<
  1. Farm Tips

അക്വാപോണിക്സ് കൃഷി രീതിയിൽ ഏതൊക്കെ മത്സ്യങ്ങളെ വളർത്താം?

മത്സ്യകൃഷി രീതികളിൽ ഏറ്റവും വേറിട്ടുനിൽക്കുന്ന ഒരു രീതിയാണ് അക്വാപോണിക്സ്. അക്വാപോണിക്സ് എന്ന പദം ഉണ്ടായത് തന്നെ അക്വാകൾച്ചർ എന്ന പദത്തിലെ 'അക്വയും' മണ്ണു രഹിത കൃഷി രീതിയായ ഹൈഡ്രോപോണിക്സിലെ 'പോണിക്സും' ചേർന്നാണ്. അക്വാപോണിക്സ് കൃഷിയിൽ മത്സ്യ കൃഷി മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഉൽപാദിപ്പിക്കാം.

Priyanka Menon
അക്വാപോണിക്സ്
അക്വാപോണിക്സ്

മത്സ്യകൃഷി രീതികളിൽ ഏറ്റവും വേറിട്ടുനിൽക്കുന്ന ഒരു രീതിയാണ് അക്വാപോണിക്സ്. അക്വാപോണിക്സ് എന്ന പദം ഉണ്ടായത് തന്നെ അക്വാകൾച്ചർ എന്ന പദത്തിലെ 'അക്വയും' മണ്ണു രഹിത കൃഷി രീതിയായ ഹൈഡ്രോപോണിക്സിലെ 'പോണിക്സും' ചേർന്നാണ്. അക്വാപോണിക്സ് കൃഷിയിൽ മത്സ്യ കൃഷി മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഉൽപാദിപ്പിക്കാം.

Aquaponics is one of the most distinct forms of fish farming. The word aquaponics is derived from the word aquaculture
‘Aqua’ is a combination of ‘phoenix’ in hydroponics, a soilless farming method.

അക്വാപോണിക്സ് രീതികൾ

പ്രധാനമായും അക്വാപോണിക്സ് കൃഷി രീതിയിൽ വളർത്താൻ ഉത്തമമായ മത്സ്യം തിലാപ്പിയ ആണ്. നാടൻ മത്സ്യങ്ങൾ, കാർപ്പിനങ്ങൾ തുടങ്ങിയവ ചെറു ജലാശയങ്ങളിൽ സ്വീകാര്യമല്ല. വളർത്തു മത്സ്യങ്ങൾക്ക് ബിഎംസ് സ്കെൽ അനുസരിച്ച് സമ്പൂർണ മത്സ്യ ആഹാരത്തോടൊപ്പം അസോള, പപ്പായ, കപ്പ, ചീര, ചേമ്പ്, ചേന, മൽബറി എന്നിവയുടെ ഇലകളും നിശ്ചിത അളവിൽ സപ്ലിമെൻററി മത്സ്യ തീറ്റയായി നൽകാവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ചില സമയങ്ങളിൽ അനിയന്ത്രിതമായ രീതിയിലുള്ള അണുബാധയോ മറ്റ് അസുഖങ്ങളോ മത്സ്യങ്ങളിൽ കാണപ്പെടുന്നു. ഇത്തരം സാഹചര്യത്തിൽ ടാങ്കിലെ ജലം ഭാഗികമായോ വേണ്ടിവന്നാൽ പൂർണമായും മാറ്റണം. കല്ലുപ്പ്, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി എന്നിവയുടെ നിശ്ചിത അളവിലുള്ള പ്രയോഗം ഒരുപരിധിവരെ മത്സ്യ രോഗങ്ങൾ തടയുന്നു.ഗ്രോ ബെഡ്ഡുകളിൽ മീഡിയം ആയി ഉപയോഗിക്കുന്നത് 74 ഇഞ്ച് വലിപ്പമുള്ള മെറ്റലോ, സിലിക്കോൺ സ്റ്റാൻഡോ ആണ്. കിഴങ്ങുവർഗ്ഗങ്ങൾ ഒഴിച്ച് എല്ലാത്തരം പച്ചക്കറികളും അക്വാപോണിക്സ് രീതി പ്രകാരം കൃഷി ചെയ്യാം. വർഷം മുഴുവൻ ഗ്രോബെഡുകളിൽ ചെടികളും പച്ചക്കറികളും വളർത്താമെങ്കിൽ വർഷം മുഴുവൻ മത്സ്യവും അക്വാപോണിക്സിൽ വളർത്താം. 1000 ലിറ്റർ വെള്ളത്തിൽ100-120 മത്സ്യങ്ങൾ എന്നതാണ് അക്വാപോണിക്സ് അനുപാതം. 

ഏകദേശം നാല് ഇഞ്ച് വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ വിളവെടുപ്പും നിങ്ങൾക്ക് നേരത്തെ ചെയ്യാം. വീട്ടാവശ്യത്തിന് ആണെങ്കിൽ ആവശ്യാനുസരണം പിടിക്കാം. അൽപം ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ അക്വാപോണിക്സ് രീതി തന്നെയാണ് ഏറ്റവും ലാഭകരം.

English Summary: Which fish can be raised in aquaponics farming method

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds