കേരളത്തിൽ പലയിടങ്ങളിലും കാണുന്ന പ്രശ്നമാണ് ചൊറിയൻപുഴു ആക്രമണം. മഴക്കാല ആരംഭത്തോടെ ചൊറിയൻപുഴു ശല്യം രൂക്ഷം ആകാറുണ്ട്. ചൊറിയൻ പുഴുവിനെ യും, പുള്ളി പുൽചാടി യെയും നിയന്ത്രിക്കാൻ മാർഗ്ഗ നിർദ്ദേശവുമായി എത്തിയിരിക്കുന്നത് കേരള കാർഷിക സർവകലാശാലയാണ്. ഇവയെ പ്രതിരോധിക്കാൻ ഉള്ള നിയന്ത്രണ മാർഗങ്ങൾ എന്തൊക്കെ എന്നറിയാം.
ചൊറിയൻ പുഴുവിനെതിരെയുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ
സാധാരണയായി മഴ തുടങ്ങുമ്പോഴാണ് ചൊറിയൻ പുഴുവിന്റെ ആക്രമണം ഉണ്ടാകാറുള്ളത്. വിളകളെ കാര്യമായി ബാധിക്കാറില്ല. ജാതി, കമുക്, തെങ്ങ് എന്നീ മരത്തടികളിന്മേലാണ് ഇത് സാധാരണയായി കാണാറുള്ളത്. രൂക്ഷമായി കാണുന്ന ഇടങ്ങളിൽ സിന്തറ്റിക് പൈറത്രോയിഡ് ഗണത്തിലുള്ള കീടനാശിനികളിലൊന്നായ കരാട്ടെ 3 മി.ലി 5 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് തളിച്ച് നശിപ്പിക്കാം.
കൂട്ടമായി കാണുന്നവയെ തീപ്പന്തം ഉപയോഗിച്ചു കത്തിക്കാം. മുറ്റത്തും, വീടിനും ചുറ്റുമുള്ളവയെ നശിപ്പിക്കാൻ മണ്ണെണ്ണ എമൽഷൻ 20 മി.ലി. 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തു കൊടുക്കുക. 1 ലിറ്റർ വെള്ളത്തിൽ 5 മുതൽ 10 മി.ലി വേപ്പെണ്ണയും 6 ഗ്രാം സോപ്പും ചേർത്ത് കലക്കി സ്പ്രേ ചെയ്തു കൊടുക്കുന്നതും നല്ലതാണ്.
Worm infestation is a common problem in many parts of Kerala. With the onset of monsoon, the incidence of it becomes severe. The Kerala Agricultural University has come up with a guideline to control the worm and spotted grasshopper. We know the control measures to prevent these.
പുള്ളി പുൽച്ചാടിയ്ക്കുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ
ഓരോ പ്രദേശത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ആക്രമണമായിട്ടാണ് ഈ പുള്ളി പുൽച്ചാടിയെ കണ്ടിട്ടുള്ളത്. ആക്രമണം രൂക്ഷമുള്ളിടത്ത് വേപ്പധിഷ്ഠിത കീടനാശിനിയോ വേപ്പെണ്ണ എമൾഷനോ തളിക്കാവുന്നതാണ്. ഇവയുടെ പ്രജനനം തടയുന്നതിനായി, ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇവർ മണ്ണിൽ മുട്ടയിടുന്നതിനാൽ മണ്ണ് നന്നായി കിളച്ചു കൊടുത്ത് മണ്ണിലുണ്ടാകുന്ന മുട്ടക്കൂട്ടങ്ങളെയും സമാധിദശകളെയും നശിപ്പിക്കാൻ സാധിക്കും.
Share your comments