തരി വലിപ്പം കുറഞ്ഞ കുമ്മായം ചേര്‍ക്കണം.നിർദേശിക്കപ്പെട്ട അളവിൽ മാത്രമേ കുമ്മായം ചേർക്കാവൂ. കൂടുതൽ ചേർത്താൽ മണ്ണിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയും.മാത്രമല്ല അളവ് കൂടിയാൽ ഫോസ് ഫറസ്, ബോറോൺ, ഇരുമ്പ്, മാംഗനീസ് കോപ്പർ, സിങ്ക് എന്നിങ്ങനെയുള്ള മൂലകങ്ങളുടെ അളവും മണ്ണിൽ കുറയും.
ചില സാഹചര്യങ്ങളില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാതാകും. കുമ്മായം അമോണിയ വളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്. രാസവള പ്രയോഗവുമായി(കഴിവതും ഒഴിവാക്കണം ) ചുരുങ്ങിയത് ഒരാഴ്ച ഇടവേള നല്‍കണം.
തവണകളായി വേണം കുമ്മായം ചേര്‍ക്കാന്‍. വര്‍ഷം തോറുമോ ഒന്നിടവിട്ടോ വര്‍ഷങ്ങളിലോ ലഘുവായ തോതില്‍ കുമ്മായം ചേര്‍ത്ത് ക്രമേണ മണ്ണിലുള്ള കുമ്മായ ചേരുവ വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി.
ഗുണം ലഭിക്കാന്‍ ജലനിയന്ത്രണം അനിവാര്യമാണ്. കുമ്മായം ചേര്‍ക്കുന്നതിന് തൊട്ട് മുന്‍പ് വെള്ളം പാടത്തു നിന്ന് ഇറക്കണം. 24 മണിക്കൂറിനു ശേഷം വീണ്ടും വെള്ളം കയറ്റാം. തുടര്‍ച്ചയായി വെള്ളം കയറ്റിയിറക്കുന്നത് നിര്‍വീര്യമാക്കപ്പെട്ട് അമ്ലങ്ങള്‍ കഴുകികളയുന്നതിനു സഹായിക്കും. കാത്സ്യം കൂടുതലായി ആവശ്യമുള്ള വിളകള്‍ക്ക് ആവശ്യമായ കാത്സ്യത്തിന്റെ അളവ് കൂടി കണക്കാക്കി കുമ്മായം നല്‍കണം.
കുമ്മായം അവശ്യമൂലകലഭ്യതയെ എങ്ങനെ സഹായിക്കുന്നു?
ജൈവവസ്തുക്കൾ ജീർണിക്കുന്നതിലൂടെയാണ് മണ്ണിൽ സൂഷ്മാണുക്കൾ പെരുകുന്നത്. അതിനാൽത്തന്നെ ഒരു മികച്ച വിഘടന ഏജന്റായ കുമ്മായം മണ്ണിൽ അടിയുന്ന എല്ലാ ജൈവാവശിഷ്ടങ്ങളെയും വളരെപ്പെട്ടെന്നു തന്നെ മണ്ണിൽ ലയിച്ചു ചേരാൻ സഹായിക്കുന്നു.
അങ്ങനെ മണ്ണിൽ ഫലപുഷ്ടി നിലനിർത്താനും മികച്ച വിളവ് ലഭ്യമാക്കാനും സാധിക്കുന്നു.
എടുക്കുന്ന പൊട്ടാസ്യത്തിന്റെ ആഗിരണതോത് നിയന്ത്രിക്കുന്നതിനാല്‍ മണ്ണിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ചെടിയുടെ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാകും. കാത്സ്യവും മഗ്നീഷ്യവും ചെടികള്‍ക്ക് ലഭിക്കും. അളവ് കൂടിയാലുള്ള ദോഷഫലങ്ങള്‍ കുമ്മായം ഇല്ലാതാക്കും.
കുമ്മായം എപ്പോള്‍ ചേര്‍ക്കണം?
തുലാവര്‍ഷത്തിന്റെയോ ഇടവപ്പാതിയുടെയോ ആരംഭത്തിലാണ് കുമ്മായം ചേര്‍ക്കേണ്ടത്. കുമ്മായം ചേര്‍ത്തതിനു ശേഷം ലഘുവായി ഒരു മഴയുണ്ടായാല്‍ അത് കൂടുതല്‍ ഗുണകരമാണ്. എങ്കില്‍ മാത്രമേ അത് മണ്ണോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുള്ളു. മഴവെള്ളം നിമിത്തം മേണ്ണൊലിപ്പ് ഉണ്ടാകാതിരിക്കുവാന്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. മണ്ണില്‍ ഈര്‍പ്പമുണ്ടെങ്കില്‍ ഏതു കാലത്തും കുമ്മായം ചേര്‍ക്കുന്നതില്‍ ദോഷമില്ല. നല്ല
ഫലം ലഭിക്കാന്‍ കുമ്മായ വസ്തുക്കള്‍ മണ്ണില്‍ നന്നായി ഇളക്കി ചേര്‍ക്കണം.
1.മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുമ്മായം പ്രയോഗിക്കേണ്ടത്
2.കുമ്മായം ഇടുമ്പോൾ ചെടികളുടെ ഇലകളിൽ വീഴാതെ ശ്രദ്ധിക്കുക. കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്
മനസിലാക്കുക,കുമ്മായം ഒരു വളമല്ല,മണ്ണിന്റെ കാര്യക്ഷമത വർധിപ്പിച്ചു, ചെടികൾക്ക് ആരോഗ്യത്തോടെ വളരാനുള്ള സാഹചര്യം ഒരുക്കുക എന്ന ദൗത്യം മാത്രമാണ് കുമ്മായം ചെയ്യുന്നത്
കടപ്പാട് : മെഹ്രു അൻവർ ഫേസ്ബുക് കൂട്ടായ്മ്മ കൃഷി തിരുക്കൊച്ചി
Share your comments