പച്ചക്കറി കൃഷിയിൽ ഒഴിച്ചുകൂടനാകാത്ത ഒന്നാണ് കുമ്മായം എന്തിനാണ് ചെടികൾക്ക് കുമ്മായം ഇടുന്നത് ? മണ്ണിന്റെ ക്ഷാരാംശം കുറയ്ക്കുന്നതിന് വേണ്ടിയാണു കുമ്മായം ചേർക്കുന്നത്.
കാൽസ്യം , മഗ്‌നീഷ്യം , ഫോസ്ഫറസ് എന്നിവയാണ് കുമ്മായം ഇടുമ്പോൾ ഓരോ ചെടിക്കും ലഭിക്കുന്നത്. പലതരത്തിലുള്ള സൂക്ഷ്‌മജീവികളുടെ വളർച്ചയ്ക്കും രോഗകാരികളായ ബാക്റ്റീരിയകളെ തുരത്താനും കുമ്മായ പ്രയോഗം കൊണ്ട് സാധിക്കും. അനുവദീയമായ അളവിൽ കുമ്മായം ചേർക്കുന്നത് മണ്ണിന്റെ തന്നെ ഘടനമാറ്റാം
വീട്ടിലെ കൃഷിക്കായുള്ള കുമ്മായം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
നീറ്റു കക്ക ഉപയോഗിച്ചാണ് കുമ്മായം നിർമിക്കുന്നത് നീറ്റ് കക്ക തറയില്‍ കൂട്ടിയിട്ട് കക്കകള്‍ നനയത്തക്ക വിധത്തില്‍ പച്ച വെള്ളം തളിക്കുക (വെള്ളം അധികമാവരുത്) രണ്ടു മിനിട്ടുകള്‍ക്കു ശേഷം ഇവ നീറിതുടങ്ങും, 5 or 6 മണിക്കൂറുകൾ കൊണ്ട് ഇത് മുഴുവൻ പൊടി ആയിട്ടുണ്ടാകും. ഈ പൊടിക്ക് നല്ല ചൂടാണ്. ശ്രദ്ധിക്കണം ഈ പൊടി ശരിക്കും തണുത്ത ശേഷം ഓരോ പിടിവീതം ബാഗ് നിറക്കുവാനുള്ള മണ്ണില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.ഇങ്ങനെ ഉണ്ടാക്കിയ കുമ്മായം ഉപയോഗിച്ചതിന്റെ ബാക്കി ഉണ്ടെങ്കിൽ കാറ്റ് കയറാതെ വേണം സൂക്ഷിക്കാൻ .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കോഴിവളം കൃഷിക്ക് ഉപയോഗിക്കാൻ പാടില്ല. എന്താണ് യഥാർത്ഥ്യം.
Share your comments