ജനുവരി മാസം നമ്മുടെ കൃഷിയിടത്തിൽ എന്തൊക്കെ കൃഷിയിറക്കാം എന്ന് നമുക്കൊന്ന് പരിശോധിക്കാം. മഞ്ഞും വെയിലും മഴയും സമ്മിശ്രമായി ലഭിക്കുന്ന ഈ കാലയളവിൽ നമ്മുടെ തോട്ടങ്ങളിൽ കൃഷിയിറക്കുന്ന മികച്ച വിളകളാണ് ചീര, മുളക്, വഴുതന, തക്കാളി. കൂടാതെ വെള്ളരി വർഗ്ഗങ്ങൾ.
വഴുതന, തക്കാളി, മുളക്
ഡിസംബർ അവസാനത്തോടെയും, ജനുവരി ആദ്യത്തോടെയും കൃഷിയിറക്കുന്നവയാണ് ഇവ. നടുമ്പോൾ സുഡോമോണസ് കൾച്ചറിൽ തൈ മുക്കിയതിനുശേഷം നട്ടു കഴിഞ്ഞാൽ രോഗപ്രതിരോധ ശേഷി കൂട്ടും. ചുവട്ടിൽ ട്രൈക്കോഡർമ കൾച്ചർ ചേർത്താൽ ബാക്ടീരിയ വരുത്തുന്ന വാട്ടരോഗങ്ങളും ഇല്ലാതാകും.
Let's take a look at what we can grow on our farm in January. Spinach, chilli, aubergine and tomato are the best crops grown in our gardens during this period of mixed snow, sun and rain.
നിമാവിരകളെ അകറ്റുവാൻ വേപ്പിൻപിണ്ണാക്ക് അടിവളമായി ചേർക്കാം. ഒരു മാസം പ്രായമായ തൈകൾക്ക് ഏകദേശം 150 ഗ്രാം യൂറിയയും, 90 ഗ്രാം പൊട്ടാഷ് വളവും ചേർത്തു കൊടുക്കുന്നത് നല്ലതാണ്. നട്ട് 50 ദിവസമായാൽ 150-200 ഗ്രാം യൂറിയ മാത്രം ചേർക്കുക. ഏത് വളം ചേർക്കുമ്പോഴും വേര് തൊടാതെ, തൈകൾക്ക് ചുറ്റും വിതറി മണ്ണ് കൊതി ചേർത്ത് ചെയ്യുക. പുതയിട്ട് നൽകുന്നതും നല്ലതാണ്.
പാവൽ,പടവലം, വെള്ളരി, കുക്കുമ്പർ ചുരയ്ക്ക
മഞ്ഞു സീസൺ ആയതിനാൽ ഇവയുടെ വളർച്ചക്ക് ഏറ്റവും അനുയോജ്യമായ കാലയളവ് ആയി ഈമാസം കണക്കാക്കാം. അടിവളമായി സെന്റിന് 50 കിലോ ജൈവവളം ചേർക്കണം. ഒരു തടത്തിൽ ഏകദേശം അഞ്ചു വിത്തുകൾ വരെ നടുക. വിത്തുകൾ മുളച്ച് നല്ല രണ്ടോ മൂന്നോ തൈകൾ നിർത്തി മറ്റുള്ളവ കളയുക. എപ്സം സാൾട്ട് അരടീസ്പൂൺ മണ്ണിൽ ചേർക്കുന്നത് നല്ലതാണ്.
ചീര
ചീര നടാൻ ഏറ്റവും മികച്ച കാലയളവാണ് ജനുവരി മാസം. അരുൺ എന്ന ചുവന്ന ചീര കണ്ണാറ ലോക്കൽ തുടങ്ങിയവ നല്ല ഇനങ്ങളാണ്.
മോഹിനി, സി ഒ 1,2,3 ഇവയും മികച്ചത് തന്നെ. ചാലുകൾക്ക് 30 സെൻറീമീറ്റർ വീതിയും 15 സെൻറീമീറ്റർ ആഴം എടുത്തു ഏകദേശം 200 കിലോ ജൈവവളം മണ്ണുമായി ചേർത്തിളക്കി തൈകൾ പാകാം. ചീരക്ക് പച്ചചാണകം സ്ലറിയും, കടലപ്പിണ്ണാക്കും, മണ്ണിരക്കമ്പോസ്റ്റും മികച്ചതാണ്.
Share your comments