
പലയിനം ചെടികളിലും വൈറോയിഡ് ബാധ ഉണ്ടാകാറുണ്ട്. ഈ ബാധ ഇലകള്‍ ചുരുളാനും മഞ്ഞനിറമാകാനും കാരണമാകുന്നു. വൈറസുകളെ പോലെ തന്നെയുള്ള സൂക്ഷ്മജീവികളാണ് വൈറോയിഡുകള്‍. ഇവ എളുപ്പത്തിൽ പെരുകുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. പച്ചക്കറികളിലും പൂച്ചെടികളിലും വൈറോയിഡുകളുടെ ബാധ കാണാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പപ്പായച്ചെടിയില്‍ വൈറസ് ബാധയുണ്ടോ ?
തക്കാളിയിൽ കാണുന്ന ടൊമാറ്റോ ക്ലോറിക്ക് ഡ്വാര്‍ഫ് അസുഖം, ആപ്പിളിലുണ്ടാകുന്ന ഫ്രൂട്ട് ക്രിങ്കിള്‍, ജമന്തിയിലുണ്ടാകുന്ന ക്ലോറോട്ടിക് മോട്ടില്‍ എന്നിവയ്ക്ക് കാരണക്കാരാണ് ഈ വൈറോയിഡുകള്‍. സിംഗിള്‍ സ്ട്രാന്‍ഡ് ആര്‍.എന്‍.എ തന്‍മാത്രയും സംരക്ഷണത്തിനായി മാംസ്യത്തിന്റെ കവചമില്ലെന്നുള്ളതുമാണ് വൈറസുകളുടെ ഘടനയില്‍ നിന്ന് ഈ സൂക്ഷ്മാണുവിനെ വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രത്യേകത. വൈറോയിഡുകള്‍ തങ്ങളുടെ ആര്‍.എന്‍.എ തന്‍മാത്രകളെ തോട്ടത്തിലെ പച്ചക്കറിച്ചെടികളിലെ സന്ദേശവാഹകരായ ആര്‍.എന്‍.എ തന്‍മാത്രകളുമായി സംയോജിപ്പിക്കാന്‍ ശ്രമം നടത്തുമ്പോഴാണ് ചെടികള്‍ക്ക് അസുഖമുണ്ടാകുന്നത്.
വൈറോയിഡുകളെ തോട്ടത്തില്‍ നിന്ന് അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ
- ആരോഗ്യമുള്ള ചെടികള്‍ തിരഞ്ഞെടുത്ത് വളര്‍ത്തുകയെന്നതാണ് ഏറ്റവും പ്രധാനം. മങ്ങിയ നിറത്തിലുള്ള ഇലകളോടുകൂടിയ ചെടികള്‍ നഴ്‌സറികളില്‍ നിന്ന് വാങ്ങാതിരിക്കുക. അതുപോലെ മഞ്ഞനിറമുള്ളതും ഇരുണ്ടനിറമുള്ളതുമായ ഇലകളും ഒഴിവാക്കണം. കീടങ്ങളോ അസുഖങ്ങളോ കാണപ്പെടുന്നുണ്ടോന്ന് സൂക്ഷ്മമായി പരിശോധിക്കണം. ഇലകളുടെ അടിവശവും തണ്ടുകളുമായി യോജിക്കുന്ന ഭാഗവും നന്നായി പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ചെടികള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: നിത്യവും വിളവെടുക്കാം ഈ ഇത്തിരിക്കുഞ്ഞന്‍ വീട്ടിലുണ്ടെങ്കില്‍
- അപകടകരമായ കീടനാശിനികള്‍ ഒരിക്കലും ഉപയോഗിക്കരുത്.
- തോട്ടത്തിലെ ചെടികള്‍ പ്രൂണ്‍ ചെയ്യാനും മുറിച്ചെടുക്കാനുമൊക്കെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കാനും രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റാനും ശ്രദ്ധിക്കണം.
Share your comments