<
  1. Farm Tips

തേൻ കട്ടപിടിക്കുന്നതെന്തുകൊണ്ട്? കട്ട പിടിച്ച തേൻ മായമാണോ?

തേനിൽ ഗ്ളൂക്കോസ് അനുപാതം കൂടിയ തേനുകൾ ആണ് വേഗത്തിൽ കട്ടപിടിക്കുന്നത്. തേനിലുളള ഡെക്സ്ട്രോസ് എന്നയിനം പഞ്ചസാരയാണിതിനു കാരണം. ഫ്രക്ടോസ് എന്ന പഞ്ചസാര ജലത്തിൽ വേഗം അലിയുന്നതിനാൽ ഫ്രക്ടോസ് അനുപാതം കൂടിയ തേനുകൾ ദീർഘകാലം ദ്രാവക രൂപത്തിൽ തുടരുന്നത് ആണ്. തേൻ കട്ട പിടിക്കുന്നതിന് അതിലുള്ള ജലാംശത്തിന്റെ അളവിനും പങ്കുണ്ട്. ഡെക്സാസും, ജലാംശവും കൂടുതലുള്ള തേനാണ് പെട്ടെന്ന് കട്ടപിടിക്കുന്നതായി കണ്ടുവരുന്നതു്. തേൻ എടുത്തു ആഴ്ചകൾക്ക് അകം കട്ട ആകുന്ന തേനുകളും ഉണ്ട്. കടുക്, പരുത്തി എന്നിവ ഉദാഹരണങ്ങൾ ആണ്. അന്തരീക്ഷതാപ നിലയും തേൻ കട്ടപിടിക്കൽ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം ആണ്.

K B Bainda
Honey -google pic
Honey -google pic

എല്ലാ തേനീച്ചക്കർഷകരെയും അലട്ടുന്നപ്രശനമാണ് തേൻ കട്ടപിടിക്കൽ. എന്താണ് തേൻ? തേൻ അടിസ്ഥാനപരമായി വിവിധ തരം പഞ്ചസാരകളുടെ മിശ്രിതം ആണ്. തേനിൽ ഫ്രക്ടോസ് (Fruit Sugar), ഗ്ളൂക്കോസ്, സുക്രോസ്, ഡെകട്റോസ് എന്നിങ്ങനെ വിവിധ തരം പഞ്ചസാരകൾ അടങ്ങിയിരിക്കുന്നു. തേനിലെ ഈ പഞ്ചസാരകളുടെ അനുപാതത്തിൽ ഉണ്ടാകുന്ന വിത്യാസം ആണ് തേനിന്റെ കട്ടപിടിക്കൽ പ്രവണതയെ നിയന്ത്രിക്കുന്നത്. സ്വാഭാവിക തേനുകൾ കട്ട പിടിക്കും എന്നുള്ളത് ഒരു ശാസ്ത്രം സത്യം ആണ്.(ക്രിസ്റ്റലൈസേഷൻ)


തേനിൽ സാധാരണ ആയി അടങ്ങിയത്


ഫ്രക്ടോസ് : 30% മുതൽ 44% വരെ അടങ്ങിയിരിക്കുന്നു.
ഗ്ളൂക്കോസ് : 25% മുതൽ 40% വരെ അടങ്ങിയിരിക്കുന്നു.
സുക്രോസ്ര് : 2% വരെ അടങ്ങിയിരിക്കുന്നു.

തേനിൽ ഗ്ളൂക്കോസ് അനുപാതം കൂടിയ തേനുകൾ ആണ് വേഗത്തിൽ കട്ടപിടിക്കുന്നത്. തേനിലുളള ഡെക്സ്ട്രോസ് എന്നയിനം പഞ്ചസാരയാണിതിനു കാരണം. ഫ്രക്ടോസ് എന്ന പഞ്ചസാര ജലത്തിൽ വേഗം അലിയുന്നതിനാൽ ഫ്രക്ടോസ് അനുപാതം കൂടിയ തേനുകൾ ദീർഘകാലം ദ്രാവക രൂപത്തിൽ തുടരുന്നത് ആണ്. തേൻകട്ട പിടിക്കുന്നതിന് അതിലുള്ള ജലാംശത്തിന്റെ അളവിനും പങ്കുണ്ട്.ഡെക്സാസും, ജലാംശവും കൂടുതലുള്ള തേനാണ് പെട്ടെന്ന്
കട്ടപിടിക്കുന്നതായി കണ്ടുവരുന്നതു്.

