഷം ചിലപ്പോൾ ഉണങ്ങിപ്പോയേക്കാം. വലിയ ചെടികൾക്കും ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.ഇത്തരം പ്രശ്നങ്ങൾ പലരെയും അടുക്കളത്തോട്ടം പരിപാലിക്കുന്നതിൽ നിന്ന് പുറകോട്ടു വലിക്കും. ഇതിനു പരിഹാരമായി ചില എളുപ്പ വഴികൾ ഉണ്ട്. അതു ചെയ്താൽ ഒരു പരിധി വരെ ചുവടു ചീയലും വാട്ടരോഗവും തടയാം.
നടുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
തടത്തില്‍ തൈ ചീയല്‍ ഒഴുവാക്കുന്നതിന് വിത്ത് സ്യുഡോമോണാസ് പൊടിയുമായി ചേര്‍ത്ത് പാകുന്നതും തടം തയ്യാറാക്കുമ്പോള്‍ ട്രൈക്കോഡർമ ചേര്‍ത്ത് സമ്പുഷ്ടമാക്കി കാലിവളം ചേര്‍ക്കുന്നതും ഫലപ്രദമാണ്.തൈകള്‍ വേനല്‍ക്കാലത്താണ് ഉണ്ടാക്കുന്നതെങ്കില്‍ തൈചീയല്‍ വലിയ പ്രശ്നമാകാറില്ല. തൈകള്‍ പറിച്ച് നട്ടതിന് ശേഷമോ, പൂക്കള്‍ വിരിയുന്ന സമയത്തോ വാടാം. ഇത് ബാക്റ്റീരിയയുടെ ആക്രമണം മൂലവും കുമിളിന്റെയോ ചിതലിന്റെയോ ആക്രമണം മൂലവുമാകാം.
തൈ ചീയല്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍
1.നിലമൊരുക്കുമ്പോള്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് തയ്യാറാക്കിയ കാലിവളം ചേര്‍ക്കുക.
2. പച്ചച്ചാണകം ഉപയോഗിക്കുമ്പോള്‍ ചെടികളുടെ ചുവടില്‍ നിന്നും മാറ്റി ഒഴിച്ച് കൊടുക്കുക. മഴക്കാലത്ത് മാത്രം പച്ചചാണകം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
3. ചിതലിന്റെ ആക്രമണം കൂടതലുള്ള മണ്ണില്‍ ഉണങ്ങിയ ചാണകപ്പൊടി ഇട്ടതിന് ശേഷം നന്നായി നനയ്ക്കുക.
4. ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുക്കുന്ന തരം നല്ല ഇനങ്ങള്‍ തെരഞ്ഞെടുത്ത് നടുക.
5. ചെടികളുടെ കീഴെ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ചുവടുഭാഗം ചേര്‍ത്ത് തടം ഉയര്‍ത്തി കൊടുക്കുകയും വര്‍ഷക്കാലത്ത് അധികമുള്ള വെള്ളം ഒലിച്ച് പോകാനുമുള്ള സൗകര്യം ചെയ്യുകയും വേണം.The bed should be raised at the base to prevent water logging under the plants and to allow excess water to drain away during the rainy season.
6. നല്ല ഉത്പാദനശേഷിയുള്ളതും എന്നാല്‍ വാട്ടരോഗം പെട്ടന്ന് ബാധിക്കുന്നതുമായ തൈകള്‍, വാട്ട രോഗം ബാധിക്കാത്ത ഇനം തൈകളുടെ മുകളില്‍ ഗ്രാഫ്റ്റ് ചെയ്താല്‍ ദീര്‍ഘനാള്‍ വിളവ് ലഭിക്കുന്നതോടൊപ്പം വാട്ടരോഗത്തെ തടത്ത് നിറുത്തുകയും ചെയ്യുന്നു.Seedlings with good productivity but susceptible to water blight are grafted on top of non-blight varieties which gives long duration yield and control water borne diseases.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പഴങ്ങളിലെ ഫംഗൽ രോഗങ്ങൾക്ക് പരിഹാരമായില്ലേ ? വേപ്പെണ്ണ മിശ്രിതം ഉപയോഗിച്ചു നോക്കു
#Vegetable#Farmer#Agriculture#FTB
Share your comments