പ്രതിരോധിക്കാൻ നമ്മുടെ പച്ചക്കറി തോട്ടത്തിലെ പ്രധാന വില്ലന്മാർ നീരൂറ്റിക്കുടിക്കുന്ന ആണേ പ്രാണികൾ ആണ്. ഇവ ഇലകളെയും തണ്ടുകൾ ആക്രമിച്ച ശേഷം പൂർണ്ണമായും ചെടിയെ നശിപ്പിക്കുന്നു. ഇതിനെ ഇതിനെ പ്രതിരോധിക്കാൻ അടുക്കളത്തോട്ടത്തിൽ ഒരുക്കേണ്ട ജൈവകീടനാശിനികളും കെണികളും ഇവയാണ്.
200 ഗ്രാം പച്ച ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കി തയ്യാറാക്കിയ ലായനി അരിച്ചെടുത്ത് തളിച്ചാൽ ചെടികളിലെ ബാക്ടീരിയ രോഗത്തെ പമ്പകടത്താം.
മഞ്ഞൾപ്പൊടി മിശ്രിതം
നാലു ഗ്രാം പാൽക്കായം,ഒരു ഗ്രാം സോഡാപ്പൊടി, 4 ഗ്രാം മഞ്ഞൾപ്പൊടി എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ആണ് മഞ്ഞൾപ്പൊടി മിശ്രിതം തയ്യാറാക്കുന്നത്. ഇലപ്പള്ളി രോഗത്തെ തടയുന്നതിന് ഇത് അത്യുത്തമമാണ്.
മഞ്ഞക്കെണി
വെള്ളീച്ചയെ ഫലപ്രദമായി നേരിടാൻ ഇതിലും മികച്ച വഴിയില്ല. മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് നാടുകളിൽ ഇരുവശവും ആവണക്കെണ്ണ പുരട്ടുക തോട്ടത്തിൽ കമ്പുകൾ നാട്ടി പ്ലാസ്റ്റിക് നാട തൂക്കിയിടുക നാടകൾക്ക് പകരം മഞ്ഞ പെയിൻറ് അടിച്ച ടിന്നുകളും ഉപയോഗിക്കാം.
വേപ്പെണ്ണ കുഴമ്പ്
60 ഗ്രാം ബാർസോപ്പ് അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് എടുക്കുന്ന സോപ്പ് ലായനി ഒരു ലിറ്റർ വേപ്പെണ്ണയിൽ ചേർത്തിളക്കുക. പത്തിരട്ടി വെള്ളം ഒഴിച്ച് ഈ കുഴമ്പ് നേർപ്പിച്ച് എടുക്കണം ഇലയുടെ ഇരുവശങ്ങളിലും വീഴ്ത്തുക വിധം മിശ്രിതം തളിച്ച് കൊടുക്കുക.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
ഒരു ലിറ്റർ വേപ്പെണ്ണ, 60 ഗ്രാം ബാർസോപ്പ് എന്നിവയാണ് ഈ മിശ്രിതം തയ്യാറാക്കുവാൻ വേണ്ടത്. അര ലിറ്റർ വെള്ളത്തിൽ സോപ്പ് ലയിപ്പിച്ച് എടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്തിളക്കുക. ഇത് 40 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുക. അരിച്ചെടുക്കാൻ ചേർക്കുന്ന ഓരോ ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം വെളുത്തുള്ളി അരച്ചു കലക്കി ചേർക്കാം. നീരൂറ്റി കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാൻ ഇതാണ് നല്ലത്.
The main villains in our vegetable garden to defend against are the sucking insects. These attack the leaves and stems and then completely destroy the plant. These are the biological pesticides and traps that need to be prepared in the kitchen garden to prevent this.
ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം
ആറു ഗ്രാം ബാർസോപ്പ് 50 മില്ലി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സോപ്പുലായനി തയ്യാറാക്കുക. 20 മില്ലി ആവണക്കെണ്ണയും 80 മില്ലി ലിറ്റർ വേപ്പെണ്ണയും ചേർത്ത മിശ്രിതം തയ്യാറാക്കുക. 120 ഗ്രാം വെളുത്തുള്ളി അരച്ച് അര ലിറ്റർ വെള്ളത്തിൽ കലക്കി എടുക്കുക. എണ്ണ മിശ്രിതത്തിലേക്ക് സോപ്പ് ലായനിയും വെളുത്തുള്ളി ലായനിയും ചേർത്ത് നന്നായി ഇളക്കി സ്പ്രേയർ ഉപയോഗിച്ച് ഇലയുടെ അടിഭാഗത്ത് തളിച്ചു കൊടുക്കാം. പച്ചത്തുള്ളൻ, മുഞ്ഞ, മണ്ഡരി തുടങ്ങിയവ അകറ്റാൻ ഇതാണ് മികച്ചത്.
Share your comments