honey - google pic
honey - google pic

തേൻ എടുത്തു ആഴ്ചകൾക്ക് അകം കട്ട ആകുന്ന തേനുകളും ഉണ്ട്. കടുക്, പരുത്തി എന്നിവ ഉദാഹരണങ്ങൾ ആണ്. അന്തരീക്ഷതാപ നിലയും തേൻ കട്ടപിടിക്കൽ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം ആണ്. തേനിലെ ജലാംശവും കട്ടപിടിക്കൽ വേഗതയെ സ്വാധിനിക്കുന്ന ഘടകം ആണ്. കൂടാതെ അസംസ്‌കൃത തേൻ, ശരിയായി അരിക്കാത്ത തേൻ എന്നിവ വേഗം കട്ടപിടിക്കുന്നത് ആയി കാണാം. വളരെ ചെറിയ പദാർത്ഥങ്ങളായ പൂമ്പൊടി, മെഴുകിന്റെ പൊടി, വായു കുമിളകൾ എന്നിവ ഒന്നുചേർന്ന് ഇതിന്റെപുറത്താണ് കട്ടപിടിക്കൽ ആരംഭിക്കുന്നത്. തേനിലെ ഫ്രക്ടോസ്. ഗ്ലൂക്കോസ് അനുപാതവും ഡെക്സ്സിന്റെ സാന്നിധ്യവുമാണ്കട്ടപിടിക്കൽ തോത് നിയന്ത്രിക്കുന്നത്

hone-  google pic
hone- google pic


കട്ട പിടിച്ച തേൻ 40° C താഴെ ചൂട് വെള്ളത്തിൽ ഇറക്കി വെച്ചോ വെയിൽ കൊള്ളിചോ ദ്രാവക രൂപത്തിൽ ആക്കാവുന്നത് ആണ്.
40° C കൂടുതൽ ചൂടാകുന്നത് തേനിന്റെ ഗുണമേന്മ നശിക്കുന്നതിനു കാരണം ആകും. കട്ടപിടിച്ച തേൻ 40° ചൂടിൽ വെയിലത്തോ അതല്ലങ്കിൽ ചുട് വെള്ളത്തിലോ വച്ച് ചൂടേൽക്കുമ്പോൾ ഉരുകി
പഴയ രൂപത്തിൽ ആകുംThere are also honey that clots within weeks of taking the honey.
Atmospheric temperature is also an important factor in regulating honey clotting.
The hydration of honey is also a factor influencing the rate of clotting.
In addition, raw honey and improperly sifted honey can be seen to clot faster. Very small substances such as pollen, wax dust and air bubbles combine to form clots outside.

കട്ടപിടിച്ച തേൻ ഒരിക്കലും കേടാവുകയോ ഗുണം കുറയുകയോ ഇല്ല. കട്ടപിടിക്കുമ്പോൾ തേൻ പുളിക്കാറില്ല.കട്ടപിടിച്ചതേനിനെ മായമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കാറുണ്ട്. ഇത് തേനിൻ്റെ ഒരു സ്വഭാവ ഗുണമാണ്.

ചില വൻകിട ബ്രാൻഡ്കൾ അവരുടെ കൃത്രിമ തേനുകളിൽ അവ കട്ട പിടിക്കാതെ ഇരിക്കാൻ മാരക രാസ വസ്തുക്കൾ ചേർക്കുന്നുണ്ട്.
കട്ടപിടിച്ച തേനിന്ന് ഗുണമോ രുചിയോ ഒട്ടും കുറയുകയുമില്ല. അത് പോലെ തേൻ ഒരു കാരണവശാലും പ്രിഡ്ജിലും കൂടുതൽ തണുത്ത റൂമിലും വെക്കുന്നതു് ഒഴിവാക്കുക. കാരണം പെട്ടെന്ന് തേൻ പുളിച്ചു പോകുവാനും കട്ട പിടിക്കുവാനും സാധ്യത ഉണ്ട്

കടപ്പാട്


കൂടുതൽ അനുബന്ധ വാർത്തകൾക്ക്;ഇത്തിരിക്കുഞ്ഞൻ ചെറുതേനീച്ചയ്ക്കുണ്ട് അതിവിശിഷ്ടമായ തേൻ

#Honey#Farmer#Honey bee#Agriculture

English Summary: Why does honey clot? Is clotted honey impure?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds