നമ്മുടെ എല്ലാവരുടെയും ഉദ്യാനത്തിൽ ഇടംപിടിക്കുന്ന മനോഹര പുഷ്പങ്ങളാണ് റോസും ഓർക്കിഡും ആന്തൂറിയവും. എന്നാൽ ഇവയുടെ പരിചരണം കൃത്യമായ രീതിയിൽ നടത്തിയാൽ മാത്രമേ നല്ല രീതിയിൽ ഇവ പൂക്കുകയുള്ളൂ.
പരിചരണമുറകൾ
റോസ് നല്ല രീതിയിൽ തഴച്ചു വളരുവാനും, കൂടുതൽ കായ്ഫലം ലഭ്യമാക്കുവാനും നമ്മൾ നേരിയതോതിൽ കൊമ്പുകോതൽ നടത്തിയിരിക്കണം. ഇതുകൂടാതെ ഹോസ് ഉപയോഗിച്ച് നല്ല രീതിയിൽ വെള്ളം രണ്ടുമൂന്നു തവണ ഇലകളിൽ തളിച്ചു കൊടുക്കണം. എന്നാൽ മാത്രമേ ചെറുകിടങ്ങളെ ഫലപ്രദമായി നീക്കം ചെയ്യാൻ സാധിക്കും.
ഇതുകൂടാതെ വെളുത്തുള്ളി വേപ്പെണ്ണ സോപ്പ് മിശ്രിതം ഉപയോഗിക്കുന്നതും ഒരുപരിധിവരെ കീടശല്യം നിയന്ത്രണവിധേയമാക്കാൻ മികച്ചതാണ്. കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തു കിട്ടുന്ന തെളി, പച്ച ചാണക സ്ലറി തുടങ്ങിയവ ചെടികളിൽ ഒഴിച്ചു കൊടുക്കുക വഴി കീട രോഗസാധ്യത ഇല്ലാതാകുകയും മികച്ച ഫലം ലഭ്യമാകുകയും ചെയ്യും. കൂടാതെ രണ്ടാഴ്ചയിലൊരിക്കൽ മണ്ണിര കമ്പോസ്റ്റ് ചേർത്തു മണ്ണ് ഇളക്കി കൊടുക്കുന്നതും നല്ലതാണ്. ചാണക കട്ട ഇട്ടു കൊടുത്താൽ ഉണങ്ങൽ കാഠിന്യം ഇല്ലാതാക്കാം. ഓർക്കിഡ് കൂടുതൽ കരുത്തോടെ വളരുവാൻ ഏറ്റവും മികച്ച വളം 19-19-19 ആണ്. രണ്ടാഴ്ച ഇടവേളകളിൽ ഈ വളം 10 ഗ്രാം രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി ഇല്ലാത്ത എല്ലാ തരത്തിലുള്ള ചെടികളിലും നമുക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. കൂടാതെ കടലപ്പിണ്ണാക്ക്, പച്ച ചാണക സ്ലറി എന്നിവയും ഓർക്കിഡ് കരുത്തോടെ വളരുവാൻ നല്ലതാണ്. ഹാങ്ങിങ് ഓർക്കിഡുകൾക്ക് പച്ചച്ചാണകം വെള്ളത്തിൽ കലക്കി ഒഴിക്കാം. പുഷ്പിക്കുന്ന കാലയളവിൽ എൻ പി കെ വളം 1:2:2 രണ്ട് എന്ന ശതമാനത്തിൽ നൽകിയാൽ നല്ല വലുപ്പമുള്ള പൂക്കൾ ലഭിക്കും. ഇനി ആന്തൂറിയം കൃഷി ചെയ്യുന്നവരാണെങ്കിൽ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നം ഒച്ചിന് ശല്യം ആണ്. നന കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
Roses, orchids and anthuriums are some of the most beautiful flowers in our garden. However, they bloom well only if they are properly cared for.
നാലു മാസത്തിലൊരിക്കൽ ഓരോ ചുവടിലും ഒരു വലിയ സ്പൂൺ കുമ്മായം വിതറി നൽകിയാൽ ചെടികൾ നല്ലരീതിയിൽ വളരും. കടലപ്പിണ്ണാക്ക് അഞ്ചുദിവസം കുതിർത്തു കിട്ടുന്ന തെളിയും പച്ചചാണക സ്ലറിയും ചെടികൾക്ക് ഒഴിച്ചു നൽകിയാൽ ഇവ കരുത്തോടെ വളരും.
Share your comments