കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ സ്യൂഡോമോണസ് എന്ന മിത്ര ബാക്ടീരിയ കേരളത്തിൽ പ്രചാരമുള്ള ജീവാണുവളങ്ങളിൽ ഏറ്റവും മികച്ചതാണ്. മൃതശരീരം ഉള്ള ഏതിനം കീടത്തെ നശിപ്പിക്കുന്ന രീതിയിൽ അധിക ശക്തി നൽകിയിട്ടുള്ള സ്യൂഡോമോണസ് എല്ലാ വിളകളുടെ വളർച്ചയ്ക്ക് അത്യുത്തമമാണ്.
Pseudomonas, a friendly bacterium released by the Kerala Agricultural University, is one of the most popular bio-fertilizers in Kerala. Pseudomonas aeruginosa is excellent for the growth of all crops as it gives extra strength to destroy any dead body pests.
കുരുമുളകിൻറെ ദ്രുതവാട്ടവും, ഏലത്തിന് അഴുകൽ, ഇഞ്ചിയുടെ മൂടുചീയൽ എന്നീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ആയിരുന്നു പി 1 എന്നയിനം സ്യൂഡോമോണസ് ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്നത്. നമ്മുടെ കൃഷിയിടത്തിൽ കാണുന്ന കുമിൾ, ബാക്ടീരിയ രോഗങ്ങൾക്കെതിരെ ഈ മിശ്രിതം ഫലപ്രദമായി ഉപയോഗിക്കാം. ചെടിയുടെ വളർച്ചയെ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുവാനും ഇത് മികച്ചതാണ്. കീടരോഗബാധ ഇല്ലാത്ത കൃഷിയിടങ്ങളിലും സ്യൂഡോമോണസ് ഉപയോഗിക്കാം. കുമിൾ രോഗങ്ങളിൽ നിയന്ത്രിക്കുന്നതിൽ സ്യൂഡോമോണസ് ഉല്പാദിപ്പിക്കുന്ന കൈറ്റിനേസ് എൻസൈമിന് പ്രധാന പങ്കുണ്ട്. കുമിളകളുടെ കോശങ്ങളിലെ പ്രധാന ഘടകമായ കൈറ്റിനെ ഇത് നശിപ്പിക്കുകയും ഉല്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ഇതുകൂടാതെ കൈറ്റിനേസ് ഉൽപാദിപ്പിക്കുന്ന സ്യൂഡോമോണസ് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നു. നെല്ലിലെ ഇലചുരുട്ടിപ്പുഴു, ചീരയിൽ കാണപ്പെടുന്ന പുഴുക്കൾ, വെണ്ടയുടെ ഇല ചുരുട്ടി പുഴു, കത്തിരി പാവൽ വെള്ളരി മത്തൻ എന്നിവയിലെ ഇലതീനി പുഴുക്കൾ തുടങ്ങിയവയ്ക്കെല്ലാം സ്യൂഡോമോണസ് ഫലപ്രദമാണ്
Share your comments